കേരളത്തിലെ എമര്‍ജിങ് ബ്രാന്‍ഡുകളില്‍ ഒന്നായി ഡിജിറ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റ്

സാങ്കേതികവിദ്യയുടെ വളര്‍ച്ച ലോകത്താകമാനം സൃഷ്ടിച്ചിരിക്കുന്ന മാറ്റം ചെറുതല്ല. ദിനംപ്രതി നിരവധി മാറ്റങ്ങള്‍ക്കാണ് നാം ഇന്ന് സാക്ഷ്യം വഹിക്കുന്നത്. സാങ്കേതിക വിദ്യയുടെ ഈ വളര്‍ച്ച ഡിജിറ്റല്‍ ജോലികളുടെ പ്രാധാന്യവും വര്‍ധിപ്പിച്ചു. ചെറുകിട സംരംഭകര്‍ മുതല്‍ വന്‍കിട സ്ഥാപനങ്ങള്‍ വരെ ഇന്ന് ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങിനെ ആശ്രയിക്കുന്നു. ഏതൊരു സംരംഭത്തെയും മുന്നോട്ടുനയിക്കാന്‍ സഹായിക്കുന്ന ശക്തമായ ചാലകമാണ് ഡിജിറ്റല്‍ മാര്‍ക്കറ്റിങ്. പഴയ മാര്‍ക്കറ്റിങ് രീതികളെ അപേക്ഷിച്ച് കുറഞ്ഞ ചെലവില്‍ കൂടുതല്‍ ആളുകളിലേക്ക് ബിസിനസിനെ എത്തിക്കാന്‍ സാധിക്കുമെന്നതാണ് ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങിന്റെ ഏറ്റവും വലിയ പ്രത്യേകത. ഈ സാധ്യത മുന്നില്‍ കണ്ട് കോഴിക്കോട് സ്വദേശി ടോണി മാത്യു ആരംഭിച്ച ഡിജിറ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റ് കേരളത്തിലെ മുന്‍നിര ഡിജിറ്റല്‍ മാര്‍ക്കറ്റിങ് /ഇന്‍ഫര്‍മേഷന്‍ ടെക്നോളജി കമ്പനികളില്‍ മികവുറ്റതാണ്.

ഡിജിറ്റല്‍ മാര്‍ക്കറ്റിങ് മേഖലയില്‍ വര്‍ഷങ്ങളുടെ പ്രവര്‍ത്തി പരിചയമുള്ള ടോണി 2018 ലാണ് ഡിജിറ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ആരംഭിക്കുന്നത്. കരിയറിലെ ആദ്യകാലങ്ങളില്‍ കണ്ടന്റ് റൈറ്റര്‍, ക്രിയേറ്റീവ് വിഷ്വലൈസര്‍, ഡിജിറ്റല്‍ മീഡിയ ഹെഡ് എന്നീ നിലകളിലുള്ള ദീര്‍ഘകാലത്തെ പരിചയ സമ്പത്ത് ടോണിയെ സ്വന്തമായി ഒരു സംരംഭത്തിലേക്ക് നയിച്ചു. ഇതിന് മുമ്പ് രണ്ട് സ്ഥാപനങ്ങള്‍ തുടങ്ങിയെങ്കിലും വിജയം കണ്ടില്ല. എന്നാല്‍ സ്വന്തം കഴിവുകളില്‍ പൂര്‍ണ വിശ്വാസമുള്ളതിനാല്‍ അവയെ ഒരു പരാജയമായി ഈ ചെറുപ്പക്കാരന്‍ കരുതിയില്ല. അതുവരെ സമ്പാദിച്ച അറിവുകളും പഠിച്ച പാഠങ്ങളും കൈമുതലാക്കി ഡിജിറ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ടോണി മാത്യു പടുത്തുയര്‍ത്തി.

