നിങ്ങളുടെ സ്വപ്ന മന്ദിരങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ നെസ്റ്റ് ഇന്‍ഫ്രാ ബില്‍ഡേഴ്‌സ്

ചെറുതാണെങ്കിലും സ്വന്തമായൊരു വീടെന്നത് ഏതൊരാളുടെയും സ്വപ്നങ്ങളിലൊന്നാണ്. പലരും സമ്പാദ്യം മുഴുവന്‍ വീടിനായി മാറ്റിവെക്കും. ചിലര്‍ ലോണെടുത്തും സ്വര്‍ണം പണയം വെച്ചുമെല്ലാം സ്വപ്നഭവനം പടുത്തുയര്‍ത്തും. നിര്‍മാണ മേഖലയിലെ സാമഗ്രികള്‍ക്ക് വിലയേറിയതോടെ വീടെന്ന സ്വപ്നം പിന്നോട്ടേക്ക് മാറ്റിവെക്കുന്നവരുമുണ്ട്. എന്തായാലും സ്വപ്നഭവനമെന്ന ലക്ഷ്യത്തിലെത്തുക എന്നത് ഭാരിച്ച ഉത്തരവാദിത്തമാണ്. ആ ഉത്തരവാദിത്തം ഏറ്റവും മനോഹരമായി നിറവേറ്റുന്ന സ്ഥാപനമാണ് നെസ്റ്റ് ഇന്‍ഫ്ര ബില്‍ഡേഴ്‌സ് ആന്റ് ഡെവലപേഴ്‌സ്. ആലപ്പുഴ മുഹമ്മ സ്വദേശിയായ പ്രജിത് ദേവ് ആണ് നെസ്റ്റ് ഇന്‍ഫ്ര ബില്‍ഡേഴ്സിന്റെ അമരക്കാരന്‍. പഠനത്തിനുശേഷം ജോലി നേടുക എന്നുള്ളതല്ലായിരുന്നു ഈ എംടെക് കാരന്റെ സ്വപ്നം, മറിച്ച് സ്വന്തമായി ഒരു സ്ഥാപനം തുടങ്ങി അവിടെ അനേകം പേര്‍ക്ക് തൊഴില്‍ നല്‍കുക എന്നതായിരുന്നു. അതില്‍ ഈ യുവ എന്‍ജിനിയര്‍ വിജയം കണ്ടു. ISO 90012015 സെര്‍ട്ടിഫൈഡ് സ്ഥാപനമായ നെസ്റ്റ് ഇന്‍ഫ്ര ബില്‍ഡേഴ്‌സിലൂടെ ഇന്ന് നാനൂറോളം പേര്‍ക്ക് തൊഴില്‍ നല്‍കുന്നു.

നെസ്റ്റ് ഇന്‍ഫ്ര ബില്‍ഡേഴ്സിന്റെ പിറവി

2012ലാണ് നെസ്റ്റ് ഇന്‍ഫ്ര ബില്‍ഡേഴ്സ് ആന്റ് ഡെവലപ്പേഴ്സ് എന്ന സ്ഥാപനം പ്രവര്‍ത്തനം ആരംഭിക്കുന്നത്. അച്ഛന്റെ അനുഭവ സമ്പത്തും അമ്മയുടെ പിന്തുണയുമാണ് പ്രജിത്തിന് ഇതില്‍ ആത്മവിശ്വാസം നല്‍കിയത്. കസ്റ്റമേഴ്സ് എന്ത് ആഗ്രഹിക്കുന്നുവോ അത് ഗുണമേന്മയില്‍ യാതൊരു വിട്ടുവീഴ്ചയും കൂടാതെ ബജറ്റില്‍ ഒതുങ്ങുന്ന രീതിയില്‍ പൂര്‍ത്തീകരിച്ചു നല്‍കിയതോടെ നെസ്റ്റ് ഇന്‍ഫ്ര അവരുടെ വ്യക്തിമുദ്ര പതിപ്പിച്ചു. ഏത് ജോലിക്കും അതിന്റേതായ മാന്യത ഉണ്ടെന്നും വൈറ്റ് കോളര്‍ ജോലി മാത്രമേ ചെയ്യൂ എന്നുള്ള മനോഭാവം ശരിയല്ലെന്നുമുള്ള പ്രജിത്തിന്റെ അമ്മ പി. കുസുമവല്ലിയുടെ വാക്കുകള്‍ നെസ്റ്റ് ഇന്‍ഫ്രയുടെ മുന്നോട്ടുള്ള യാത്രയ്ക്ക് കരുത്തേകി. റിട്ട.അധ്യാപികയായിരുന്ന അമ്മ ഒരു വര്‍ഷം മുന്‍പ് ഈ ലോകത്തോട് വിടപറഞ്ഞെങ്കിലും അവരുടെ ഓരോ വാക്കുകളും പ്രജിത്തിനും സഹോദരനും മുതല്‍കൂട്ടാണ്. ‘ഹാര്‍ഡ് വര്‍ക്ക് വിത്ത് സ്മാര്‍ട് വര്‍ക്ക്’ എന്ന അമ്മയുടെ പ്രചോദനമേകുന്ന വാക്കുകളാണ് കേരളത്തിലെ മികച്ച കണ്‍സ്ട്രക്ഷന്‍ സ്ഥാപനങ്ങളില്‍ ഒന്നായ നെസ്റ്റ് ഇന്‍ഫ്രയെ വളര്‍ച്ചയിലേക്ക് നയിച്ചത്. റിട്ട. കിറ്റ്കോ മുന്‍ എക്സിക്യൂഷന്‍ ഹെഡും എന്‍ജിനീയറുമായ കെ.ആര്‍ പ്രതാപനാണ് പ്രജിത്തിന്റെ അച്ഛന്‍. അച്ഛന്റെ മേല്‍നോട്ടവും നിര്‍മാണ മേഖലയിലുള്ള പരിചയ സമ്പത്തും നെസ്റ്റ് ഇന്‍ഫ്രയ്ക്ക് കൈത്താങ്ങാണ്.

