സുഹൃത്തുക്കളായ മൂന്നുപേര്‍. നന്നേ ചെറുപ്പം മുതല്‍ യാത്രയായിരുന്നു അവരുടെ പ്രധാന ഹോബി. ഒഴിവ് സമയങ്ങളിലെല്ലാം അവര്‍ യാത്രകള്‍ തുടര്‍ന്നുകൊണ്ടേയിരുന്നു. അങ്ങനെ ഒരു ദിവസം അവരില്‍ ഒരാളുടെ മനസില്‍ ബിസിനസ് എന്ന ആഗ്രഹം മുളപൊട്ടി. സ്വന്തമായൊരു ടൂര്‍സ് ആന്റ് ട്രാവല്‍സ് കമ്പനി ആയിരുന്നു മനസ് നിറയെ. ഏറെ സാധ്യതകളുള്ള മികച്ച വരുമാനം നേടാന്‍ സാധിക്കുന്ന ഈ രംഗത്ത് ചുവടുവെക്കാന്‍ അവര്‍ തീരുമാനിച്ചു. അശോക് എബ്രഹാം, സച്ചിന്‍ ജോര്‍ജ്ജ്, ബിലിജിന്‍ ബെന്നി എന്നിവര്‍ സംരംഭക ലോകത്തേക്ക് കടന്നുവന്നത് ഇങ്ങനെയാണ്. സ്‌കൂള്‍, കോളേജ് പഠനകാലത്ത് ടൂറുകള്‍ ഓര്‍ഗനൈസ് ചെയ്തിരുന്ന അശോകും സച്ചിനും പഠന ശേഷം ദീര്‍ഘകാലം ട്രാവല്‍ ഏജന്റുമാര്‍ ആയിരുന്നു. അങ്ങനെ നിരവധി യാത്രകള്‍ക്ക് നേതൃത്വം വഹിച്ച അനുഭസമ്പത്ത് ട്രാവല്‍സ് ആരംഭിക്കാന്‍ പ്രചോദനമായി. അശോകിന്റെ മനസിലാണ് ട്രാവല്‍സ് എന്ന ആശയം ആദ്യം ഉടലെടുത്തത്. ഉറ്റസുഹൃത്തായ ബിലിജിനോട് കൂടി കാര്യം പറഞ്ഞപ്പോള്‍ കൂടെ നില്‍ക്കാമെന്ന ഉറപ്പും കിട്ടി. അങ്ങനെ 2019ല്‍ ഗ്രീന്‍സ് ഇന്റര്‍നാഷണല്‍ ഹോളിഡേയ്സ് എന്ന കമ്പനി രൂപംകൊണ്ടു.
അശോക് ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെ ട്രാവല്‍ ഏജന്റിന്റെ പ്രോത്സാഹനവും ബിസിനസ് ആരംഭിക്കാന്‍ കാരണമായെന്ന് ഇവര്‍ ഓര്‍മ്മിക്കുന്നു. ട്രാവല്‍ ഏജന്റുമാരായി അശോകും സച്ചിനും ജോലി ചെയ്തിരുന്ന സമയത്ത് പരിചയപ്പെട്ട ക്ലൈന്റുകളില്‍ നിന്നും ലഭിച്ച സംതൃപ്തിയും വിശ്വാസവും ട്രാവല്‍സിന്റെ വളര്‍ച്ചയെ വലിയ തോതില്‍ സഹായിച്ചു. യാത്രകള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് ഏറ്റവും മികച്ച സേവനങ്ങള്‍ നല്‍കുന്നതിലൂടെ കേരളത്തിലെ മികച്ച ട്രാവല്‍ കണ്‍സള്‍ട്ടന്റുകളില്‍ ഒന്നായി ഗ്രീന്‍സ് ഇന്റര്‍നാഷണല്‍ ഹോളിഡേയ്സ് വളര്‍ന്നു. കമ്പനിയുടെ ജനറല്‍ മാനേജര്‍ റിയാസിന്റെ മാര്‍ഗനിര്‍ദേശങ്ങളും സ്ഥാപനത്തിന്റെ വളര്‍ച്ചക്ക് സഹായിക്കുന്നുണ്ടെന്ന് ഈ ചെറുപ്പക്കാര്‍ പറയുന്നു.
