ആശയവും കഠിനാധ്വാനവും കരുതല്‍ധനവും മാത്രമല്ല ഒരു ബിസിനസ് സംരംഭത്തിന്റെ വിജയത്തിന് ആധാരമെന്ന് തെളിയിക്കുകയാണ് എഞ്ചിനീയറിംഗ് ബുരുദധാരികളും കോട്ടയം സ്വദേശികളുമായ ഈ നാലംഗ സംഘം. വിവരസാങ്കേതികവിദ്യയുടെ ഈ കാലത്ത് ബിസിനസ് സംരംഭങ്ങളുടെ വളര്‍ച്ചക്കുവേണ്ട ഘടകങ്ങളെ കോര്‍ത്തിണക്കിക്കൊണ്ടാണ് ഫെറോബില്‍ (FERObill) എന്ന ബിസിനസ് മാനേജ്‌മെന്റ് സോഫ്റ്റ്‌വെയറിന്റെ പിറവി.
മൂലധനം, ഇന്‍ഫ്രാസ്ട്രക്ചര്‍, ജീവനക്കാര്‍ തുടങ്ങി സംരംഭക മേഖലയുടെ വളര്‍ച്ചയെ സഹായിക്കുന്ന ഘടകങ്ങള്‍ നിരവധിയുണ്ട്. വിവരസാങ്കേതിക മേഖലയുടെ വളര്‍ച്ച ബിസിനസ് മുന്നേറ്റത്തിന് കരുത്തേകുന്ന ഈ കാലഘട്ടത്തില്‍ പരമ്പരാഗതമായി അനുവര്‍ത്തിച്ചു പോന്നിരുന്ന ശൈലിയില്‍ നിന്നും മാറിചിന്തിച്ചുകൊണ്ട് സംരംഭങ്ങളെ വളര്‍ത്താന്‍ സഹായിക്കുന്ന നൂതന സാങ്കേതിക വിദ്യയാണ് ഫെറോബില്‍ എന്ന ബിസിനസ് മാനേജ്‌മെന്റ് സോഫ്റ്റ്‌വെയര്‍. ഫെറാക്‌സ് ടെക്‌നേളജീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയെ മറ്റു കമ്പനികളില്‍ നിന്നും വ്യത്യസ്തമാക്കുന്നത് ഈ സോഫ്റ്റ്‌വെയര്‍ ആണ്.
മുന്‍രാഷ്ട്രപതി ഡോ. ഏ പി ജെ അബ്ദുല്‍ കലാമില്‍ നിന്നും അവാര്‍ഡ് കരസ്ഥമാക്കിയ ഇവരുടെ കഠിനാധ്വാനവും കൂട്ടായ പ്രവര്‍ത്തനത്തനവും നിരവധി സംരംഭകര്‍ക്ക് കൈത്താങ്ങായി മാറുകയാണ്.
വ്യത്യസ്തം ഫെറോബില്‍
ജെറി, ജസ്റ്റിന്‍, ലിന്‍ഡ, നവ്യ ഇവരാണ് ഫെറോബില്‍ എന്ന സോഫ്റ്റ്‌വെയറിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. പഠനത്തിനുശേഷം സ്വന്തമായി ഒരു സംരംഭം എന്ന ആശയത്തില്‍ നിന്നുമാണ് ഫെറാക്‌സ് ടെക്‌നേളജീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെയും ഫെറോബില്‍ എന്ന ബിസിനസ് മാനേജ്‌മെന്റ് സോഫ്റ്റ്‌വെയറിന്റെയും ഉദയം. ആദ്യകാലങ്ങളില്‍ ഡെസ്‌ക്‌ടോപ് സോഫ്റ്റ്‌വെയര്‍, വെബ് ആപഌക്കേഷന്‍സ്, മൊബൈല്‍ ആപഌക്കേഷന്‍സ്, ഓട്ടോമേഷന്‍ സോഫ്റ്റ്‌വെയര്‍ തുടങ്ങി ഐ ടി അധിഷ്ഠിത സേവനങ്ങളാണ് ചെയ്തിരുന്നതെങ്കിലും പിന്നീട് തുടര്‍ച്ചയായ ഗവേഷണങ്ങള്‍ക്കൊടുവില്‍ ഫെറോബില്‍ എന്ന പുതിയ ബിസിനസ് മാനേജ്‌മെന്റ് സോഫ്റ്റ്‌വെയര്‍ രൂപം കൊള്ളുകയായിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരം നേടിയ ഐഎസ്ഒ സര്‍ട്ടിഫൈഡ് കമ്പനി ആയ ഫെറാക്‌സ് ടെക്‌നേളജീസ് രൂപം കൊണ്ട് 12 വര്‍ഷം പിന്നിടുമ്പോള്‍ അമ്പതില്‍പ്പരം ജീവനക്കാരും മൂന്ന് നാഷണല്‍ അവാര്‍ഡുകളുമായി ഇവര്‍ മുന്നേറുകയാണ്.
ബിസിനസ് വളര്‍ച്ചയ്ക്ക് ഫിറോബില്‍ എന്തിന്?
അതിനൂതന സാങ്കേതികവിദ്യ ഉപയോഗിച്ചു വളര്‍ത്തിയെടുത്ത ഈ ബിസിനസ് സോഫ്റ്റ്‌വെയര്‍ സാങ്കേതിക അറിവ് ഇല്ലാത്തവര്‍ക്കും ഏറ്റവും സൗകര്യപ്രദമായ രീതിയില്‍ കൃത്യതയോടെ ഉപയോഗിക്കാന്‍ സാധിക്കും. ബില്ലിങ്, അക്കൗണ്ടിങ്, ഇന്‍വെന്ററി മാനേജ്‌മെന്റ് എന്നിവ മാത്രമല്ല സംരംഭകര്‍ക്ക് അവരുടെ ബിസിനസിന്റെ കറന്റ് സ്റ്റാറ്റസ് അറിയുന്നതിനും ബിസിനസ് എങ്ങനെ മുന്നോട്ട് കൊണ്ടുപോകണമെന്നതിനും ഫെറോബില്‍ സഹായം നല്‍കും.
