കരിയര്‍ കളറാക്കാം ആര്‍ ജെ ക്ലാസസിനോടൊപ്പം

ഭാവിയില്‍ നല്ലൊരു അധ്യാപിക ആകണമെന്നായിരുന്നു അമ്മുവിന്റെ ആഗ്രഹം. പഠനത്തില്‍ മിടുക്കിയായിരുന്ന അവള്‍ ഇടക്കാലത്ത് ചില വിഷയങ്ങള്‍ക്ക് പിന്നിലായി. ഈ പ്രശ്‌നം സദാസമയം അവളെ അലട്ടിക്കൊണ്ടിരുന്നു. അങ്ങനെയിരിക്കെ ഒരുദിവസം കരിയര്‍ ഗൈഡന്‍സുമായി ബന്ധപ്പെട്ട് ഒരു ക്ലാസ് സ്‌കൂളില്‍ സംഘടിപ്പിച്ചു. ആ ക്ലാസില്‍ നിന്നും ലഭിച്ച ആശയം അവളുടെ പഠനത്തില്‍ ഉണ്ടാക്കിയ മാറ്റം ചെറുതായിരുന്നില്ല. അമ്മുവിന്റെ പഠനരീതിയിലുണ്ടായ നിസാര പ്രശ്‌നമാകാം ആ കുട്ടിയെ പഠനത്തില്‍ പിന്നിലാക്കിയത്. എന്നാല്‍ കൃത്യമായ മാര്‍ഗനിര്‍ദേശത്തിലൂടെ പ്രശ്‌നം പരിഹരിക്കാന്‍ സാധിച്ചപ്പോള്‍ അവളുടെ പഠനവും കളര്‍ഫുള്‍ ആയി. അമ്മുവിനെ പോലെ നിരവധി വിദ്യാര്‍ത്ഥികള്‍ നമുക്ക് ചുറ്റുമുണ്ടാകാം. നിസാര പ്രശ്‌നങ്ങളായിരിക്കാം കുട്ടികളെ പഠനത്തില്‍ പിന്നിലാക്കുന്നത്. ഇത്തരം പ്രശ്‌നങ്ങള്‍ കണ്ടെത്തി മികച്ച മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയാല്‍ അവര്‍ക്കും സ്വപ്നങ്ങളിലേക്ക് പറന്നുയരാന്‍ സാധിക്കും. വിദ്യാര്‍ത്ഥികളുടെ പഠനവൈകല്യങ്ങളെ തിരിച്ചറിഞ്ഞ് അത് മറികടക്കാനും അവരുടെ ബഹുമുഖ വികാസത്തിനുമായി കൊല്ലം ആയൂരില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനമാണ് ആര്‍ ജെ ക്ലാസസ്.

സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികളുടെ നൈപുണ്യവികസനത്തിനുള്ള കോച്ചിങ് ക്ലാസുകളാണ് പ്രധാനമായും ഇവര്‍ നല്‍കുന്നത്. കൂടാതെ സമൂഹത്തിന്റെ വിവിധ മേഖലയിലുള്ള സംരംഭകര്‍ക്ക് അവരുടെ ബിസിനസ് മുന്നോട്ട് കൊണ്ടുപോകുന്നതിനാവശ്യമായ കോച്ചിങ്ങും ആര്‍ ജെ ക്ലാസസ് നല്‍കുന്നുണ്ട്. കേവലം കരിയര്‍ ഗൈഡന്‍സ് അല്ല ഇവര്‍ മുന്നോട്ടുവെക്കുന്ന ആശയം. കുട്ടികളുടെ സര്‍വ്വോന്മുഖ വികാസം മുന്‍നിര്‍ത്തിയുള്ള ചിട്ടയായ കോഴ്‌സുകളാണ് നല്‍കുന്നത്. കേരളത്തില്‍ അങ്ങോളമിങ്ങോളം സമാനമായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നിരവധി ഉണ്ടെങ്കിലും ഏറ്റവും മികച്ച കരിയര്‍ ഗൈഡന്‍സ് സ്ഥാപനമായി ആര്‍ ജെ ക്ലാസസ് വളരുകയാണ്. അധ്യാപികയായ രഞ്ജു ജോസഫിന്റെ നേതൃത്വത്തിലാണ് ഈ സ്ഥാപനത്തിന്റെ മുന്നേറ്റം.

