ഒരു സംരംഭം ആരംഭിക്കുക എന്നത് കേവലം വരുമാന മാര്‍ഗം മാത്രമാണോ? വിഭിന്നമായ അഭിപ്രായങ്ങള്‍ ഉണ്ടാകാം. എന്നാല്‍ സാമ്പത്തിക നേട്ടത്തിന് അപ്പുറത്തേക്ക് സ്വന്തം പാഷനെ ഫ്യൂച്ചറാക്കി മാറ്റുകയും അത് സമൂഹത്തിന് കൂടി പ്രയോജനപ്പെടുത്തുകയും ചെയ്ത ഒരാളുണ്ട്, പ്രജീഷ് പ്രകാശ്. ആത്മാര്‍ഥമായ പരിശ്രമത്തിലൂടെ സ്വപ്നം കണ്ടെതെല്ലാം കൈക്കുമ്പിളിലാക്കിയ സംരംഭകനാണ് ഇദ്ദേഹം. എഡിറ്റിങ് മേഖലയിലെ വര്‍ഷങ്ങളുടെ പരിചയസമ്പത്ത് മുറുകെ പിടിച്ച് ബിസിനസ് ലോകത്തേക്ക് എത്തിയ പ്രജീഷിന്റേത് ഒരു റോള്‍മോഡല്‍ ആശയമാണെന്ന് നിസംശയം പറയാം.
മള്‍ട്ടിമീഡിയയില്‍ ഗ്രാജുവേഷന് പഠനം പൂര്‍ത്തിയാക്കിയ പ്രജീഷ്, യെസ് ഇന്ത്യാവിഷന് ചാനലില്‍ വീഡിയോ എഡിറ്ററായാണ് കരിയര്‍ ആരംഭിക്കുന്നത്. പൂര്‍ണമായും എഡിറ്റിങ് മേഖലയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും സ്വന്തമായി വര്‍ക്ക് ചെയ്യാനുമായി പെപ്പിനോ സ്റ്റുഡിയോ എന്ന പേരില്‍ ഒരു സ്ഥാപനവും എഡിറ്റിങ് പഠിപ്പിക്കാനായി സ്കൂള്‍ ഓഫ് എഡിറ്റിങ് എന്ന ഇന്‍സ്റ്റിറ്റിയൂഷനും ആരംഭിച്ചു. മലയാള സിനിമയിലെ മികച്ച എഡിറ്ററും വെബ് ഡിസൈനറും കൂടിയായ പ്രജീഷിനെ പെപ്പിനോ സ്റ്റുഡിയോയിലേക്ക് എത്തിച്ചത് ഈ മേഖലയിലെ മികച്ച സാധ്യതകളാണ്. തനിക്ക് ലഭിച്ചിട്ടുള്ള അറിവ് മറ്റുള്ളവര്‍ക്ക് കൂടി പകര്‍ന്നു നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് സ്കൂള്‍ ഓഫ് എഡിറ്റിങ് തുടങ്ങിയത്. 2015 ല്‍ പ്രവര്‍ത്തനം ആരംഭിച്ച ഈ രണ്ട് സ്ഥാപനങ്ങളും ചുരുങ്ങിയ കാലം കൊണ്ട് മികച്ച സ്വീകാര്യത നേടി വളര്‍ച്ചയുടെ പടവുകള്‍ താണ്ടുകയാണ്.
എഡിറ്റിങ് ഹബ്ബായി പെപ്പിനോ സ്റ്റുഡിയോസ്
സ്വന്തം പാഷനെ മുറുകെ പിടിക്കാനായി പ്രജീഷ് ആരംഭിച്ചതാണ് പെപ്പിനോ സ്റ്റുഡിയോസ്. പേഴ്സണല്‍ ഫിലിം ആന്‍ഡ് വീഡിയോ എഡിറ്റിങ് സ്റ്റുഡിയോ ആയി ആരംഭിച്ച സ്ഥാപനം ഇന്ന് ഒരു എഡിറ്റിങ് ഹബ്ബാണ്. ഫീച്ചര്‍ ഫിലിമുകള്‍, പരസ്യങ്ങള്‍, കോര്‍പ്പറേറ്റ് വീഡിയോകള്‍, ഡോക്യുമെന്ററികള്‍, മ്യൂസിക് വീഡിയോകള്‍, വെബ് സീരീസ് തുടങ്ങിയവയുടെ എഡിറ്റിങ്ങാണ് പ്രധാനമായും ചെയ്യുന്നത്. അത്യാധുനിക സൗകര്യങ്ങളുള്ള സ്റ്റുഡിയോയില്‍ വിദഗ്ധരായ ഒരു കൂട്ടം എഡിറ്റര്‍മാരുമുണ്ട്. സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലേക്കായുള്ള വീഡിയോ എഡിറ്റിങ് ജോലികളും പെപ്പിനോ ഏറ്റെടുത്തു ചെയ്യുന്നു. കൂടാതെ ക്രിയേറ്റീവ് ആയ ടീമടങ്ങിയ ഒരു പ്രൊഡക്ഷന്‍ ഹൗസും വെബ് ഡിസൈന്‍ കമ്പനിയും പ്രജീഷിനുണ്ട്. എഡിറ്റിങ് ആവശ്യമുള്ള മറ്റു സ്ഥാപനങ്ങള്‍ക്ക് പെപ്പിനോ സ്റ്റുഡിയോ എഡിറ്റര്‍മാരെയും നല്‍കുന്നുണ്ട്.