പഠനത്തിനുശേഷം മികച്ച തൊഴിലവസരങ്ങള്‍ തേടിയെത്തിയെങ്കിലും സ്വന്തമായൊരു സംരംഭമായിരുന്നു പ്രജിത്തിന്റെ സ്വപ്നം. പല കാരണങ്ങളാലും വീട് വെയ്ക്കാന്‍ സാധിക്കാതെ പോകുന്നവരുണ്ട്. പ്രത്യേകിച്ച് സാധാരണക്കാര്‍. അവര്‍ക്ക് കൂടി തന്റെ സംരംഭത്തിലൂടെ പ്രയോജനം ലഭിക്കുമെന്ന ചിന്തയില്‍ നിന്നാണ് ഈ ആശയം ഉടലെടുത്തത്. വീട്ടില്‍ സംരംഭത്തേക്കുറിച്ച് പറഞ്ഞപ്പോള്‍ അച്ഛനും അമ്മയും പൂര്‍ണ പിന്തുണ നല്‍കി. അങ്ങനെ 2012ല്‍ നെസ്റ്റ് ഇന്‍ഫ്ര ബില്‍ഡേഴ്സ് ആന്റ് കണ്‍സ്ട്രക്ഷന്‍സ് എന്ന സ്ഥാപനം ആരംഭിച്ചു. കസ്റ്റമേഴ്സ് എന്ത് ആഗ്രഹിക്കുന്നുവോ അത് വളരെ ചെലവ് കുറഞ്ഞ രീതിയിലും ഗുണമേന്മയോടെയും പൂര്‍ത്തീകരിച്ചു നല്‍കിയതോടെ നെസ്റ്റ് ഇന്‍ഫ്ര ഈ മേഖലയില്‍ അവരുടേതായ വ്യക്തിമുദ്ര പതിപ്പിച്ചു.

കുടുംബത്തിന്റെ പിന്തുണ

2012ല്‍ നെസ്റ്റ് ഇന്‍ഫ്ര ആരംഭിച്ച് മൂന്ന് വര്‍ഷത്തിനുശേഷം പ്രജിത്തിന്റെ സഹോദരന്‍ പ്രദില്‍ദേവ് ബിസിനസിലേക്ക് കടന്നു വന്നു. പ്രജിത്തിനെപ്പോലെ ബിടെക് ബിരുദധാരിയായ പ്രദിലിനും മറ്റു ജോലികള്‍ കിട്ടിയെങ്കിലും കുടുംബത്തിന്റെ വളര്‍ച്ചക്കൊപ്പം ചേരാനായിരുന്നു തീരുമാനം. ഇരുവരുടെയും ബന്ധുവും മാനേജറുമായ എസ് സംഗീതിന്റെയും അക്കൗണ്ടന്റ് ആയ ആര്യ അനീഷിന്റെയും മറ്റ് ജീവനക്കാരുടെയും പങ്ക് കമ്പനിയുടെ വളര്‍ച്ചക്ക് പിന്നിലുണ്ട്. ഇന്ന് ആലപ്പുഴയ്ക്ക് പുറമേ കൊച്ചിയിലും നെസ്റ്റ് ഇന്‍ഫ്രയ്ക്ക് ഓഫീസ് സംവിധാനമുണ്ട്. പ്രജിത്തിന്റെയും പ്രദിലിന്റെയും ഭാര്യമാരായ ആര്യയും ദീപികയും ബിസിനസിന്റെ ഭാഗമാണ്. സ്വന്തമായി ഒരു സംരംഭം ആരംഭിച്ചതിലൂടെ അനേകം പേര്‍ക്ക് തൊഴില്‍ നല്‍കാനും ഈ കുടുംബത്തിന് ഇന്ന് സാധിക്കുന്നു.

