ഐ ഐ എല്‍ ടിയില്‍ പഠനം എപ്പോഴും ഓണ്‍ ആണ് !

വിദ്യാഭ്യാസരംഗം അനുദിനമെന്നോണം ഇന്ന് മാറിക്കൊണ്ടിരിക്കുന്നു. വ്യാജന്മാരക്കൊണ്ട് മലീമസമായ ഈ രംഗത്തുനിന്ന് വിശ്വാസ്യതയും ഗുണമേന്മയുമുള്ള കോഴ്സും പഠന സ്ഥാപനവും തെരഞ്ഞെടുക്കുകയെന്നത് വെല്ലുവിളി മാത്രമല്ല, അസാധ്യവുമായിരിക്കുന്നു. ഇന്ത്യയിലെ പഠനം മോശമാണെന്നു കരുതി വിദേശ വിദ്യാഭ്യാസം തെരഞ്ഞെടുക്കുന്നവരും ചതിക്കുഴികളില്‍ വീഴുന്നുണ്ട്. വിദേശപഠനം ആഗ്രിച്ച് മറ്റെല്ലാം ശരിയായാലും ഇംഗ്ലീഷ് ഭാഷ പലര്‍ക്കും തടസമാകും. ഇംഗ്ലീഷ് ഭാഷാ പഠനത്തിനുള്ള കോഴ്സ് പാസാകാനാകാതെ വിദേശ വിദ്യാഭ്യാസത്തിനുള്ള അവസരം നഷ്ടമായ പലരും ഉണ്ട്. ഈ പ്രതിസന്ധിയെ മറികടന്ന് ഇംഗ്ലീഷിനെ വരുതിയിലാക്കി വിദേശപഠനം ഉറപ്പാക്കാമെന്ന ആശയമാണ് ഐ ഐ എല്‍ ടി എഡ്യുക്കേഷന്‍ പ്രൈവറ്റ് ലിമിറ്റഡ് ( IILT EDUCATION PVT LTD) എന്ന സ്ഥാപനത്തിന്റെ പിറവിക്ക് കാരണം. ഇംഗ്ലീഷ് ലാംഗ്വേജ് പ്രൊഫിഷന്‍സി ടെസ്റ്റുകള്‍ക്കുള്ള ഓണ്‍ലൈന്‍ കോച്ചിങ് ആണ് ഇതിലൂടെ സാധ്യമാക്കുന്നത്.

ഇരട്ട സഹോദരങ്ങളായ ഉണ്ണി മൈക്കിള്‍, കണ്ണന്‍ മൈക്കിള്‍, ഇവരുടെ സുഹൃത്തായ സെബിന്‍ ജോസഫ് എന്നിവരുടെ ദീര്‍ഘകാലത്തെ സ്വപ്നമാണ് ഐ ഐ എല്‍ ടി എഡ്യുക്കേഷന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ പിറവിക്ക് കാരണം. ഒരു എജ്യൂടെക് സ്റ്റാര്‍ട്ട്അപ്പ് ആയി മൂന്ന് ചെറുപ്പക്കാര്‍ ചേര്‍ന്ന് ആരംഭിച്ച സംരംഭം ഇന്ന് 28 രാജ്യങ്ങളിലായി പടര്‍ന്ന് പന്തലിച്ചിരിക്കുന്നു.

ഓണ്‍ലൈന്‍ കോച്ചിങ്ങിന്റെ അനന്ത സാധ്യതകള്‍

അധ്യാപക പഠനത്തിനുശേഷം ദീര്‍ഘകാലം ഇഷ്ടമേഖലയില്‍ തന്നെ ജോലി ചെയ്തിരുന്ന മൂവരും ഒരു സംരംഭം ആരംഭിക്കണമെന്ന് തീരുമാനിച്ചുറപ്പിച്ചിരുന്നു. ഏറെ സാധ്യതകളുള്ള ഇംഗ്ലീഷ് ലാംഗ്വേജ് പ്രൊഫിഷന്‍സി ടെസ്റ്റുകള്‍ക്കുള്ള കോച്ചിങ് തന്നെ തിരഞ്ഞെടുക്കാനും അവര്‍ തീരുമാനിച്ചു. അങ്ങനെ 2018 ല്‍ സീറോ ഇന്‍വെസ്റ്റ്മെന്റില്‍ ബിസിനസ് ആരംഭിച്ചു. വിദേശ പഠനത്തിനാവശ്യമായ ഇംഗ്ലീഷ് ലാംഗ്വേജ് പ്രൊഫിഷന്‍സി ടെസ്റ്റുകള്‍ക്കുള്ള ഓഫ്ലൈന്‍ കോച്ചിങ് സെന്ററുകള്‍ കേരളത്തില്‍ സജീവമാണെങ്കിലും ഓണ്‍ലൈന്‍ ക്ലാസുകള്‍ ആ സമയത്ത് ഉണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ ലാംഗ്വേജ് പ്രൊഫിഷന്‍സി ടെസ്റ്റുകള്‍ക്കുള്ള ഓണ്‍ലൈന്‍ ക്ലാസുകള്‍ എന്ന ആശയം കേരളത്തില്‍ പരിചിതമാക്കിയത് ഐ ഐ എല്‍ ടി ആണ്.

