മാന്നാറില്‍നിന്നും ലോകത്തിന്റെ കരകൗശലവിപണിയിലേക്ക് വളരുന്ന മാന്നാര്‍ ക്രാഫ്റ്റ്

കരകൗശല നിര്‍മാണ വിപണന രംഗത്ത് കേരളത്തിന് തനതായ ഒരു പാരമ്പര്യമുണ്ട്. പക്ഷേ കഴിവുള്ള കരകൗശല വിദഗ്ദരുടെ ഉത്പന്നങ്ങള്‍ വിറ്റഴിക്കാന്‍ വേണ്ട പ്ലാറ്റ്ഫോം പലപ്പോഴും ലഭ്യമായിരുന്നില്ല. അതോടൊപ്പം പുരാവസ്തുക്കള്‍ക്ക് മികച്ച വിപണന മൂല്യം നേടുവാനും കഴിഞ്ഞിരുന്നില്ല. ഈ അവസരത്തിലാണ് പ്രാദേശിക കരകൗശല തൊഴിലാളികളുടെ ഉത്പന്നങ്ങള്‍ക്ക് ആഗോള എക്സ്പോഷര്‍ നല്‍കുവാനും അവരുടെ ജീവിതത്തിന്റെ സാമ്പത്തിക സ്ഥിരത ഉറപ്പാക്കുവാനും ലക്ഷ്യമിട്ടുകൊണ്ടുള്ള ഒരു ഡിജിറ്റല്‍ പ്ലാറ്റ്ഫോമായി മാന്നാര്‍ ക്രാഫ്റ്റ് മാറുന്നത്.

വൈവിധ്യമാര്‍ന്ന കരകൗശല ഉത്പന്നങ്ങളും പുരാവസ്തുക്കളും വാഗ്ദാനം ചെയ്യുന്ന പട്ടണങ്ങളും ഗ്രാമങ്ങളും നിരവധിയാണ്. കേരളത്തില്‍ അത്തരം കരകൗശല നിര്‍മാണങ്ങളില്‍ മുന്‍നിരയില്‍നില്‍ക്കുന്ന പ്രദേശമാണ് മാന്നാര്‍. അവിടെ നിന്നും ഒരു സംരംഭം ലോക വിപണിയില്‍ തന്നെ സുപ്രധാന സ്ഥാനം നേടുകയെന്നത് ചെറിയ കാര്യമല്ല. 2017ല്‍ മുഹമ്മദ് സാദിഖ് എന്ന എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിയുടെ മനസ്സില്‍ ഉദിച്ച ആശയമാണ് ഇന്ന് മാന്നാര്‍ ക്രാഫ്റ്റ് എന്ന ഒരു വലിയ സംരംഭമായി മാറിയിരിക്കുന്നത്. വ്യവസായത്തേയും പ്രാദേശികതയേയും കുറിച്ച് ആഴത്തിലുള്ള ധാരണ സംരംഭത്തിന്റെ വളര്‍ച്ചക്ക് വഴിയൊരുക്കി.

പരമ്പരാഗത കരകൗശല വസ്തുക്കള്‍ ആഗോള ശ്രദ്ധ നേടേണ്ടതിന്റെ ആവശ്യകത തിരിച്ചറിഞ്ഞുകൊണ്ടാണ് മാന്നാര്‍ ക്രാഫ്റ്റിന്റെ പ്രവര്‍ത്തനം. മികച്ച നിര്‍മാണത്തിലൂടെ ഗുണനിലവാരമുള്ള ഉത്പന്നങ്ങള്‍ ഒരു പ്ലാറ്റ്ഫോമിലെത്തിക്കാനും അതുവഴി ലോകവിപണിയില്‍ ശ്രദ്ധേയമാകാനും മാന്നാര്‍ ക്രാഫ്റ്റിന് സാധിക്കുന്നു. നൂറ്റാണ്ടുകളുടെ പാരമ്പര്യത്തിലൂടെ തുടര്‍ന്നുപോരുന്ന മാന്നാറിലെ വെങ്കലപാത്രങ്ങളുടെ നിര്‍മാണ പെരുമ ഒട്ടും ചോര്‍ന്നുപോകാതെ, മികച്ച ഉത്പന്നങ്ങള്‍ താരതമ്യേന കുറഞ്ഞവിലയ്ക്ക് വിപണിയിലെത്തിച്ചുകൊണ്ടാണ് മാന്നാര്‍ ക്രാഫ്റ്റ് ജനപ്രീതി നേടിയത്.

