കുറഞ്ഞ ചെലവില്‍ ഒരു വീട് എന്ന സ്വപ്നം യാഥാര്‍ഥ്യമാക്കാൻ ഡിജിബിസ്

പണം മാത്രമല്ല മറ്റെല്ലാ സാഹചര്യങ്ങളും ഒത്തുവന്നാല്‍ മാത്രമേ ഒരാള്‍ക്ക് വീട് നിര്‍മാണത്തിലേക്ക് കടക്കാനാകൂ. അതുകൊണ്ടുതന്നെ വീടെന്നത് ഓരോ വ്യക്തിയുടേയും ഏറെക്കാലമായുള്ള സ്വപ്നത്തിന്റെ സാക്ഷാത്ക്കാരമാണ്. ഗൃഹനിര്‍മാണ സങ്കല്‍പ്പങ്ങള്‍ അനുദിനം മാറിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ ഉപഭോക്താവിന്റെ അഭിരുചിക്കനുസരിച്ച് വീടുകള്‍ നിര്‍മിച്ചു നല്‍കാന്‍ ഒട്ടേറെ കണ്‍സ്ട്രക്ഷന്‍ കമ്പനികളുമുണ്ട്. അതില്‍നിന്ന് വിശ്വാസ്യതയും ഗുണമേന്മയുള്ളതുമായ വീടുകള്‍ കുറഞ്ഞ ചെലവില്‍ നിര്‍മിച്ചു നല്‍കുന്ന സ്ഥാപനങ്ങളെ കണ്ടെത്തുകയെന്നത് വീട് നിര്‍മാണത്തിനു മുമ്പുള്ള വെല്ലുവിളിയാണ്. അവിടെയാണ് ഉപഭോക്താവിന് കണ്ണുമടച്ച് വിശ്വസിക്കാന്‍ കഴിയുന്ന സ്ഥാപനമായി ഡിജിബിസ് ബില്‍ഡ് ഓണ്‍ ക്വാളിറ്റി റേറ്റിങ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി മാറുന്നത്.

സാധാരണക്കാരുടെ സ്വപ്നത്തിനോടൊപ്പം നിന്ന് ഗൃഹനിര്‍മാണ മേഖലയില്‍ വ്യക്തിമുദ്ര പതിപ്പിച്ച സ്ഥാപനമാണ് ഡിജിബിസ് ബില്‍ഡ് ഓണ്‍ ക്വാളിറ്റി റേറ്റിങ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി. ചെറുതാണെങ്കിലും ഭംഗിയുള്ള ഒരു വീട് നിര്‍മിക്കാന്‍ ലക്ഷങ്ങള്‍ നീക്കിവെക്കേണ്ടി വരും. കുതിച്ചുയരുന്ന നിര്‍മാണ സാമഗ്രികളുടെ വില വര്‍ധനവ് വീട് നിര്‍മാണത്തില്‍ നിന്ന് പലരെയും പിന്തിരിപ്പിക്കാറുണ്ട്. സാധാരണക്കാരെയാണ് ഇത് ഏറ്റവുമധികം ബാധിക്കുന്നത്. ഇത്തരത്തിലുള്ള എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരമായി ബജറ്റ് ഹോം എന്ന ആശയത്തിലൂടെയാണ് ഡിജിബിസ് കണ്‍സ്ട്രക്ഷന്‍ രംഗത്ത് നിലയുറപ്പിക്കുന്നത്.

മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി മുഹമ്മദ് ഇസ്മയില്‍ ആണ് ഡിജിബിസിന്റെ അമരക്കാരന്‍. കണ്ടംപററി, വിക്ടോറിയന്‍ ഉള്‍പ്പെടെ എല്ലാത്തരം ശൈലികളും ചെയ്യുന്ന ഡിജിബിസ് ഇതിനകം അറുനൂറിലധികം പദ്ധതികള്‍ വിജയകരമായി പൂര്‍ത്തീകരിച്ചു കഴിഞ്ഞു. മുന്നൂറിലധികം പ്രോജക്ടുകള്‍ നടന്നുവരികയാണ്. സാധാരണക്കാരുടെ സ്വപ്നങ്ങള്‍ക്കും ആശയങ്ങള്‍ക്കും യോജിച്ച രീതിയില്‍ നിര്‍മാണ പ്രവൃത്തികള്‍ ചെയ്താണ് കേരളത്തിലെ ഏറ്റവും മികച്ച കണ്‍സ്ട്രക്ഷന്‍ കമ്പനികളില്‍ ഒന്നായി ഇവര്‍ മാറിയത്. നിര്‍മാണ മേഖലയില്‍ കേരളത്തില്‍ ആദ്യമായി 50:50 ഇന്‍സ്റ്റാള്‍മെന്റ് സ്‌കീം അവതരിപ്പിച്ചതും ഡിജിബിസ് ആണ്. വീട്, ഓഫീസ് നിര്‍മാണവുമായി ബന്ധപ്പെട്ട ലാന്‍ഡ്സ്‌കേപ്പിങ്, സൈറ്റ് പ്ലാനിങ്, ഇന്റീരിയര്‍, എക്സ്റ്റീരിയര്‍ ഡിസൈന്‍, ആര്‍ക്കിടെക്ചര്‍ തുടങ്ങി എല്ലാ സേവനങ്ങളും ഡിജിബിസ് മികച്ച നിലവാരത്തില്‍ വാഗ്ദാനം ചെയ്യുന്നു.

അത്ഭുതപ്പെടുത്തിയ തുടക്കം

കേരളത്തില്‍ കണ്‍സ്ട്രക്ഷന്‍ കമ്പനികള്‍ നിരവധിയുണ്ടെങ്കിലും ലാഭം മാത്രം മുന്നില്‍ കണ്ട് ഉപഭോക്താക്കളെ വെള്ളം കുടിപ്പിക്കുന്നരീതിയാണ് പല സ്ഥാപനങ്ങളും പിന്തുടരുന്നത്. കൊള്ളലാഭം കൊയ്യുന്ന കമ്പനികളില്‍ നിന്നും വ്യത്യസ്തമായി സാധാരണക്കാരെ എങ്ങനെ സഹായിക്കാമെന്ന ചിന്തയില്‍ നിന്ന് 2016 ല്‍ ആരംഭിച്ച ഡിജിബിസ് 2018 ലാണ് നിര്‍മാണമേഖലയിലേക്ക് കടക്കുന്നത്. നിര്‍മാണത്തിന് സ്‌ക്വയര്‍ ഫീറ്റിന് 1500 മുതല്‍ 1600 രൂപവരെ മറ്റു കമ്പനികള്‍ ഈടാക്കിയിരുന്ന സമയത്ത് വെറും 1000 രൂപക്ക് അതേ ജോലികള്‍ ചെയ്തുനല്‍കിക്കൊണ്ടാണ് ഡിജിബിസ് നിര്‍മാണ മേഖലയിലേക്ക് കടക്കുന്നത്. അന്ന് മുതല്‍ ഇന്നുവരെ ഗുണമേന്മയില്‍ ഒരു വിട്ടുവീഴ്ച്ചയുമില്ലാതെ ഉപഭോക്താവിന്റെ ആഗ്രഹത്തിനനുസരിച്ച് നിര്‍മാണം പൂര്‍ത്തീകരിച്ചാണ് കേരളത്തിലെ കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ മുന്‍നിരക്കാരായി ഡിജിബിസ് മാറിയത്.