ഐ ഇ എല്‍ ടി എസ്, ഒ ഇ ടി കോച്ചിങ്ങുകളാണ് പ്രധാനമായും ഓണ്‍ലൈനില്‍ നല്‍കുന്നത്. പിന്നീട് റെഗുലര്‍ ക്ലാസുകളിലേയ്ക്കും മാറി. റോക്കോര്‍ഡഡ് ക്ലാസുകള്‍ക്ക് പുറമെ ലൈവ് ക്ലാസുകളും വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്നുണ്ട്. രണ്ട് അധ്യാപകരെ വച്ച് തുടങ്ങിയ സ്ഥാപനത്തില്‍ ഇന്ന് മുന്നൂറോളം അധ്യാപകരുണ്ട്. ചുരുങ്ങിയകാലം കൊണ്ട് വിദേശപഠനത്തിന് ആവശ്യമായ ഇംഗ്ലീഷ് പഠനം യാഥാര്‍ഥ്യമാകുന്നു എന്നതാണ് മറ്റു സ്ഥാപനങ്ങളില്‍ നിന്നും ഐ ഐ എല്‍ ടിയെ വ്യത്യസ്തമാക്കുന്നത്.

വ്യത്യസ്ത പഠനരീതികള്‍, മികച്ച വിജയം

അധ്യാപന രംഗത്തെ സേവന മികവാണ് ഈ സ്ഥാപനത്തിന്റെ ഏറ്റവും വലിയ സവിശേഷത. ഈ ഒറ്റ സവിശേഷതകൊണ്ട് മികച്ച നിലയില്‍ ഈ സ്ഥാപനത്തെ മുന്നോട്ടുനയിക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നു. കോവിഡ് കാലത്ത് പല വിദ്യാഭ്യാസ സ്ഥാപനങ്ങളും ലാംഗ്വേജ് പ്രൊഫിഷന്‍സി പരീക്ഷയ്ക്ക് ഓണ്‍ലൈന്‍ കോച്ചിങ് ആരംഭിച്ചെങ്കിലും ഐ ഐ എല്‍ ടിയുടെ പ്രചാരം മങ്ങിയില്ല. മത്സര പരീക്ഷകള്‍ എളുപ്പമാക്കി മികച്ച വിജയം ഉറപ്പാക്കാന്‍ കഴിയുന്നതാണ് നാള്‍ക്കുനാള്‍ ഈ സ്ഥാപനത്തെ വളര്‍ച്ചയിലേയ്ക്ക് നയിക്കുന്നത്.

പരീക്ഷകള്‍ക്കായി വ്യത്യസ്ത രീതികള്‍ കണ്ടെത്തി കോഴ്സുകള്‍ വികസിപ്പിച്ചെടുക്കുകയും അതിനാവശ്യമായ മെറ്റീരിയലുകള്‍ ഗവേഷണത്തിലൂടെ തയാറാക്കി സിലബസില്‍ ഉള്‍പ്പെടുത്തിയുമാണ് പഠനം. സാധാരണ സ്ഥാപനങ്ങളില്‍ ലഭിക്കുന്ന അടിസ്ഥാന ഗ്രാമര്‍ കോച്ചിങ്ങിന് പുറമെ ഓരോ കോഴ്സുകള്‍ക്കും അനിവാര്യമായ വിശദമായ ഭാഷാപഠനം ഉള്‍പ്പെടുത്തിയുമാണ് കോഴ്സുകള്‍ തയാറാക്കിയിരിക്കുന്നത്. സിലബസുകളിലെ മാറ്റങ്ങള്‍ക്കനുസരിച്ച് വ്യത്യസ്ത മെറ്റീരിയലുകള്‍ വര്‍ഷം തോറും നിര്‍മിച്ച് വിദ്യാര്‍ഥികളുടെ പഠനം എളുപ്പമാക്കുന്നു. വിദേശത്ത് തൊഴില്‍ സാധ്യതയും ഉപരിപഠനവും സ്വപ്നം കാണുന്നവര്‍ക്ക് ഐ ഐ എല്‍ ടി എഡ്യുക്കേഷന്‍ പ്രൈവറ്റ് ലിമിറ്റഡ് കഴിഞ്ഞ നാലു വര്‍ഷക്കാലമായി നല്‍കുന്ന ആത്മവിശ്വാസവും പിന്തുണയും ചെറുതല്ല.

