പ്ലൈവുഡ് ഉത്പന്ന മേഖലയില്‍ മൂന്നുപതിറ്റാണ്ടിന്റെ സേവനവുമായി വേക്ക്ഫീല്‍ഡ്

മൂന്നുപതിറ്റാണ്ടുകളായി പ്രീമിയം ഗുണനിലവാരമുള്ള പ്ലൈവുഡ് ഉത്പന്നങ്ങള്‍ ഇന്ത്യയില്‍ വിതരണം ചെയ്യുന്ന സ്ഥാപനമാണ് വേക്ക്ഫീല്‍ഡ്. 1991ല്‍ വളരെ ചെറിയ രീതിയില്‍ കണ്ണൂരിലെ വളപട്ടണം ആസ്ഥാനമാക്കിയാണ് വേക്ക്ഫീല്‍ഡ് പ്രവര്‍ത്തനം ആരംഭിച്ചത്. വേക്ക്ഫീല്‍ഡിന്റെ ഗുണനിലവാരമുള്ള ഉത്പന്നങ്ങള്‍ക്ക് ഇന്ന് ലോകമെമ്പാടും ഉപഭോക്താക്കളുണ്ട്. തലമുറകള്‍ കൈമാറി വന്ന ഈ സംരംഭം 2014ലാണ് സൈദ് വാഖിഫ് അബിദ് എന്ന സംരംഭകന്റെ കൈകളില്‍ എത്തുന്നത്. മൂന്നുവര്‍ഷങ്ങള്‍ക്ക് ശേഷം 2017ല്‍ ഹോള്‍ സെയില്‍ ആന്റ് റീട്ടെയ്ല്‍ സ്ഥാപനമായി വേക്ക്ഫീല്‍ഡ് വിപുലീകരിച്ചു. ഇന്ന് ഇന്ത്യയിലെ തന്നെ മികച്ച പ്ലൈവുഡ് ബ്രാന്‍ഡായി വേക്ക്ഫീല്‍ഡ് മാറുകയാണ്.

പ്ലൈവുഡിന്റെ നിര്‍മാണം

മികച്ച അസംസ്‌കൃത വസ്തുക്കളില്‍ നിന്നും ലോകോത്തര മെഷിനറികള്‍ ഉപയോഗിച്ച് വിദഗ്ധരുടെ നേതൃത്വത്തിലാണ് നിര്‍മാണം. ഇതിലൂടെ വീടുകള്‍ക്കും വാണിജ്യ കെട്ടിടങ്ങള്‍ക്കും കുറ്റമറ്റ സൗന്ദര്യവും ഫിനിഷിങും നല്‍കി അവ ദീര്‍ഘകാലം നിലനിര്‍ത്താന്‍ സാധിക്കുന്നു. ഗുണനിലവാരം നഷ്ടപ്പെടുത്താതെ തന്നെ പ്രോസസ്സ് പാരാമീറ്ററുകളുടെ ഒപ്റ്റിമൈസേഷനിലൂടെ ഉപഭോക്താക്കള്‍ക്ക് ചെലവ് കുറഞ്ഞ ഉത്പന്നങ്ങള്‍ നല്‍കാന്‍ വേക്ക്ഫീല്‍ഡ് ശ്രദ്ധിക്കുന്നു. ക്രിയേറ്റീവ് ഡിസൈനിംഗ് ടീം ഉപഭോക്താവിന്റെ അഭിരുചിക്കും ബജറ്റിനും അനുസൃതമായി പ്രൊഡക്ട് രൂപകല്‍പന ചെയ്തുനല്‍കുന്നു എന്നത് വേക്ക്ഫീല്‍ഡിന്റെ മാത്രം പ്രത്യേകതയാണ്. ഇന്റീരിയറുകള്‍ക്കും ഫര്‍ണിച്ചറുകള്‍ക്കും മികച്ച നിര്‍മാണത്തിലൂടെ സ്റ്റൈലും തിളക്കവും ഉറപ്പുനല്‍കുകയും ചെയ്യുന്നു.

വേക്ക്ഫീല്‍ഡ് പ്രൊഡക്ട്സ്

രാജ്യത്തുടനീളം പ്ലൈവുഡ്, വെനീര്‍ ഷീറ്റുകള്‍, വാതിലുകള്‍, മഴക്കുഴികള്‍, ലാമിനേറ്റഡ് ഷീറ്റ്, ഫ്ളഷ് ഡോറുകള്‍ എന്നിവ വിതരണം ചെയ്യുന്ന ഒരു ബ്രാന്‍ഡായി വേക്ക്ഫീല്‍ഡ് മാറിക്കഴിഞ്ഞു. കൂടാതെ വേക്ക്ഫീല്‍ഡിന്റെ ഓരോ ഉത്പന്നങ്ങളും ഡബ്ലിയുഐ ഓര്‍ഗനൈസേഷന്‍ യുഎസ്എ യില്‍ സാക്ഷ്യപ്പെടുത്തിയവയാണ്. ഐഎസ്ഒ സര്‍ട്ടിഫൈഡ് കമ്പനി കൂടിയാണ് വേക്ക്ഫീല്‍ഡ്. മറൈന്‍ പ്ലൈവുഡിലെ ഐഎസ് 710 ക്വാളിറ്റിയില്‍ വേക്ക്ഫീല്‍ഡിന്റെ നാല് തരം പ്ലൈവുഡുകളാണ് ഇപ്പോള്‍ വിപണിയില്‍ ലഭ്യമായിട്ടുള്ളത്. വേക്ക്ഫീല്‍ഡ് ഗോള്‍ഡ്, വേക്ക്ഫീല്‍ഡ് സിഗ്നേച്ചര്‍, വേക്ക്ഫീല്‍ഡ് സിഗ്നേച്ചര്‍ ക്ലബ്, സിഗ്നേച്ചര്‍ ആര്‍കിടെക് പ്ലൈവുഡ് തുടങ്ങിയ ഈ ഉത്പന്നങ്ങള്‍ യുക്കാലിപ്സിലും ഗര്‍ജനിലുമാണ് നിര്‍മിച്ചിരിക്കുന്നത്. പൂര്‍ണമായും വാട്ടര്‍ പ്രൂഫും ഇരുപത് മുതല്‍ മുപ്പത് വര്‍ഷം വരെ വാറന്റിയും പ്ലൈവുഡ്സിന് വേക്ക്ഫീല്‍ഡ് ഉറപ്പ് നല്‍കുന്നു.

ഉത്പന്നത്തിന്റെ ഗുണമേന്മ ഒട്ടും ചോര്‍ന്നുപോകാതെ തന്നെ മികച്ച നിലവാരമുള്ള പ്ലൈവുഡ്സ് ഉപഭോക്താക്കള്‍ക്ക് നല്‍കണം എന്നത് സൈദ് വാഖിഫ് അബിദിന് നിര്‍ബന്ധമാണ്. 2030 ആകുമ്പോഴേക്കും വേക്ക്ഫീല്‍ഡ് ഇന്ത്യയിലെ തന്നെ മികച്ച പത്ത് പ്ലൈവുഡ്സ് ബ്രാന്‍ഡില്‍ ഇടം നേടുക എന്നതാണ് ഈ സംരംഭകന്റെ ഇപ്പോഴത്തെ ലക്ഷ്യം.

 

Related posts

Leave a Comment