നല്ല ആരോഗ്യമാണ് ഒരു മനുഷ്യന്റെ യഥാര്‍ത്ഥ സമ്പത്ത്. മികച്ച ആരോഗ്യ ശീലങ്ങള്‍ പിന്തുടരേണ്ട ഒരു കാലഘട്ടം കൂടിയാണിത്. ആതുര ശുശ്രൂഷാ രംഗത്ത് ഇന്ന് ഒട്ടേറെ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. പ്രത്യേകിച്ച് ആധുനിക സാങ്കേതിക വിദ്യയുടെ വികാസം വലിയ മുന്നേറ്റമാണ് ഈ രംഗത്ത് സൃഷ്ടിച്ചിട്ടുള്ളത്. സാങ്കേതികവിദ്യയുടെ സഹായത്താല്‍ ഹെല്‍ത്ത്‌കെയര്‍ സേവനങ്ങള്‍ ഒരു കുടക്കീഴില്‍ നല്‍കുന്ന വ്യത്യസ്തമായ ഒരു സംരംഭത്തെ പരിചയപ്പെടാം, Vellnezmed Healthcare. ഡോക്ടര്‍മാരും ഐടി ഉദ്യോഗസ്ഥരുമായ നാല് വ്യക്തികളുടെ ദീര്‍ഘവീക്ഷണമാണ് ഈ ആശയം. ആരോഗ്യ സേവനങ്ങള്‍ക്കായുള്ള ഒരു സമ്പൂര്‍ണ്ണ പോര്‍ട്ടലാണ് വെല്‍നെസ്മെഡ് ഹെല്‍ത്ത് കെയര്‍. ഒരു പ്രൊഫഷണല്‍ ഹൈടെക് ഹെല്‍ത്ത് കെയര്‍ പ്രൊവൈഡര്‍കൂടിയായ വെല്‍നെസ്മെഡ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഏറ്റവും കാര്യക്ഷമമായ രീതിയില്‍ കൈകാര്യം ചെയ്യാന്‍ ഓരോരുത്തരെയും സഹായിക്കുന്നു. ഏതൊരു വ്യക്തിക്കും വീട്ടില്‍ ഇരുന്നുതന്നെ നിരവധി മെഡിക്കല്‍ സേവനങ്ങള്‍ ഇതിലൂടെ നേടാന്‍ സാധിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത.
ഹെല്‍ത്ത് പ്രൊവൈഡേഴ്സിനും രോഗികള്‍ക്കും ഏറെ പ്രയോജനപ്പെടുന്ന സേവനങ്ങളെല്ലാം ഏറ്റവും സുഗമമായി എത്തിക്കുക എന്ന ലക്ഷ്യത്തോടെ 2019 ല്‍ ആരംഭിച്ച സംരംഭമാണ് വെല്‍നെസ്മെഡ് ഹെല്‍ത്ത്കെയര്‍. സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തിയാണ് വെല്‍നെസ്മെഡ് രൂപപ്പെടുത്തിയിരിക്കുന്നത്. കോഴിക്കോട് സ്വദേശികളായ ഡോ. അജില്‍ അബ്ദുള്ള, ഡോ. ഷറഫുദ്ദീന്‍ കടമ്പോട്ട്, ഐടി വിദഗ്ദ്ധരായ പ്രസീദ് എസ് ദേവ്, അനീഷ് പുളിയശ്ശേരി എന്നിവരാണ് വെല്‍നെസ്മെഡിന്റെ അണിയറ ശില്‍പികള്‍. ആരോഗ്യ സംരക്ഷണം മുന്‍നിര്‍ത്തിയുള്ള വ്യത്യസ്തമായ നാല് ആശയങ്ങള്‍ മാതൃ കമ്പനിയായ വെല്‍നെസ്‌മെഡ് ഹെല്‍ത്ത്‌കെയറിനു കീഴിലുണ്ട്. ഇന്റര്‍നാഷണല്‍ സൊസൈറ്റി ഓഫ് ക്വാളിറ്റി ഇന്‍ ഹെല്‍ത്ത്‌കെയറിന്റെ (ISQUA) ഒരു സ്ഥാപന അംഗം കൂടിയാണ് വെല്‍നെസ്‌മെഡ് ഹെല്‍ത്ത്‌കെയര്‍. ഇതില്‍ അംഗമാകുന്ന കേരളത്തില്‍ നിന്നുള്ള ആദ്യത്തെ സംഘടനയാണ് വെല്‍നെസ്‌മെഡ്.