ആപ്പിലൂടെ ലേണിങ്

ഓണ്‍ലൈന്‍ ക്ലാസ് മികച്ച രീതിയില്‍ മുന്നേറുന്നതിനിടയില്‍ ഒരു ലേണിങ് ആപ്പ് കൂടി ഇവര്‍ രൂപപ്പെടുത്തി, IILT LEARNING APP. ആപ്പിലൂടെ പഠനം കൂടുതല്‍ എളുപ്പമാക്കുകയാണ് ലക്ഷ്യമിട്ടത്. സൗജന്യമായി ലഭിക്കുന്ന സമാന ലേണിങ് ആപ്പുകളെ പോലെയല്ല, നിശ്ചിത തുക നല്‍കി ആപ്പ് സ്വന്തമാക്കുന്ന ഏതൊരാള്‍ക്കും മത്സരപരീക്ഷയില്‍ വിജയിക്കാം. കൂടാതെ മെന്റര്‍ സപ്പോര്‍ട്ട് ഏതു സമയത്തും വിദ്യാര്‍ഥികള്‍ക്ക് ലഭ്യമാണ്. സൗജന്യ ഓണ്‍ലൈന്‍ പഠനവുമായി പല സ്ഥാപനങ്ങളും മുന്നോട്ടുവരുന്നുണ്ടെങ്കിലും ഏറ്റവുമധികം സബ്സ്‌ക്രൈബേഴ്സുമായി ഐ ഐ എല്‍ ടി ജൈത്രയാത്ര തുടരുകയാണ്. കൊച്ചി ഇന്‍ഫോ പാര്‍ക്കിലാണ് ഐ ഐ എല്‍ ടിയുടെ പുതിയ ഓഫീസ് പ്രവര്‍ത്തിക്കുന്നത്. കൂടാതെ കഞ്ഞിക്കുഴി, കട്ടപ്പന, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളിലും സ്ഥാപനങ്ങളുണ്ട്.

പത്തിലധികം കോഴ്സുകള്‍ ആപ്ലിക്കേഷനില്‍ ഉള്‍പ്പെടുത്തി പ്രവര്‍ത്തനം കൂടുതല്‍ വിപുലീകരിക്കാനാണ് ഈ യുവസംരംഭകരുടെ തീരുമാനം. മറ്റു നിരവധി കോഴ്സുകള്‍ ആപ്പില്‍ ഉള്‍പ്പെടുത്താനും വിദ്യാര്‍ഥികള്‍ക്ക് ലഭ്യമാക്കാനുമുള്ള ഗവേഷണത്തിലുമാണ് ഇവര്‍.

ഗുണമേന്മയുള്ള പഠനവും മികച്ച വിജയവും ലക്ഷ്യമിട്ടുള്ള കോച്ചിങ്ങാണ് ഐ ഐ എല്‍ ടി ലേണിങ് ആപ്പ് കൂടുതല്‍ പേരിലേക്ക് എത്തുന്നതിനു പിന്നിലുള്ള പ്രധാന ഘടകങ്ങള്‍. നിലവില്‍ ആന്‍ഡ്രോയിഡ് ഫോണുകളില്‍ മാത്രമാണ് ആപ്പ് ലഭ്യമായിട്ടുള്ളത്. ഉടന്‍ ഐ ഒ എസ് ഫോണുകളിലും ആപ്പ് ലഭ്യമാക്കും. വിദേശ പഠനത്തിനുള്ള ലാംഗ്വേജ് പ്രൊഫിഷന്‍സി ടെസ്റ്റുകള്‍ക്ക് പരിശീലനം ഓണ്‍ലൈന്‍ ആയി നേടാനാകുമെന്ന സാധ്യത പ്രാവര്‍ത്തികമാക്കിയതിനാല്‍ ഇന്നും ഒന്നാം സ്ഥാനക്കാരായി നില്‍ക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നു. ഐ ഇ എല്‍ ടി എസ്, ഒ ഇ ടി തുടങ്ങിയ കോഴ്സുകള്‍ ഓണ്‍ലൈനായി പഠിക്കാന്‍ സാധിക്കുമോ എന്ന് പലരും മുമ്പ് സംശയം പ്രകടിപ്പിച്ചിരുന്നു. ഈ കോഴ്സുകള്‍ ഓണ്‍ലൈനായതില്‍ പല കോണുകളില്‍ നിന്നും വിമര്‍ശനവും ഉയര്‍ന്നു. പക്ഷേ, ആ വിമര്‍ശനങ്ങളെല്ലാം അസ്ഥാനത്താണെന്ന മറുപടിയാണ് ഐ ഐ എല്‍ ടി ലേണിങ് ആപ്പിന്റെയും ഈ സംരംഭകരുടെയും മിന്നും വിജയം.

Related posts