Victory comes from finding oppurtunities from problems… Sun Tzu
പ്രതിസന്ധികളെ അവസരങ്ങളാക്കി അതില്‍ വിജയം കാണുന്നവരാണ് യഥാര്‍ത്ഥ സംരംഭകര്‍. അത്തരം ഒരു സംരംഭകനാണ് പ്രവീണ്‍ നൈറ്റ്. OREOL എന്ന India’s first virtual hospital ശൃംഖല പടുത്തുയര്‍ത്തിയത് ജീവിതം തന്നെ കൈവിട്ടുപോയേക്കാവുന്ന പ്രതിസന്ധികളെ അതിജീവിച്ചാണ്. അത്യാധുനിത സാങ്കേതിക വിദ്യയുടെ സഹായത്തോടെ ചെയ്യുന്ന invasive surgery (ചെറിയ മുറിവിലൂടെ നടത്തുന്ന വലിയ സര്‍ജറികള്‍) കുറഞ്ഞ ചെലവില്‍ മികച്ച സൗകര്യത്തോടെ, വിദഗ്ധ ഡോക്ടര്‍മാരുടെ കീഴില്‍ പൂര്‍ത്തിയാക്കാന്‍ സൗകര്യമൊരുക്കുന്ന ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമാണ് OREOL.
സര്‍ജറികള്‍ ചെയ്യുന്നതിന് വഴികാട്ടിയാകുന്നതിനു പുറമേ മെഡിക്കല്‍ രംഗത്തെ നൂതന ടെക്‌നോളജികള്‍ ഇന്ത്യയില്‍ അവതരിപ്പിക്കുക, ഡോക്ടര്‍മാര്‍ക്ക് സര്‍ജറികള്‍ക്കുള്ള ട്രെയിനിങ് നല്‍കുക, ഇത്തരം സര്‍ജറികളുടെ മേന്മകളെ കുറിച്ച് പൊതു സമൂഹത്തിന് അറിവ് നല്‍കാനായി പരസ്യങ്ങള്‍, ക്യാമ്പുകള്‍ എന്നിവ സംഘടിപ്പിക്കുക, അതൊടെപ്പം ഡോക്ടര്‍മാരുടെ ഡിജിറ്റല്‍ മാര്‍ക്കറ്റിങ് കൂടി നടത്തുക തുടങ്ങി വിവിധ സേവനങ്ങള്‍ നല്‍കുന്ന വെര്‍ച്ച്വല്‍ ഹോസ്പിറ്റല്‍ നെറ്റ്വര്‍ക്ക് ആണ് ഓറിയോള്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ്. ഡിജിറ്റല്‍ യുഗത്തില്‍ യൂബര്‍, ഓല മാതൃകയില്‍ സ്വന്തം ആശുപത്രിയില്ലാതെ തന്നെ ഒരു രോഗിക്ക് ഏറ്റവും സുരക്ഷിതമായി സര്‍ജറി പൂര്‍ത്തിയാക്കാന്‍ വഴികാട്ടിയാവുകയാണ് ഓറിയോള്‍.