വെല്‍നെസ്മെഡ് ഹെല്‍ത്ത് കെയറിനു കീഴില്‍ വരുന്ന ആദ്യത്തെ ബ്രാന്‍ഡാണ്
Diagno-sys : മെഡിക്കല്‍ ഡയഗ്നോസ്റ്റിക് ലബോറട്ടറികളുടെ സര്‍ട്ടിഫിക്കേഷന്‍. സര്‍ട്ടിഫിക്കേഷന്‍ സേവനങ്ങളിലെ ആഗോള നേതാക്കളിലൊരാളായ ബ്യൂറോ വെറിറ്റാസ് വെല്‍നെസ്‌മെഡിനായി വികസിപ്പിച്ചെടുത്ത സ്റ്റാന്‍ഡേര്‍ഡ് ആണ് ഡയഗ്നോ-സിസ്. ലബോറട്ടറികളിലെയും ഡയഗ്‌നോസ്റ്റിക് സെന്ററുകളിലെയും സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും അവരുടെ ജീവനക്കാരുടെ തൊഴില്‍പരമായ സുരക്ഷ ഉറപ്പാക്കാനും ലബോറട്ടറികളുടെ ഗുണനിലവാരം വിലയിരുത്താനും ഈ സര്‍ട്ടിഫിക്കേഷന്‍ സഹായിക്കുന്നു. ലബോറട്ടറികള്‍ക്ക് സര്‍ട്ടിഫിക്കേഷന്‍ നടപ്പാക്കുന്നത് വഴി ഉപഭോക്താക്കളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ഈ പ്രവര്‍ത്തനത്തിലൂടെ കഴിയുന്നു. ബ്യൂറോ വെരിറ്റാസ് ഇന്ത്യയുമായി സഹകരിച്ചാണ് ലബോറട്ടറികളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനായി സര്‍ട്ടിഫിക്കേഷന്‍ പ്രക്രിയകള്‍ ഇന്ത്യയില്‍ നടപ്പാക്കുന്നത്.
രണ്ടാമത്തെ ബ്രാന്‍ഡാണ് KiXper. ഒരു ടെലികണ്‍സള്‍ട്ടേഷന്‍ ആപ്ലിക്കേഷനാണിത്. കുട്ടികളുടെ ആരോഗ്യത്തെ കുറിച്ച് മാതാപിതാക്കള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരമായാണ് KiXper രൂപീകരിച്ചത്. ശിശുരോഗ വിദഗ്ധരുടെ ഒരു വെര്‍ച്വല്‍ പീഡിയാട്രിക് സബ് സ്പെഷ്യാലിറ്റി ക്ലിനിക്കാണ് ഇത്. കുട്ടികളുടെ മികച്ച പരിചരണത്തിനായി ഇതിന്റെ സേവനം ഒരുപോലെ പൊതുജനങ്ങള്‍ക്കും മറ്റു ഡോക്ടര്‍മാര്‍ക്കും ഉപയോഗിക്കാന്‍ സാധിക്കും.
മൂന്നാമത്തെ ബ്രാന്‍ഡാണ് VellnezMVT .’ആരോഗ്യത്തിലേക്കുള്ള വിശ്വസ്ത വഴികാട്ടി’ എന്നാണ് വെല്‍നെസ്മെഡ് ഇതിനെ വിശേഷിപ്പിക്കുന്നത്. ഉചിതമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ശരിയായ ചികിത്സാ പദ്ധതികളും നല്‍കുന്നതിനായി ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നിരവധി ആശുപത്രികളുമായി നെറ്റ്വര്‍ക്ക് ചെയ്യപ്പെട്ടിരിക്കുന്നു. അവരുടെ സ്വന്തം രാജ്യങ്ങളില്‍ നിന്നുള്ള രോഗികളുടെ മെഡിക്കല്‍ റിപ്പോര്‍ട്ടുകളും ആവശ്യമായ വിശദാംശങ്ങളും സ്വീകരിച്ച് തുടര്‍ന്ന് VellnezMVT യുടെ ഇന്‍-ഹൗസ് സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ പാനല്‍ പരസ്പരം ചര്‍ച്ച ചെയ്യുകയും മിതമായ നിരക്കില്‍ ഇന്ത്യയില്‍ ലഭ്യമായ ഏറ്റവും മികച്ച ചികിത്സ ലഭ്യമാക്കാന്‍ അവരെ സഹായിക്കുകയും ചെയ്യുന്നു. വിവിധ രാജ്യങ്ങളില്‍ സാധ്യമായ ചികിത്സാ ഓപ്ഷനുകള്‍ നല്‍കാന്‍ സംരഭത്തിന്റെ അന്താരാഷ്ട്ര ബന്ധങ്ങള്‍ സഹായിച്ചിട്ടുണ്ട്. ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നുള്ള നിരവധി ക്ലൈന്റുകള്‍ സ്ഥാപനത്തിനുണ്ട്.ഡോക്ടര്‍മാര്‍, ക്ലിനിക്കുകള്‍, ആശുപത്രികള്‍ എന്നിവയ്ക്ക് ഉപയോഗിക്കാന്‍ പറ്റിയ ഒരു ടെലികണ്‍സള്‍ട്ടേഷന്‍ ആപ്പും ഇവര്‍ പുറത്തിറക്കി.
ആരോഗ്യ രംഗത്ത് പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി വെല്‍നെസ് എന്ന പേരില്‍ ഒരു ആപ്പ് ലോഞ്ച് ചെയ്യാന്‍ തയ്യാറെടുക്കുകയാണ് ഇപ്പോള്‍ ഈ നാല്‍വര്‍ സംഘം. രോഗ പ്രതിരോധത്തിന്റെയും ആരോഗ്യ സംരക്ഷണത്തിന്റെയും പ്രാധാന്യം പ്രോത്സാഹിപ്പിക്കുകയും അത് പ്രാവര്‍ത്തികമാക്കുകയും ചെയ്യുക എന്ന വലിയ ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ആപ്പ് പ്രവര്‍ത്തിക്കുക.
കൂടുതല്‍ വിവരങ്ങള്‍ക്ക് 9447382438