അനുദിനം സാങ്കേതിക മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്നവയാണ് മെഡിക്കല്‍ ലബോറട്ടറികളും ഡയഗ്നോസിക്സ് രംഗവും. പരിശോധനകളിലെ കൃത്യതയാര്‍ന്ന റിസല്‍ട്ടും വിശ്വാസ്യതയും നേടിയെടുക്കകയെന്നത് ഈ രംഗത്തെ കടുത്ത വെല്ലുവിളിയാണ്. അവിടെയാണ് അരനൂറ്റാണ്ടിന്റെ പ്രവര്‍ത്തന മികവും വിശ്വാസ്യതയും കൈമുതലാക്കി എച്ച് ആര്‍ ഡി ലാബ്സ് അഥവാ ഹ്യൂമന്‍ റിസര്‍ച്ച് ആന്‍ഡ് ഡയഗ്നോസിസ് എന്ന സ്ഥാപനം മുന്നേറുന്നത്. ഈ മേഖലയിലെ മറ്റു സ്ഥാപനങ്ങളില്‍ നിന്ന് എങ്ങനെ വേറിട്ട്, മികച്ചതായി നില്‍ക്കാം എന്നതിന് ഏറ്റവും വലിയ ഉദാഹരണംകൂടിയാണ് എച്ച് ആര്‍ ഡി ലാബ്സ്.
കുറഞ്ഞ ചെലവില്‍ മികച്ച സേവനം നല്‍കുന്നതിലൂടെ ഉപഭോക്താവിന്റെയും ഡോക്ടര്‍മാരുടെയും ആശുപത്രികളുടെയും മറ്റ് ആരോഗ്യ സ്ഥാപനങ്ങളുടെയും വിശ്വാസം ചുരുങ്ങിയ കാലത്തിനുള്ളില്‍ നേടാന്‍ ഇവര്‍ക്ക് കഴിഞ്ഞു. സമാനതകള്‍ ഇല്ലാത്ത സേവനവും രോഗികളോടുള്ള സ്നേഹ പരിചരണവുമാണ് ഈ സ്ഥാപനത്തെ വളര്‍ച്ചയിലേക്ക് നയിച്ചത്. അനീറ്റ മറിയം മാത്യു, ഭര്‍ത്താവ് എല്‍ദോസ് ടി കുര്യാക്കോസ് എന്നിവരുടെ സ്വപ്നസാഫല്യമാണ് ഈ സംരംഭം. ഗുണമേന്മാ നിലവാരത്തിനും പരിസ്ഥിതി ശുചിത്വത്തിനും ഉള്ള കടഛ 14001:2015 & കടഛ 9001:2015 എന്നീ അംഗീകാരങ്ങള്‍ ലഭിച്ച കേരളത്തിലെ ആദ്യത്തെ ലബോറട്ടറി ശൃംഖല എന്ന പ്രത്യേകതയും എച്ച് ആര്‍ ഡി ലാബ്സിന് ഉണ്ട്.
2017 ല്‍ പെരുമ്പാവൂര്‍ ആസ്ഥാനമായി ആരംഭിച്ച എച്ച് ആര്‍ ഡി ലാബ്സ് പ്രവര്‍ത്തന മികവുകൊണ്ട് ഇന്ന് കേരളത്തിലെ ഏറ്റവും മികച്ച ലബോറട്ടറി ശൃംഖലയായി മാറിയിരിക്കുന്നു. എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലായി പത്തോളം ശാഖകള്‍ പ്രവര്‍ത്തിക്കുന്നു. കുറഞ്ഞ പരിശോധനാ ചെലവ്, കൃത്യതയാര്‍ന്ന പരിശോധനാഫലം, ഉത്തരവാദിത്വമുള്ള ജീവനക്കാര്‍, ലളിതമായ നടപടിക്രമങ്ങള്‍ എന്നിവയിലൂടെ ജനങ്ങളുടെ വിശ്വാസ്യത നേടിയെടുക്കാനായി എന്നതുതന്നെയാണ് സ്ഥാപനത്തിന്റെ വളര്‍ച്ചയുടെ അടിസ്ഥാന ഘടകം.