വളര്‍ച്ചക്കു പിന്നിലെ കൂട്ടായ്മ

ഡിജിബിസിന്റെ വളര്‍ച്ചയുടെ ഒരു പ്രധാന ഘടകം മികച്ച ടീമും അവരുടെ ഒത്തൊരുമയോടെയുള്ള പ്രവര്‍ത്തനവുമാണ്. അനുഭവസമ്പത്തുള്ള പ്രഗത്ഭരായ മികച്ച സംഘത്തിന്റെ മേല്‍നോട്ടത്തിലാണ് ഓരോ പ്രവൃത്തിയും മുന്നോട്ടുപോകുന്നത്. കണ്ടംപററിയായിട്ടുള്ള ഡിസൈനുകളും ഗുണമേന്മയുള്ള നിര്‍മാണ സാമഗ്രികളും മികച്ച എക്സിക്യൂഷനും ഡിജിബിസിന്റെ ഓരോ പ്രോജെക്റ്റിനെയും വ്യത്യസ്തമാക്കുന്നു.

സാധാരണക്കാര്‍ക്ക് കുറഞ്ഞ ചെലവില്‍ വീട് നിര്‍മിച്ചു നല്‍കുക എന്നതിനോടൊപ്പം അനേകം പേര്‍ക്ക് തൊഴില്‍ നല്‍കാനും കമ്പനിക്ക് കഴിയുന്നു. അറുനൂറിലധികം ജീവനക്കാര്‍ ഉള്‍പ്പെടുന്ന വിപുലമായ ശൃംഖലയാണ് ഡിജിബിസിനുള്ളത്. എറണാകുളം ഇടപ്പള്ളിയിലാണ് ഹെഡ് ഓഫീസ്. പെരിന്തല്‍മണ്ണ, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, ഊട്ടി എന്നിവിടങ്ങള്‍ക്കു പുറമെ ബംഗളൂരുവില്‍ ഡിജിബിസിന്റെ പുതിയ ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചു. എന്നാല്‍ കേരളത്തില്‍ എല്ലായിടത്തും ഡിജിബിസിന്റെ സേവനം ലഭ്യമാണ്.

വീട് വയ്ക്കാന്‍ തവണ വ്യവസ്ഥ

കേരളത്തിലെ മുന്‍നിര ബില്‍ഡേഴ്സുകളുടെ പട്ടികയിലേക്ക് ഡിജിബിസിനെ എത്തിച്ചത് നിര്‍മാണമേഖലയുമായി ബന്ധപ്പെട്ട വ്യത്യസ്തവും ഭാവനാപൂര്‍ണവുമായ പദ്ധതികളാണ്. ഉപഭോക്താവിന്റെ അഭിരുചിക്കനുസരിച്ച് ബഡ്ജറ്റ് ഹോമുകള്‍ നിര്‍മിച്ചു നല്‍കിയ കമ്പനി പിന്നീട് വ്യത്യസ്ത ആശയങ്ങള്‍ കൂടി നടപ്പാക്കുകയായിരുന്നു. പണത്തിന്റെ പരിമിതി കാരണം വീട് വയ്ക്കാന്‍ കഴിയാത്തവര്‍ക്ക് തവണ വ്യവസ്ഥയില്‍ ആ സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ അവസരമൊരുക്കുന്ന പദ്ധതി ഇവര്‍ കൊണ്ടുവന്നു.

വീട് നിര്‍മാണത്തിന് ആവശ്യമായ പണത്തിന്റെ പകുതി മാത്രം ഉപഭോക്താവ് ആദ്യം അടയ്ക്കുകയും ബാക്കിയുള്ള തുക നൂറ് തവണകളായി പലിശ രഹിതമായി തിരിച്ചടക്കാമെന്നതുമാണ് ഈ സ്‌കീമിന്റെ ആകര്‍ഷണീയത. യഥാര്‍ഥ രേഖകള്‍ ആവശ്യപ്പെടാതെ ലളിതമായ വ്യവസ്ഥയിലാണ് ഈ സംവിധാനം ഡിജിബിസ് നടപ്പാക്കുന്നത്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന അനേകം കുടുംബങ്ങള്‍ക്ക് ഈ സംവിധാനം ഇതിനകംതന്നെ വലിയ ആശ്വാസമായിട്ടുണ്ട്. കമ്പനിയുടെ വിജയപാതയിലെ ഒരു നാഴികക്കല്ലായി ഈ പദ്ധതി മാറുകയും ചെയ്തു.