നിരവധി സേവനങ്ങളാണ് ഡിജിറ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റിലൂടെ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്. ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം തുടങ്ങിയ സോഷ്യല്‍ മീഡിയ പേജുകള്‍ വഴിയുള്ള മാര്‍ക്കറ്റിങ്, സെര്‍ച്ച് എഞ്ചിന്‍ ഒപ്റ്റിമൈസേഷന്‍, ഡിസൈനിങ്, വെബ്സൈറ്റുകളുടെ നിര്‍മിതി തുടങ്ങിയ മേഖലകളില്‍ സേവനം ലഭ്യമാണ്. മികവുറ്റ ഡിസൈനുകളും കൃത്യതയാര്‍ന്ന മാര്‍ക്കറ്റിങ് റിസള്‍ട്ടുകളുമാണ് ഡിജിറ്റല്‍ ഡിപ്പാര്‍ട്ട്മെന്റിനെ കേരളത്തിലെ മുന്‍നിര മാര്‍ക്കറ്റിങ് കമ്പനികളില്‍ നിന്നും വ്യത്യസ്തമാക്കുന്നത്.

മികച്ച സാങ്കേതിക പരിജ്ഞാനമുള്ള ഒരു കോര്‍ ടീമാണ് ഡിജിറ്റല്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ പ്രധാന അടിത്തറ. ഓരോ മേഖല കൈകാര്യം ചെയ്യാനും ഓരോ ടീം പ്രവര്‍ത്തിക്കുന്നു. കോഴിക്കോടാണ് ഡിജിറ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഹെഡ്ഓഫീസ്. കൂടാതെ എറണാകുളം, ബംഗളൂരു എന്നിവിടങ്ങളില്‍ സെയില്‍സ് ഓഫീസുകളും, ദുബായ്, ഖത്തര്‍, വെസ്റ്റ് ഇന്‍ഡീസ് എന്നിവിടങ്ങളില്‍ സെയില്‍സ് എക്‌സിക്യൂട്ടീവുകളുമുണ്ട്.

കേരളത്തിനു പുറമെ അമേരിക്ക, ദുബായ്, ഖത്തര്‍ എന്നിവിടങ്ങളിലെ മള്‍ട്ടിനാഷണല്‍ കമ്പനികള്‍, ബിസിനസ് സ്ഥാപനങ്ങള്‍, മാധ്യമ സ്ഥാപനങ്ങള്‍ തുടങ്ങി ഏതൊരു സംരംഭകനെയും മോഹിപ്പിക്കുന്ന വലിയ നിര തന്നെ ക്ലൈന്റുകളായി ഇവര്‍ക്ക് സ്വന്തമായുണ്ട്. ഡിജിറ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റിനെ കേരളത്തിലെ മുന്‍നിര ഡിജിറ്റല്‍ മാര്‍ക്കറ്റിങ് കമ്പനികളുടെ പട്ടികയിലെത്തിച്ചതിനുപിന്നില്‍ ടോണി എന്ന യുവ സംരംഭകന്റെ അടങ്ങാത്ത അര്‍പ്പണമനോഭാവമാണ്. ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ് പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കുവേണ്ടി ഫണ്ടമെന്റല്‍സ് ഓഫ് ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ്, ഫ്യൂച്ചറിസ്റ്റിക് എസ് ഇ ഒ എന്നീ പുസ്തകങ്ങളുടെ രചനയിലാണ് ടോണി ഇപ്പോള്‍. 2022ല്‍ ഡിജിറ്റല്‍ ഡിപ്പാര്‍ട്ട്മെന്റിനെ കേരളത്തിലെ എമെര്‍ജിങ് ബ്രാന്‍ഡുകളില്‍ ഒന്നായി തിരഞ്ഞെടുത്തതില്‍ ഏറെ അഭിമാനമുണ്ടെന്നും ടോണി പറയുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്സിന്റെ സഹായത്തോടെ ചെറുകിട സ്ഥാപനങ്ങള്‍ക്ക് വിറ്റുവരവ് നിരീക്ഷിക്കുവാനുള്ള മൊബൈല്‍ ആപ്പും ഡിജിറ്റല്‍ ഡിപ്പാര്‍ട്ട്മെന്റിന്റേതായി പണിപ്പുരയിലാണ്.

Head Office: Evergreen Tower
Cda Colony Road,
Eranhippalam, Calicut

Sales Offices:
West Nadakkavu – Calicut
Kakkanad – Ernakulam
HSR Layout – Bangalore

7012679996 | 9447339869
www.digitaldepartment.in

 

Related posts