വേള്‍ഡ് ടൂര്‍ പാക്കേജുകളാണ് ഗ്രീന്‍സ് ഹോളിഡേയ്സിന്റെ ഏറ്റവും വലിയ പ്രത്യേകത. കൂടാതെ ഇന്ത്യയിലും പുറത്തുമുള്ള റിസോര്‍ട്ടുകളിലേക്കുള്ള ലാന്‍ഡ്, എയര്‍ പാക്കേജുകളും ആകര്‍ഷകമാണ്. അവധിക്കാല പാക്കേജുകള്‍ കണ്ടെത്തുന്നതിന് ഉപഭോക്താക്കള്‍ക്ക് ട്രാവല്‍ പ്രൊഫഷണലിന്റെ സഹായവും ലഭ്യമാണ്. കേരളത്തിലെ പ്രധാന ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളായ ആലപ്പുഴ, അതിരപ്പള്ളി, കോവളം, വര്‍ക്കല എന്നിവയ്ക്കു പുറമെ കുളു, മണാലി, റോഹ്താങ്, ലഡാക്ക്, ലേ ബൈക്ക് ട്രിപ്പുകള്‍, ദുബായ്, ജര്‍മ്മനി, ഹണിമൂണ്‍ പാക്കേജുകള്‍, സ്‌കൂള്‍, കോളേജ് ടൂര്‍ പാക്കേജുകള്‍, ഫാമിലി ടൂര്‍, തീര്‍ത്ഥാടന യാത്രകള്‍ എന്നിവ കുറഞ്ഞ ബജറ്റില്‍ ഗ്രീന്‍സ് ഇന്റര്‍നാഷണലിനൊപ്പം ആസ്വദിക്കാം.
കൊച്ചി ടു മൂന്നാര്‍ സ്പെഷ്യല്‍ ട്രിപ്പും എടുത്തുപറയേണ്ടതാണ്. ദില്ലി, ആഗ്ര, ജയ്പൂര്‍, രാജസ്ഥാന്‍ പാക്കേജുകള്‍, ഹിമാചല്‍ പാക്കേജുകള്‍, കശ്മീര്‍ പാക്കേജുകള്‍, വാരണാസി, തുടങ്ങി വടക്കേ ഇന്ത്യയിലും വടക്ക് കിഴക്ക് ഇന്ത്യയിലും ഹോട്ടല്‍ ബുക്കിങ്ങും മലയാളി ഡ്രൈവര്‍മാരുടെ 24 മണിക്കൂര്‍ വാഹനസൗകര്യവും ഗ്രീന്‍സ് ഇന്റര്‍നാഷണല്‍ നല്‍കുന്നുണ്ട്. പൂര്‍ണ ഉത്തരവാദിത്തത്തോടെ സേവനങ്ങള്‍ നിറവേറ്റുന്നതിനാല്‍ ഓരോ കസ്റ്റമേഴ്സും നൂറ് ശതമാനം സംതൃപ്തരാണെന്ന് ഇവര്‍ പറയുന്നു. ടൂര്‍ ആന്റ് ട്രാവല്‍സിനോടൊപ്പം ഗ്രീന്‍സ് ടാക്സി എന്ന മറ്റൊരു സംരംഭവും ഇവര്‍ ആരംഭിച്ചു. ഏറ്റവും സുരക്ഷിതമായി ലോകത്തെവിടെ യാത്ര ചെയ്യാനും ഗ്രീന്‍സ് ടാക്സി സര്‍വീസ് ലഭ്യമാണ്. ഗ്രീന്‍സ് ട്രാവല്‍സിന്റെ ഏജന്റുമാര്‍ എല്ലായിടത്തുമുണ്ട്. ഈ ഏജന്റുകള്‍ വഴി ഇഷ്ടമുള്ള ഏതു വാഹനവും ബുക്ക് ചെയ്യാം. മലയാളികളായ ഡ്രൈവര്‍മാര്‍ വേണ്ടവര്‍ക്ക് ആ സേവനവും ലഭ്യമാണ്. ടൂറിസം മേഖലയിലെ സാധ്യത മുന്നില്‍ കണ്ട് ഈ മേഖലയില്‍ ഇനിയും സംരംഭങ്ങള്‍ ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് ഈ മൂവര്‍ സംഘം.