യുഎഇ, യുഎസ്എ, യുകെ, കാനഡ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള അന്താരാഷ്ട്ര ക്ലൈന്റുകള്‍ക്കും ഇന്ത്യന്‍ നേവി, ആസ്റ്റര്‍ മെഡിസിറ്റി, ജോസ് ആലുക്കാസ്, യൂണിയന് ബാങ്ക്, ആക്സിസ് ബാങ്ക്, എസ്ബിഐ, ഓപ്പോ, സിഎംഎഫ്ആര്‍ഐ തുടങ്ങിയ ഇന്ത്യയില്‍ നിന്നുള്ള നിരവധി ക്ലൈന്റുകളുമായി വിജയകരമായി പ്രവര്‍ത്തിച്ച് പെപ്പിനോ മുന്നേറുകയാണ്.
എന്താണ് സ്കൂള്‍ ഓഫ് എഡിറ്റിങ്ങ് ?
ഫിലിം/വീഡിയോ എഡിറ്റിങ് കോഴ്സ് പഠിക്കാന്‍ ആഗ്രഹിക്കുന്ന നിരവധി പേര് നമുക്ക് ചുറ്റുമുണ്ട്. എന്നാല്‍ പല സ്ഥാപനങ്ങളും ഇത്തരം കോഴ്സുകള്‍ക്കായി ഈടാക്കുന്നത് ഭീമമായ ഫീസാണ്. ഈ തുക സാധാരണക്കാര്‍ക്ക് അപ്രാപ്യവുമാണ്. ആഗ്രഹം ഉണ്ടായിട്ടും പഠിക്കാന്‍ സാധിക്കാതെ പോകുന്നവര്‍ക്കായി ഒരു ഇന്‍സ്റ്റിറ്റ്യൂട്ട് പ്രജീഷ് ആരംഭിക്കാനുള്ള പ്രധാന കാരണം ഇതായിരുന്നു. ഒട്ടും താമസിയാതെ സ്കൂള്‍ ഓഫ് എഡിറ്റിങ് ആരംഭിച്ചു. പ്രിജീഷിന്റെ ഈ വലിയ സ്വപ്നം സാക്ഷാത്ക്കരിക്കാന്‍ എല്ലാ കാര്യങ്ങളിലും കൂടെനിന്ന ഭാര്യ ഡയാന ഈ സ്ഥാപനത്തിന്റെ കോ ഫൗണ്ടറാണ്.
ഒരു മികച്ച എഡിറ്റിങ് ക്ലാസിനാവശ്യമായ എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടിയ സ്ഥാപനമാണ് സ്കൂള്‍ ഓഫ് എഡിറ്റിങ്. വിദ്യാര്‍ഥികള്‍ക്ക് പഠനത്തിനും വ്യക്തിഗത സെക്ഷനുകള്‍ക്കും പരിശീലനത്തിനുമായി പ്രൊഫഷണലുകളായ ഫാക്കല്‍റ്റികളും ഉണ്ട്. ഏതാണ്ട് 200 വിദ്യാര്‍ഥികള്‍ ഇതിനകം ഈ സ്ഥാപനത്തില്‍ നിന്നും പരിശീലനം നേടി ഇറങ്ങിക്കഴിഞ്ഞു. അതില്‍ 90 ശതമാനം പേര്‍ക്കും വ്യത്യസ്ത മാധ്യമ സ്ഥാപനങ്ങളില്‍ ജോലി ലഭിച്ചു എന്നതാണ് സവിശേഷത. സര്‍ക്കാര്‍ അംഗീകൃത സര്‍ട്ടിഫിക്കേഷനോടുകൂടിയ ഡിപ്ലോമ കോഴ്സുകളാണ് സ്കൂള്‍ ഓഫ് എഡിറ്റിങ്ങില്‍ നടത്തുന്നത്. വീഡിയോ എഡിറ്റിങ് കോഴ്സുകള്‍ക്ക് ഓണ്‍ലൈന്‍ പഠനവും ഉണ്ട്.
പാഷനെ മുറുകെ പിടിച്ചപ്പോള്‍ പ്രജീഷ് സ്വപ്നം കണ്ടതുപോലൊരു വിജയം അരികിലേക്ക് വന്നു. സ്വന്തം വിജയത്തിനൊപ്പം കഴിവുള്ള നിരവധി പേരെ വിജയവഴിയിലേക്ക് കൈപിടിച്ചു നടത്താനും ഈ യുവ സംരംഭകന് സാധിച്ചു. ഇതിനിടെ ഹോം, കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സ്, വെടിവഴിപാട്, ഫിലിപ്സ് ആന്‍ഡ് ദി മങ്കി പെന്‍ തുടങ്ങി ഒരുപിടി മനോഹര സിനിമകള്‍ക്ക് എഡിറ്റിങ്ങ് നിര്‍വഹിക്കാനും പ്രജീഷിന് കഴിഞ്ഞു. ഹോം സിനിമയുടെ എഡിറ്റിങ്ങിലൂടെ മികച്ച എഡിറ്റര്‍ക്കുള്ള 2021 ലെ ഫിലിം ക്രിട്ടിക്സ് അവാര്‍ഡും പ്രജീഷിനെതേടിയെത്തിയത് യാദൃശ്ചികമല്ല. സിനിമാ മേഖലയിലും സംരംഭക മേഖലയിലും ഇനിയും ഏറെ മുന്നോട്ടുപോകാനുണ്ടെന്ന പ്രജീഷിന്റെ വാക്കുകള്‍ എഡിറ്റിങ് മേഖലക്കും ഈ രംഗത്ത് മുന്നോട്ടുപോകാന്‍ ആഗ്രഹിക്കുന്നവര്‍ക്കും പ്രതീക്ഷയാണ്.
Peppino Studios & School of Editing
Ernakulam
Phone : 9072726872