ബിസിനസ് ട്രെന്‍ഡ് മാറുന്നതിനനുസരിച്ച് സോഫ്റ്റ്‌വെയറില്‍ ഫ്രീ അപ്‌ഡേറ്റുകള്‍ നല്‍കുന്നതിന് പുറമെ എല്ലാ മാസവും പുതിയ ഫീച്ചേഴ്‌സും കമ്പനി നല്‍കാറുണ്ട്. പ്രൊഡക്ഷന്‍, ഡിസ്ട്രിബ്യൂഷന്‍, ഹോള്‍സെയില്‍ ബിസിനസ്, റീട്ടെയില്‍ ഷോപ്പ്, സര്‍വീസ് ഓറിയന്റഡ് ബിസിനസ് അങ്ങനെ ഏതായാലും അവിടുത്തെ എല്ലാ ആക്ടിവിറ്റിയും മാനേജ് ചെയ്യാന്‍ കഴിയുന്ന രീതിയിലാണ് സോഫ്റ്റ്‌വെയര്‍ രൂപകല്‍പന ചെയ്തിട്ടുള്ളത്. കമ്പനി സ്വന്തമായി പുറത്തിറക്കിയ സോഫ്റ്റ്‌വെയര്‍ ആയതുകൊണ്ടുതന്നെ വളരെ പരിചയ സമ്പന്നരായ എഞ്ചിനിയേഴ്‌സിന്റെ പ്രത്യേക ഒരു ടീം തന്നെ ഇതിനുവേണ്ടി മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്നുണ്ട്. സോഫ്റ്റ്‌വെയറുമായി ബന്ധപ്പെട്ട ഏന്തു സഹായത്തിനും എപ്പോള്‍ വേണമെങ്കിലും ഇവരെ സമീപിക്കാനും കഴിയും. നൂറില്‍പരം ബിസിനസുകള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന ഫീച്ചേഴ്‌സും സോഫ്റ്റ്‌വെയറിലുണ്ട്. ഏതുതരം ബിസിനസ് ആണെങ്കിലും ആ മേഖലയില്‍ ഫെറോബില്‍ ടീം നേരിട്ടെത്തി അവിടുത്തെ ആക്ടിവിറ്റികള്‍ പഠിച്ചതിനു ശേഷമാണ് സോഫ്റ്റ്‌വെയര്‍ ഡിസൈന്‍ ചെയ്യുന്നത്.
സ്‌പെഷ്യല്‍ ഫീച്ചേഴ്‌സ്
ഓണേഴ്‌സ് മൊബൈല്‍ ആപഌക്കേഷന്‍, ഇന്‍സ്റ്റന്റ് ക്ലൗഡ് ബാക്ക്അപ്പ് [3ലെയര്‍], വാട്ട്‌സാപ്പ്, എസ്.എം.എസ്, ഇ-മെയില്‍, ഇന്റഗ്രേഷന്‍, 120+ ബിസിനസ്സ് അനലിറ്റിക്കല്‍ റിപ്പോര്‍ട്ട്, മള്‍ട്ടി ബ്രാഞ്ച്/മള്‍ട്ടി ബിസിനസ്/ ഫ്രാഞ്ചൈസി മാനേജ്‌മെന്റ്, ഓട്ടോമേഷന്‍, മള്‍ട്ടി യൂസേഴ്‌സ് വിത്ത് യൂസര്‍ റോള്‍സ് ആന്‍ഡ് ഓഡിറ്റ് ലോഗ്‌സ് തുടങ്ങി നിരവധി ഫീച്ചറുകളാണ് ഫെറോബില്‍ ഉള്ളത്. നിലവില്‍ ഇന്ത്യയിലും ജിസിസി രാജ്യങ്ങളിലും ഓസ്‌ട്രേലിയയിലും ഈ സോഫ്റ്റ്‌വെയര്‍ വിതരണം ചെയ്യുന്നുണ്ട്. മറ്റുള്ള ഐ ടി കമ്പനികള്‍ ഇവരുടെ പ്രൊഡക്റ്റ് വാങ്ങി വില്‍ക്കുന്നുമുണ്ട്. സാമൂഹിക പ്രതിബദ്ധതയോടെ ഇന്നൊവേറ്റീവ് ആയ ആശയങ്ങള്‍ നടപ്പാക്കി മുന്നേറുന്ന ഫെറാക്‌സ് ടെക്‌നേളജീസ് പ്രൈവറ്റ് ലിമിറ്റഡ് 2023ല്‍ ഫിറോബിലിന്റെ പുതിയ പതിപ്പ് പുറത്തിറക്കുന്നതോടെ സംരംഭകര്‍ക്ക് മാറ്റത്തിന്റെ പുതുപുത്തന്‍ പ്രതീക്ഷകളാണ് സമ്മാനിക്കുന്നത്. ഫിറോബില്‍ സോഫ്റ്റ്‌വെയറുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും താഴെ കാണുന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
+91 945 945 1177
www.ferobill.com
( ബിസിനസിനെ അറിഞ്ഞ് ബിസിനസുകാരെ അറിഞ്ഞ് ബിസിനസിനായൊരു ബിസിനസ് മാനേജ്‌മെന്റ് സോഫ്റ്റ്‌വെയര്‍)