ലാബ് ടെക്നീഷ്യന്‍ സംരംഭകയാകുന്നു
അനീറ്റയും ഭര്‍ത്താവ് എല്‍ദോസും മെഡിക്കല്‍ മേഖലയില്‍ പ്രവര്‍ത്തിച്ചവരാണ്. അനീറ്റ സോഫ്റ്റ്വെയര്‍ മേഖലയില്‍ മാര്‍ക്കറ്റിങ് ഒഫീഷ്യലായാണ് ജോലി ചെയ്തിരുന്നത്. പിന്നീട് 10 വര്‍ഷത്തോളം ലാബ് ടെക്നീഷ്യനായിരുന്നു. നേഴ്സ് ആയിരുന്ന എല്‍ദോസ് പഠനത്തിനുശേഷം കേരളത്തിലെ ഒരു പ്രമുഖ ലബോറട്ടറിയില്‍ 15 വര്‍ഷത്തോളം മാര്‍ക്കറ്റിങ്ങില്‍ ജോലി ചെയ്തു. മെഡിക്കല്‍ മേഖലയിലെ പ്രത്യേകിച്ച് ഇരുവര്‍ക്കും ലബോറട്ടറില്‍ മേഖലയില്‍നിന്നു ലഭിച്ച പ്രവൃത്തിപരിചയം എങ്ങനെ പ്രയോജനപ്പെടുത്താമെന്ന ആലോചനയാണ് സ്വന്തം സംരംഭമെന്ന ആലോചനയിലേക്ക് അനീറ്റയെയും എല്‍ദോസിനെയും കൊണ്ടെത്തിച്ചത്.
വെറും മൂന്ന് ജീവനക്കാരുമായി പെരുമ്പാവൂരിലാണ് എച്ച് ആര്‍ ഡി ലാബ്സ് ആദ്യം പ്രവര്‍ത്തനം ആരംഭിക്കുന്നത്. അത് പടിപടിയായി വളര്‍ന്ന് ഇന്ന് വിവിധ ബ്രാഞ്ചുകളിലായി നൂറോളം ജീവനക്കാരുള്ള സംരംഭമായി മാറിയിരിക്കുന്നു. ആര്യ മോഹന്‍ദാസ് (റീജിയണല്‍ മാനേജര്‍), ബിന്‍സി കുഞ്ഞപ്പന്‍ (അഡ്മിനിസ്ട്രേറ്റര്‍), ആശ സന്തോഷ് (ലാബ് ഇന്‍ ചാര്‍ജ്), അനീഷ് ആര്‍ (ടെക്നിക്കല്‍ മാനേജര്‍), മറ്റ് പാരാമെഡിക്കല്‍ ജീവനക്കാര്‍ എന്നിവരുടെ പരിചയസമ്പത്തും പരിശ്രമവും കൂടിച്ചേര്‍ന്നപ്പോള്‍ ലബോറട്ടറി രംഗത്തുള്ള ഇവരുടെ കുതിപ്പിന് കരുത്ത് കൂടി.
പരിശോധനാ ഫലങ്ങളിലെ കൃത്യത
ആരോഗ്യ സംരക്ഷണമാണ് മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളില്‍ ഒന്ന് എന്നതാണ് എച്ച് ആര്‍ ഡി ലാബ്സിന്റെ ഒരു പ്രധാന കാഴ്ചപ്പാട്. ലബോറട്ടറി രംഗത്ത് ഒട്ടനവധി സ്ഥാപനങ്ങള്‍ അരങ്ങ് വാഴുന്ന ഇക്കാലത്ത് പുതിയൊരു ലാബ് ആരംഭിച്ച് ജനങ്ങളുടെ വിശ്വാസ്യത നേടിയെടുക്കുക എന്നത് ചെറിയ കാര്യമല്ല. എന്നാല്‍ പ്രഗത്ഭരായ പ്രൊഫഷണലുകള്‍, അഡ്മിനിസ്ട്രേറ്റര്‍, പാരാമെഡിക്കല്‍ സ്റ്റാഫുകള്‍ എന്നിവരുടെ കൂട്ടായ പരിശ്രമത്തോടുകൂടി കേരളത്തിലെ മുന്‍നിര ലബോറട്ടറികളുടെ പട്ടികയിലേക്ക് എച്ച് ആര്‍ ഡി ലാബ്സും എത്തി. കൃത്യവും പിഴവില്ലാത്തതുമായ പരിശോധനാ ഫലങ്ങള്‍ക്കും രോഗനിര്‍ണയത്തിനുമായി ലോകോത്തര നിലവാരമുള്ള മെഷീനുകള്‍ സ്ഥാപിക്കുകയാണ് എച്ച്.ആര്‍.ഡി. ലാബ്സ് ആദ്യം ചെയ്തത്. മത്സരാധിഷ്ഠിത രംഗത്ത് അതുതന്നെ ഒരു വമ്പന്‍ വിജയത്തുടക്കമായിരുന്നു.