അധ്യാപികയില്‍ നിന്ന് കോച്ചിങ് സെന്ററിന്റെ തലപ്പത്തേക്ക്

കോളേജ് അധ്യാപികയായി കരിയര്‍ ആരംഭിച്ച രഞ്ജു ജോസഫ് 2015ല്‍ ആയൂരാണ് ആര്‍ ജെ ക്ലാസസ് ആരംഭിക്കുന്നത്. ഇടപ്പള്ളിയിലാണ് ഹെഡ് ഓഫീസ്. ക്രൈസ്റ്റ് കോളേജില്‍ ഒന്നരവര്‍ഷക്കാലം അധ്യാപികയായി ജോലി ചെയ്തതിനുശേഷമാണ് ഈ മേഖലയിലേക്ക് രഞ്ജുവിന്റെ രംഗപ്രവേശം. സൈക്കോളജി അധ്യാപികയായിരുന്നതിനാല്‍ ആ മേഖലയില്‍ നേടിയ പരിചയസമ്പത്തും പുതിയ സംരംഭത്തിലേയ്ക്കുള്ള കടന്നുവരവിനെ ശക്തിപ്പെടുത്തി.

എന്താണ് ആര്‍ ജെ ക്ലാസസ് ?

വിദ്യാഭ്യാസ മേഖലയിലെ പുത്തന്‍ ഉണര്‍വാണ് ആര്‍ ജെ ക്ലാസസ് എന്ന സ്ഥാപനം. പഠനവൈകല്യമുള്ള കുട്ടികള്‍ക്ക് മെന്ററിങ്ങിലൂടെ ബിഹേവിയറല്‍ തെറാപ്പി നല്‍കി ലേണിങ് ഡിസെബിലിറ്റി കണ്ടെത്തുകയും അത് പരിഹരിക്കുകയും ചെയ്യുന്നു. ഇരുപതോളം പ്രഗത്ഭരായ എജ്യൂക്കേഷണല്‍ തെറാപ്പിസ്റ്റുകള്‍ ഇവിടെ മെന്റര്‍മാരായുണ്ട്. കുട്ടികളുടെ ക്രൈസിസ് മാനേജ്മെന്റ്, സ്ട്രെസ് മാനേജ്‌മെന്റ് ഉള്‍പ്പെടെ പ്രതിസന്ധിഘട്ടങ്ങള്‍ എങ്ങനെ തരണം ചെയ്യാം എന്നതുള്‍പ്പെടെ വിശാലമായ വിഷയങ്ങളില്‍ കോച്ചിങ് നല്‍കുന്നു. ശരിയായ മാര്‍ഗനിര്‍ദേശങ്ങളിലൂടെ കുട്ടികളെ അവരുടെ ലക്ഷ്യസ്ഥാനത്തെത്താന്‍ ആര്‍ ജെ ക്ലാസസ് സഹായിക്കുന്നു. കരിയര്‍ ഗൈഡന്‍സിനുപുറമെ, പ്ലസ് വണ്‍, പ്ലസ് ടു കൊമേഴ്‌സ് ക്ലാസുകള്‍, സിഎ ഫൗണ്ടേഷന്‍ കോഴ്‌സുകള്‍, ബികോം, എംകോം, ഇംഗ്ലീഷ് ഗ്രാമര്‍, ടാലി, പിഎസ്സി, യുപിഎസ്സി എക്‌സാം കോച്ചിങ്ങുകളും നല്‍കുന്നുണ്ട്. ഇവയെല്ലാം റെഗുലര്‍ ക്ലാസുകളാണ്.

ഹ്രസ്വകാല ട്രെയിനിങ് കോഴ്‌സ്

ആറുമാസത്തെ ഹ്രസ്വകാല ട്രെയിനിങ് കോഴ്‌സുകളാണ് പ്രധാനമായും വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്നത്. കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസും മുതിര്‍ന്നവര്‍ക്ക് ഓഫ്‌ലൈന്‍ ക്ലാസുകളുമാണ്. കുട്ടികളുടെ ബാച്ചില്‍ 16 പേര്‍ മാത്രം എന്ന നിബന്ധനയുണ്ട്. എട്ടാം ക്ലാസ് മുതല്‍ പ്ലസ്ടു വരെയുള്ള കുട്ടികളാണ് ആദ്യബാച്ചില്‍ വരിക. ഡിഗ്രി വിദ്യാര്‍ത്ഥികള്‍ക്കായി മറ്റൊരു ബാച്ചും, സംരംഭകര്‍ക്കായി മൂന്നാമത്തെ ഒരു ബാച്ചും ഉണ്ട്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഫീസ് ഇളവുകളും നല്‍കുന്നുണ്ട്. കോഴ്‌സില്‍ പങ്കെടുത്ത കുട്ടികള്‍, രക്ഷകര്‍ത്താക്കള്‍ എന്നിവരില്‍ നിന്നും ലഭിക്കുന്ന പിന്തുണയാണ് സ്ഥാപനത്തിന്റെ അടിത്തറ.