2020ല്‍ ഒരു ചെറിയ കമ്പനി ആയി കോഴിക്കോട് ആരംഭിച്ച ഓറിയോള്‍ ഇന്ന് നാല് കമ്പനികളായി ദക്ഷിണേന്ത്യയില്‍ മുഴുവനായി ഓപ്പറേഷന്‍ വ്യാപിപ്പിച്ചു. നാല് കമ്പനികളും നാല്് തലങ്ങളിലാണ് ഓപ്പറേഷന്‍ എങ്കിലും, പരസ്പരം കണക്ടഡ് പ്രവര്‍ത്തിക്കുന്നത്. പുതിയ ടെക്‌നോളജി കണ്ടെത്താനും, പരിശീലനം നല്‍കാനുമായി മാത്രം സ്ഥാപിച്ചതാണ് ഓറിയോള്‍ അക്കാദമി. അതുപോലെ പുത്തന്‍ ടെക്‌നോളജികളെ കുറിച്ച് രോഗികളെ ബോധവല്‍കരിക്കാനും കുറഞ്ഞ ചെലവില്‍ ചികിത്സ ലഭ്യമാക്കാനുമായി ഒറിയോള്‍ മെഡ് ടെക്. ഡോക്ടര്‍- ഹോസ്പിറ്റല്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിങിനായി ഓറിയോള്‍ പ്രൊമോഷന്‍സ് ചെയ്യുന്നു. കൂടാതെ സര്‍ജിക്കല്‍ എക്യുപ്പ്‌മെന്റസ് സപ്ലൈ ചെയ്യാന്‍ ഓറിയോള്‍ മേഡ് കെയറും എല്ലാത്തിനും മുകളിലായി ഓറിയോള്‍ ഹോള്‍ഡിങ് എന്ന കമ്പനിയും പ്രവര്‍ത്തിക്കുന്നു. ഇതു കൂടാതെ ഓറിയോള്‍ ഫാര്‍മയെന്ന പേരില്‍ ഫര്‍മസ്യൂട്ടിക്കല്‍ രംഗത്തേക്ക് കടക്കാനും ഡേ കെയര്‍ ക്ലിനിക് മാതൃകയില്‍ ഓറിയോള്‍ ക്ലിനിക് എന്നിവ ആരംഭിക്കാനുമുള്ള തയ്യാറെടുപ്പിലാണ് ഓറിയോള്‍ ഗ്രൂപ്പ്. നിലവില്‍ ഏതാണ്ട് നൂറിലധികം ആശുപ്രതികള്‍ സ്ഥാപനത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നു. മാത്രമല്ല ഇരുന്നൂറിലധികം ഡോക്ടര്‍മാരും പത്തിലധികം സ്‌പെഷ്യാലിറ്റികളിലും ഓറിയോളിന്റെ സേവനങ്ങള്‍ ലഭ്യമാണ്. കോഴിക്കോട് കേന്ദ്രീകരിച്ചാണ് നിലവില്‍ ഓറിയോള്‍ പ്രവര്‍ത്തിക്കുന്നത്. അധികം വൈകാതെ ബംഗളൂരു പ്രവര്‍ത്തന കേന്ദ്രം മാറ്റാനുള്ള പദ്ധതിയിലാണ് ഗ്രൂപ്പ്. 187 വര്‍ഷത്തെ പാരമ്പര്യമുള്ള മദ്രാസ് മെഡിക്കല്‍ കോളേജില്‍ വെച്ച് നടന്ന ട്രെയിനിങ് പ്രോഗ്രാമില്‍ തമിഴ്‌നാട് സര്‍ജന്‍സ് അസോസിയേഷന്‍ പ്രത്യേക ആദരവ് ഏറ്റുവാങ്ങാനായത് വ്യക്തി ജീവിതത്തിലും ബിസിനസ് ജീവിതത്തിലേയും ഏറ്റവും അഭിമാനാര്‍ഹമായ നിമിഷമായിരുന്നുവെന്ന് പ്രവീണ്‍ പറയുന്നു.
കോള്‍ സെന്ററില്‍ നിന്നും ബിസിനസിലേക്ക്
ചെറിയ പരാജയങ്ങളില്‍ തളര്‍ന്നുപോകുന്ന സംരംഭകര്‍ക്ക് ഒരു പാഠപുസ്തകമാണ് പ്രവീണ്‍ നെറ്റിന്റെ സംരംഭക ജീവിതം. നിരന്തരമുണ്ടായ വീഴ്ചകളില്‍ വറ്റിപ്പോയേക്കാവുന്ന ബിസിനസ് സ്പാര്‍ക്ക് കെടാതെ സൂക്ഷിക്കാനായി എന്നതാണ് പ്രവീണിനെ മറ്റു സംരംഭകരില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്. 2007ല്‍ മണിപ്പാല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബയോടെക്‌നോളി ബിരുദം കരസ്ഥമാക്കിയ പ്രവീണ്‍ തന്റെ കരിയര്‍ ആരംഭിച്ചത് ചെന്നൈയിലെ കോള്‍ സെന്ററിലാണ്.