ഏറ്റവും മികച്ച സേവനങ്ങള്‍
ലോകോത്തര നിലവാരമുള്ള ടെസ്റ്റുകള്‍ കുറഞ്ഞ ചെലവില്‍ എന്നതാണ് എച്ച് ആര്‍ ഡി ലാബ്സിന്റെ പ്രവര്‍ത്തനരീതി. പാക്കേജുകളായുള്ള ഹെല്‍ത്ത് ചെക്കപ്പുകള്‍ക്കു പുറമേ ഡോക്ടര്‍ കണ്‍സള്‍ട്ടേഷന്‍, വീടുകളിലും ഓഫീസുകളിലും വന്നുള്ള രക്തപരിശോധനയും എച്ച് ആര്‍ ഡി ലാബ്സ് നടത്തുന്നുണ്ട്. പഠനത്തിനും ജോലിക്കുമായി വിദേശരാജ്യങ്ങളിലേക്ക് പോകുന്നവര്‍ക്കുള്ള മെഡിക്കല്‍ ഡോക്യുമെന്റേഷന്‍ പാക്കേജുകള്‍, ജോലിക്ക് മുമ്പുള്ള മെഡിക്കല്‍ പരിശോധനാ പാക്കേജുകള്‍, ആനുവല്‍ ഹെല്‍ത്ത് ചെക്കപ്പ് പാക്കേജുകള്‍, വിദേശത്ത് പോകുന്നവര്‍ക്ക് വേണ്ടിയുള്ള വാക്സിനേഷനുകള്‍ഹെമറ്റോളജി, ബയോകെമിസ്ട്രി, മൈക്രോബയോളജി, ഇമ്മ്യൂണോളജി, പാത്തോളജി, ജനിതക പഠനം, മോളിക്കുലാര്‍ ഡയഗ്നോസ്റ്റിക്സ്, വിവിധതരം പി സി ആര്‍ ടെസ്റ്റുകള്‍, ക്യാന്‍സര്‍ പരിശോധനകളും എച്ച് ആര്‍ ഡി ലാബ്സില്‍ നടത്തുന്നുണ്ട്.
പ്രൊഫഷണലുകളും അത്യാധുനിക സംവിധാനങ്ങളും
ഏതൊരു സ്ഥാപനത്തിന്റെയും വിജയത്തിന് അടിസ്ഥാനം ജീവനക്കാരും പൊതുജനങ്ങള്‍ക്ക് ലഭിക്കുന്ന സേവനങ്ങളുടെ മേന്മയുമാണ്. ഉന്നത യോഗ്യതകളുള്ള പ്രൊഫഷണലുകള്‍ അടങ്ങിയ സംഘമാണ് എച്ച് ആര്‍ ഡി ലാബ്സിലെ എല്ലാ പരിശോധനകള്‍ക്കും നേതൃത്വം നല്‍കുന്നത്. പ്രൊഷണലുകള്‍ക്കൊപ്പം മികച്ചതും കൃത്യതയാര്‍ന്നതുമായ മെഷീനുകള്‍കൂടി ചേരുമ്പോള്‍ ഫലം പിഴവുകളില്ലാത്തതാകുമെന്ന് ഉറപ്പ്.