കരകൗശല വസ്തുക്കള്‍ക്ക് പുറമേ, വീട്ടിലേക്കാവശ്യമായ പാത്രങ്ങള്‍, ഗൃഹാലങ്കാര വസ്തുക്കള്‍, മണികള്‍, ആരാധനാലയങ്ങള്‍ക്കാവശ്യമായ നിര്‍മാണ സേവനങ്ങള്‍ തുടങ്ങിയവ ഇന്ന് മാന്നാര്‍ ക്രാഫ്റ്റിലൂടെ ലഭ്യമാണ്. അതോടൊപ്പം ഭാരതത്തിലെ ഗ്രാമീണ മേഖലകളിലെ മികച്ച ഉത്പന്നങ്ങളെ ഈ പ്ലാറ്റ്ഫോമിലൂടെ ലോകവിപണിയിലേക്ക് എത്തിക്കുവാന്‍ വേണ്ട നടപടികളും പുരോഗമിച്ച് വരുന്നു.

ലോകമെമ്പാടുമുള്ള ആളുകള്‍ക്ക് ഡിജിറ്റല്‍ പ്ലാറ്റ്ഫോം വഴി പ്രാദേശിക തനിമയുള്ള മികച്ച ഉത്പന്നങ്ങള്‍ ലഭ്യമാക്കാനും മാന്നാര്‍ ക്രാഫ്റ്റിന് സാധിക്കുന്നു. ആമസോണില്‍ കേരളത്തിലെ പത്ത് മികച്ച സംരംഭകരില്‍ മുന്‍നിരയിലെത്താന്‍ സാധിച്ച മാന്നാര്‍ ക്രാഫ്റ്റ്, രാജ്യത്തെ മുന്‍നിര കോര്‍പ്പറേറ്റ് ഗിഫ്റ്റ് ഓപ്ഷനുകളില്‍ ഒന്നുകൂടിയാണ്. ബള്‍ക്ക് ഓര്‍ഡറുകള്‍ക്ക് പുറമേ ഓണ്‍ലൈനായും റീട്ടെയിലായും മികച്ച കരകൗശല വസ്തുക്കളും അനുബന്ധ സേവനങ്ങളും മാന്നാര്‍ ക്രാഫ്റ്റ് നല്‍കുന്നു.

വൈവിധ്യമാര്‍ന്ന പരമ്പരാഗത പാത്രങ്ങളും അലങ്കാരവസ്തുക്കളും ഉപഭോക്താക്കള്‍ക്ക് മുന്നില്‍ എത്തിക്കാനും പരമ്പരാഗത കരകൗശല വസ്തുക്കളുടെ ഗുണങ്ങള്‍ അവരെ ബോധ്യപ്പെടുത്താനും മാന്നാര്‍ ക്രാഫ്റ്റ് ശ്രമിക്കുന്നു. പരമ്പരാഗത ഉത്പന്ന മേഖലയില്‍ കേരളത്തിന്റെ തനതു മുഖമായി പ്രവര്‍ത്തിക്കുന്ന ഒരു സമ്പൂര്‍ണ്ണ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമും മാന്നാര്‍ ക്രാഫ്റ്റിന് സ്വന്തമാണ്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലും വിദേശത്തും ഔട്ട്ലെറ്റുകള്‍ തുടങ്ങാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കും മാന്നാര്‍ ക്രാഫ്റ്റ് ഇതിനോടകം തുടക്കം കുറിച്ചിട്ടുണ്ട്.

 

 

Related posts

One Thought to “മാന്നാറില്‍നിന്നും ലോകത്തിന്റെ കരകൗശലവിപണിയിലേക്ക് വളരുന്ന മാന്നാര്‍ ക്രാഫ്റ്റ്”

  1. SRILIL S L

    excellent

Leave a Comment