മെഡിക്കല്‍ രംഗത്തോട് അടങ്ങാത്ത പാഷനുണ്ടായിരുന്ന പ്രവീണ്‍ വിവിധ സംരംഭങ്ങള്‍ ആരംഭിച്ചതിനും പിന്നീട് അവയെല്ലാ കോടിക്കണക്കിന് രൂപയുടെ ബാധ്യതകളായി മാറിയതിനും അധികം വര്‍ഷങ്ങളുടെ പഴക്കമില്ല. കോള്‍ സെന്ററില്‍ നിന്നും കൊറോണറി സ്റ്റെന്റുകള്‍ ഉത്പാദിപ്പിക്കുന്ന കമ്പനിയുടെ മെഡിക്കല്‍ റെപ്രസെന്ററ്റീവ് ആയി മെഡിക്കല്‍ രംഗത്ത് തിരിച്ചെത്തിയ പ്രവീണ്‍ അധികം വൈകാതെ കാത്ത് ലാബ് ആരംഭിച്ചാണ് മെഡിക്കല്‍ ബിസിനസ് രംഗത്ത് എത്തിച്ചേര്‍ന്നത്. എന്നാല്‍ വളരെ കുറച്ച് മാസം കൊണ്ട് തന്നെ കാത്ത് ലാബ് അടച്ചു പൂട്ടേണ്ടി വന്നു. പിന്നീട് ബംഗളൂരു ആസ്ഥാനമായി മെഡിക്കല്‍ കണ്‍സ്യൂമബിള്‍ പ്രൊഡക്റ്റ് ഓണ്‍ലൈനായി വില്‍ക്കുന്ന വെബ്‌സൈറ്റിന് പ്രവീണ്‍ തുടക്കമിട്ടു. എന്നാല്‍ അവിടേയും കാത്തിരുന്നത് നഷ്ടങ്ങളുടെ കണക്ക് മാത്രമായിരുന്നു.
ഹോസ്പിറ്റല്‍ എന്ന സ്വപ്നം
മെഡിക്കല്‍ രംഗത്ത് ആഗോളതലത്തില്‍ വരുന്ന മാറ്റങ്ങളെ ഇക്കാലയളവിലും ഈ യുവസംരംഭകന്‍ സസൂഷ്മം വീക്ഷിച്ചിരുന്നു. ലേസര്‍ സാങ്കേതിക വിദ്യയ്ക്ക് സര്‍ജറിയില്‍ ഉണ്ടാകുന്ന സാധ്യതകളെ മുന്നില്‍ കണ്ട് ഹോസ്പിറ്റലുകള്‍ക്ക് ലേസര്‍ ടെക്‌നോളജി ബേസ്ഡ് ആയിട്ടുള്ള സര്‍ജറികള്‍ ചെയ്യുന്നതിനുള്ള ടെക്‌നോളജിയും ട്രെയിനിങും എക്യുപ്‌മെന്റ്‌സും ഒരുക്കുന്ന ബിസിനസിലേക്കാണ് പിന്നീട് തിരിഞ്ഞത്. കുറഞ്ഞ കാലത്തേക്കാണെങ്കിലും ഒരു ബിസിനസ്മാന്‍ എന്ന നിലയില്‍ വളര്‍ച്ചയുടെ പടവുകള്‍ താണ്ടിയ കാലമായിരുന്നു അത്. ബിസിനസില്‍ വളര്‍ച്ചയുടെ പടവുകള്‍ പിന്നിടുമ്പോഴാണ് സ്വന്തമായൊരു ഹോസ്പിറ്റല്‍ എന്ന ആശയത്തില്‍ എത്തിച്ചേര്‍ന്നത്. ലേസര്‍/ ലാപ്രോസ്‌കോപ്പിക് സര്‍ജറികള്‍ കുറഞ്ഞ ചെലവില്‍ പുത്തന്‍ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ മികച്ച സൗകര്യത്തോടെ ചെയ്യുന്ന ഹോസ്പിറ്റല്‍ എന്നതായിരുന്നു ലക്ഷ്യം. അങ്ങനെ കോഴിക്കോട് നഗരത്തില്‍ കോടിക്കണക്കിന് രൂപ ചെലവഴിച്ച് ഒരു ഡോക്ടറുമായി