രോഗനിര്‍ണയം നടത്തുന്നതിന് ലോകോത്തര നിലവാരത്തിലുള്ള അത്യാധുനിക കമ്പ്യൂട്ടറൈസ്ഡ് മെഷീനുകളും ഉപകരണങ്ങളും (Maglumi 800, Disays Sys 200 Pro, Beacon Auto 200, Sysmex XP300, Erba H360, Beacon B Count 300) എച്ച് ആര്‍ ഡി ലാബുകളില്‍ സ്ഥാപിച്ചിട്ടുള്ളത്. Beacon Auto 200 ബയോകെമിസ്ട്രി ഓട്ടോ അനലൈസര്‍ ഇന്‍സ്റ്റാള്‍ ചെയ്ത ദക്ഷിണേന്ത്യയിലെ ആദ്യത്തെ ലബോറട്ടറി കൂടിയാണ് എച്ച് ആര്‍ ഡി ലാബ്സ്. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മറ്റു സ്ഥാപനങ്ങള്‍ നല്‍കുന്ന സേവനങ്ങളേക്കാള്‍ മികച്ച സേവനം കുറഞ്ഞ ചെലവില്‍ ജനങ്ങള്‍ക്ക് ലഭിക്കുമെന്നതാണ് എച്ച് ആര്‍ ഡി ലാബ്സ് നല്‍കുന്ന ഉറപ്പ്.
മൈ ലാബ് @ മൈ ഹോം
ജനങ്ങള്‍ വാടുകളിലൊതുങ്ങിയ കോവിഡ് കാലത്താണ് എച്ച് ആര്‍ ഡി ലാബ്സ് മൈ ലാബ് @ മൈ ഹോം എന്ന പുതിയ ആശയം അവതരിപ്പിച്ചത്. അധിക ചെലവുകളോ, ഹോം കളക്ഷന്‍ ചാര്‍ജുകളോ ഒന്നുമില്ലാതെ, ദൂരപരിധിയില്ലാതെ, കോവിഡ് ടെസ്റ്റ് ഉള്‍പ്പെടെയുള്ള വിവിധതരം രക്ത പരിശോധനകള്‍ വീട്ടിലെത്തി നടത്തുന്നതാണ് മൈ ലാബ് @ മൈ ഹോം എന്ന ആശയത്തിലൂടെ നടപ്പിലാക്കിയത്. ഇതിന് ജനങ്ങളില്‍നിന്നു മികച്ച പിന്തുണയും സ്വീകാര്യതയുമാണ് ലഭിച്ചത്. കോവിഡാനന്തരവും ടെസ്റ്റുകള്‍ക്കായി ലാബുകള്‍ തേടി അലയാതെ സ്വന്തം വീട്ടിലിരുന്നാല്‍ തന്നെ കുറ്റമറ്റ പരിശോധനാ ഫലം ലഭ്യമാക്കുന്നതിന് മൈ ലാബ് @ മൈ ഹോം എന്ന സംവിധാനത്തിലൂടെ എച്ച് ആര്‍ ഡി ലാബ്സിന് കഴിയുന്നു.
ആരോഗ്യ സംരക്ഷണമാണ് മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളില്‍ പ്രധാനം എന്ന കാഴ്ചപ്പാടില്‍ ഊന്നിയാണ് എച്ച് ആര്‍ ഡി ലാബ്സിന്റെ പ്രവര്‍ത്തനങ്ങള്‍. അതാണ് ചുരുങ്ങിയ കാലത്തിനുള്ളില്‍ ജനവിശ്വാസം നേടിയെടുക്കാനും ആരോഗ്യമേഖലയില്‍ തങ്ങളുടേതായ സ്ഥാനം ഉറപ്പിക്കാനും എച്ച് ആര്‍ ഡി ലാബ്സിന് കഴിഞ്ഞതിനു പിന്നിലെ പ്രധാനം ഘടകം. ലബോറട്ടറി രംഗത്ത് കേരളത്തിലെ ഒന്നാംനിരക്കാരാകുകയെന്നെ ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന എച്ച് ആര്‍ ഡി ലാബ്സ് കൂടുതല്‍ സൗകര്യങ്ങളും സേവങ്ങളും ജനങ്ങളിലേക്കെത്തിക്കുന്നതിനായുള്ള പരിശ്രമത്തിലാണ്.
കൂടുതൽ വിവരങ്ങൾക്ക് 8606261000