കൗണ്‍സിലിങ്ങിലൂടെ കരിയര്‍ ഡെവലപ്പ്മെന്റ്

പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആത്മവിശ്വാസം നല്‍കി കമ്മ്യൂണിക്കേഷന്‍ ലെവല്‍ ഉയര്‍ത്തുന്നതിനാവശ്യമായ കോച്ചിങ്, സംരംഭകര്‍ക്ക് അവരുടെ കരിയര്‍ മെച്ചപ്പെടുത്തുന്നതിനാവശ്യമായ കോച്ചിങ് എന്നിവയാണ് പ്രധാനമായും നല്‍കുന്നത്. സൈക്കോളജി അടിസ്ഥാനമാക്കിയുള്ളതാണ് എല്ലാ കോഴ്‌സുകളും.
Law of Attraction, Eneagram, Hooponopono, Ikkigayi, NLP, TA, CBT, REBT, DBT, EFT, Victim Psychology, Couple Therapy, Bed Room Psychology, Sex Therapy , Goal setting, Body Language, Parenting തുടങ്ങി നിരവധി കോഴ്സുകള്‍ ആര്‍ ജെ ക്ലാസില്‍ ഉണ്ട്. സാധാരണ മോട്ടിവേഷണല്‍ ക്ലാസുകള്‍ അറ്റന്റ് ചെയ്യുമ്പോള്‍ ഒന്നോ രണ്ടോ ദിവസം കൊണ്ട് അതിന്റെ എഫക്ട് നഷ്ടപ്പെടും. എന്നാല്‍ സൈക്കോളജി അടിസ്ഥാനപ്പെടുത്തിയുള്ള ക്ലാസുകള്‍ ആയതിനാല്‍ കുട്ടികളുടെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങാനും അവരുടെ പ്രശ്‌നങ്ങള്‍ പെട്ടെന്ന് പരിഹരിക്കാനും സാധിക്കും.

ലൈഫ് സ്‌കില്‍ എന്ന ഡ്രീം പ്രോജക്ട്

കുട്ടികളുടെയും മുതിര്‍ന്നവരുടെയും പ്രശ്നങ്ങള്‍ കണ്ടെത്തുന്നതിനോടൊപ്പം ലൈഫ് സ്‌കില്‍ ഡെവലപ്പ്മെന്റ് ചെയ്യുന്നതിന് ഭാവിയില്‍ ഒരു യൂണിവേഴ്സിറ്റി രൂപീകരിക്കുക എന്നതാണ് ആര്‍ജെ ക്ലാസസിന്റെ സ്വപ്ന പദ്ധതി. നിലവിലുള്ള വിദ്യാഭ്യാസ സമ്പ്രദായത്തില്‍ നിന്നും മാറി പുത്തന്‍ പഠനരീതി കൊണ്ടുവരാനും ഇവര്‍ ഉദ്ദേശിക്കുന്നുണ്ട്. വിദഗ്ധരായ അധ്യാപരുടെ നേതൃത്വത്തില്‍ പാഠ്യപദ്ധതി രൂപീകരണം നടന്നുവരികയാണ്. വിശാലമായ പഠനസാധ്യതകള്‍ മുന്നില്‍കണ്ട് ഒടിടി പോലുള്ള പുതിയ പ്ലാറ്റ്ഫോമിന്റെയും പണിപ്പുരയിലാണ്. ആര്‍ജെ ക്ലാസ് നല്‍കുന്ന എല്ലാ കോഴ്സുകളുടെയും വീഡിയോ റെക്കോഡ്സ് ഒടിടിയില്‍ ലഭ്യമാക്കും. ലൈഫ് ടൈം മെമ്പര്‍ഷിപ്പിലൂടെ ചെറിയ ഫീസ്നിരക്കില്‍ കുട്ടികള്‍ക്ക് അത് കാണാനും പഠിക്കാനും സാധിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും ഫോണ്‍: 8086200020, 7736873113

 

Related posts