20 ശതമാനം സീനിയോരിറ്റി ഡിസ്‌കൗണ്ട്

തവണവ്യവസ്ഥ എന്ന സംവിധാനം കൂടുതല്‍ ഉപഭോക്താക്കളെ കമ്പനിക്ക് നേടിക്കൊടുത്തു. പിന്നാലെ കണ്‍സ്യൂമര്‍ കണ്‍സോര്‍ഷ്യം എന്ന പദ്ധതിയും നടപ്പാക്കി. നിര്‍മാണ സാമഗ്രികളുടെ അനുദിനമുള്ള വില വര്‍ധനയും തൊഴിലാളികളുടെ ഉയര്‍ന്ന വേതനവും മൂലം വീട് നിര്‍മിക്കാനാവാതെ കഷ്ടപ്പെടുന്ന ഉപഭോക്താക്കള്‍ക്ക് മാര്‍ക്കറ്റ് റേറ്റില്‍നിന്നും 20 ശതമാനം സീനിയോറിറ്റി ഡിസ്‌കൗണ്ട് നല്‍കുന്നതാണ് ഈ പദ്ധതി.

കമ്പനിയുടെ ഓരോ മാസത്തെയും ലാഭത്തിന്റെ ഒരു വിഹിതം ഉപഭോക്താവിന് തിരിച്ചുനല്‍കിയാണ് പദ്ധതി മുന്നോട്ടു കൊണ്ടുപോകുന്നത്. ചുരുങ്ങിയ കാലംകൊണ്ട് ജനങ്ങള്‍ ഏറ്റെടുത്ത സീനിയോരിറ്റി ഡിസ്‌കൗണ്ട് സ്‌കീം നിലവിലുള്ളതിനൊപ്പം ഇന്റീരിയര്‍, ഫര്‍ണിച്ചര്‍, ഹോം അപ്ലൈന്‍സസ് തുടങ്ങി മറ്റു മേഖലകളിലേക്കും വ്യാപിപ്പിക്കാനുള്ള ഒരു ബൃഹത് പദ്ധതി ആസൂത്രണം ചെയ്യുകയാണ് ഡിജിബിസ്.

കുറഞ്ഞ ചെലവിലും മികച്ച ക്വാളിറ്റിയിലും ഏറ്റവും മനോഹരമായ വീട് സ്വപ്നം കാണുന്നവര്‍ക്ക് ഏറ്റവും വിശ്വസ്തതയോടെ ഡിജിബിസ് ബില്‍ഡ് ഓണ്‍ ക്വാളിറ്റി റേറ്റിങ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയെ സമീപിക്കാം. ഡിജിബിസിന്റെ വിശ്വാസ്യത നിര്‍മിതകളായി കേരളത്തില്‍ പലയിടങ്ങളിലും കാണാം. അതുതന്നെയാണ് മുന്നോട്ടുള്ള അവരുടെ കരുത്തും.

DIGIBIZ OFFICES

1) ARKAKADAVU ROAD, EDAPALLY , ERNAKULAM

2) 2nd Floor, DD Oceano Mall, ERNAKULAM

3)5th Floor,Hi Lite Business Park, CALICUT

4)1st Floor,Nasma Arcade, MALAPPURAM

5)Information Technology Park , Ground Floor, Ananya Tower, THRISSUR

6)Panjajanyam, Thulacheri vayal Road, Chettipedika, KANNUR

7)Abad Plaza, commercial Road, OOTY.

phone : 7559999400

Related posts