കൈമുതലാക്കിയ വിശ്വാസ്യത

ഏറ്റെടുക്കുന്ന ജോലികള്‍ ഉത്തരവാദിത്തത്തോടെ പൂര്‍ത്തിയാക്കുന്നതുകൊണ്ടു തന്നെ ചുരുങ്ങിയനാള്‍കൊണ്ട് നെസ്റ്റ് ഇന്‍ഫ്ര ബില്‍ഡേഴ്സിന് വലിയ സ്വീകാര്യത ലഭിച്ചു. വിശ്വാസ്യതയോടെ സമീപിക്കുന്ന ക്ലൈന്റുകളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിച്ചു. ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിക്കുന്ന ഓഫീസ് സ്റ്റാഫ്, എന്‍ജിനീയര്‍മാര്‍, സൈറ്റ് സൂപ്പര്‍വൈസേഴ്സ്, തൊഴിലാളികള്‍, ബന്ധുക്കള്‍, സുഹൃത്തുക്കള്‍ എന്നിവരുടെ പിന്തുണയും കസ്റ്റമേഴ്സിന്റെ വിശ്വാസ്യത ആര്‍ജ്ജിക്കാന്‍ സഹായകമായി. ഒരു കസ്റ്റമറെ എങ്ങനെ സമീപിക്കണമെന്നത് മുതല്‍ ബിസിനസിന്റെ പ്രാരംഭ പാഠങ്ങള്‍ പകര്‍ന്നു നല്‍കിയ അമ്മയുടെ വാക്കുകളും അച്ഛന്റെ നിര്‍ദ്ദേശങ്ങളും സംരംഭത്തിന്റെ വളര്‍ച്ചക്ക് കൂടുതല്‍ ഊര്‍ജ്ജം നല്‍കി.

കേരളത്തിലൊട്ടാകെ സേവനം

ആലപ്പുഴ ജില്ലയില്‍ മാത്രം നിര്‍മാണ പ്രവൃത്തികള്‍ ചെയ്തിരുന്ന നെസ്റ്റ് ഇന്‍ഫ്ര ബില്‍ഡേഴ്സ് ആന്റ് ഡെവലപ്പേഴ്സ് ഇന്ന് കേരളത്തില്‍ എല്ലായിടത്തും കണ്‍സ്ട്രക്ഷന്‍ ജോലികള്‍ ചെയ്യുന്നുണ്ട്. കൊമേഴ്സ്യല്‍ ബില്‍ഡിങ്, ഷോപ്പിങ് കോംപ്ലക്സ്, ഓഡിറ്റോറിയം, സ്‌കൂള്‍, റെസിഡെന്‍ഷ്യല്‍ ബില്‍ഡിങ്സ് തുടങ്ങി ചെറും വലുതുമായ നിരവധി പ്രോജക്ടുകള്‍ ഏറ്റെടുത്തു ചെയ്യുന്നു. നിര്‍മാണ മേഖലയില്‍ ആവശ്യമായ എന്‍ജിനിയറിങ് പഠനങ്ങള്‍, മാര്‍ക്കറ്റിങ്, ക്വാളിറ്റി കണ്‍ട്രോള്‍, വാസ്തുപരമായ കാര്യങ്ങള്‍, സ്ട്രക്ചറല്‍ ഡിസൈനിങ്, ബില്‍ഡിങ് വാല്വേഷന്‍ തുടങ്ങിയ മേഖലയിലും ഇവര്‍ ചുവടുറപ്പിച്ചു. കണ്‍സ്ട്രക്ഷന്‍ രംഗത്തെ പുത്തന്‍ ടെക്നോളജികള്‍, മെഷിനറികള്‍, ടൂള്‍സ് എന്നിവയാണ് ഓരോ നിര്‍മാണ പ്രവൃത്തികള്‍ക്കും ഉപയോഗിച്ചുവരുന്നത്. കൂടാതെ പുത്തന്‍ സാങ്കേതിക വിദ്യകളെക്കുറിച്ച് മനസിലാക്കുന്നതിന് ഇവര്‍ നടത്തുന്ന വിദേശയാത്രകളും സംരംഭത്തിന്റെ വളര്‍ച്ചക്ക് ഏറെ ഗുണം ചെയ്യുന്നുണ്ട്.

NEST INFRA BUILDERS & DEVELOPERS
CHERTHALA, ALAPPUZHA
phone : 7736629402, 8301853775

 

Related posts