ചേര്‍ന്ന് ഹോസ്പിറ്റല്‍ ആരംഭിക്കാനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയെങ്കിലും അത് വിജയിച്ചില്ല. പ്രവീണിന്റ വ്യക്തി ജീവിതത്തിനും ബിസിസ് ജീവിതത്തിലും സമാനതകലില്ലാത്ത നഷ്ടമാണ് ഹോസ്പിറ്റല്‍ വരുത്തിവെച്ചത്. കഠിനാധ്വാനം കൊണ്ട് പടുത്തുയര്‍ത്തിയ സ്വന്തം സ്ഥാപനം അപ്പാടെ നഷ്ടത്തിലായി. ദക്ഷിണേന്ത്യയിലെ എല്ലാം ഓഫീസുകളും പൂട്ടി. ബാക്കിയത് രണ്ടരക്കോടിയിലധികം രൂപയുടെ നഷ്ടം മാത്രം.
ഒരുപാട് വീഴ്ചകള്‍ക്കൊടുവിലും സംരംഭകന്റെ മനസ് പ്രവീണില്‍ കൈമോശം വന്നിരുന്നില്ല. സ്റ്റീവ് ജോബ്‌സ് ന്റെ പ്രസിദ്ധമായ സ്റ്റാന്‍ഡ്ഫോര്‍ഡ് പ്രസംഗത്തില്‍ ഒരു വാചകമുണ്ട് …You can’t connect the dots looking forward; you can only connect them looking backward. So you have to trust that the dots will osmehow…..’ എന്ന് വിശ്വസിക്കാനാണ് തനിക്കിഷ്ടമെന്ന് പ്രവീണ്‍ പറയുന്നു. എല്ലാവരും കോവിഡിന്റെ അടച്ചുപൂട്ടലില്‍ മൊബൈലില്‍ മുഴുകിയ കാലത്ത് പ്രവീണിന് അത് പുതിയ ബിസിനസിന്റെ ആശയങ്ങള്‍ മെനഞ്ഞെടുക്കുന്ന സമയമായിരുന്നു. പരാജയങ്ങള്‍ പുതിയ ബിസിനസിനെ ശ്രദ്ധയൊടെ പാകപ്പെടുത്താന്‍ സഹായകമായി.
ഭാവി ലക്ഷ്യം
നടുവേദനക്കുള്ള ലേസര്‍ ചികിത (PELD), കാന്‍സര്‍ ട്രീറ്റ്‌മെന്റിനുള്ള മൈക്രോവേവ് അബ്ലേഷന്‍, താക്കോല്‍ ദ്വാര ശാസ്ത്രക്രിയയിലെ നൂതന കണ്ടുപിടുത്തങ്ങള്‍ തുടങ്ങി പുതിയ കോഴ്‌സുകളുമാണ് ഓറിയോള്‍ അക്കാദമി അടുത്തതായി ലക്ഷ്യം വെക്കുന്നത്. നിലവില്‍ കേരളം, കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങളിലായി 100 ല്‍ അധികം ആശുപത്രികളാണ് ഓറിയോള്‍ മെഡിടെക് എന്ന കമ്പനിക്ക് ഉള്ളത്. അധികം വൈകാതെ ഇന്ത്യയൊട്ടാകെ പ്രവര്‍ത്തനം വ്യാപിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ഓറിയോള്‍ ഗ്രൂപ്പ് സിഒഒ നീലിമ ജോസഫ് പറഞ്ഞു.
കൂടുതല്‍ വിവരങ്ങള്‍ക്ക്www.oreol.in,https://www.facebook.com/oreolmedtech