വിദേശത്ത് വിദ്യാഭ്യാസവും ജോലിയും ലക്ഷ്യമിടുന്നവര്‍ക്ക് സഹായവുമായി ഇന്‍ഫിനിറ്റി പ്ലസ്

ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിനായി ലോകത്തിന്റെ ഏതറ്റംവരെയും പോകാന്‍ തയ്യാറുള്ളവരാണ് നമുക്ക് ചുറ്റുമുള്ള ഭൂരിഭാഗം ആളുകളും. പ്ലസ്ടു പഠനശേഷം വിദേശത്ത് ഉപരിപഠനവും മികച്ച ജോലിയും സ്വപ്നം കാണുന്നവരാണ് പുതുതലമുറക്കാര്‍. വിദേശവിദ്യാഭ്യാസത്തിന്റെ സാധ്യത വര്‍ധിച്ചുവരുന്ന ഈ കാലഘട്ടത്തില്‍ നിരവധി സ്ഥാപനങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ട്. കാനഡ, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ തുടങ്ങിയ വികസിത രാജ്യങ്ങള്‍ വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുന്നതിനായി ഇമിഗ്രേഷന്‍ നിയമങ്ങള്‍ ഉദാരമാക്കിയതോടെ മലയാളികള്‍ കൂടുതലായി വിദേശത്ത് തങ്ങളുടെ വിദ്യാഭ്യാസവും കരിയറും സ്വപ്നം കണ്ടുതുടങ്ങിയിട്ടുണ്ട്. വിദേശത്ത് പഠനം, ജോലി, ജോലി കിട്ടിയാല്‍ അവിടെ സ്ഥിരതാമസം ഇതാണ് മിക്കവരുടെയും ആഗ്രഹം. ഈ സാഹചര്യത്തില്‍ വിദേശവിദ്യാഭ്യാസം നേടുന്നതിനായി വിദ്യാര്‍ഥികളെ സഹായിക്കുന്ന ഒട്ടേറെ സ്ഥാപനങ്ങള്‍ കേരളത്തിലും പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും സേവനമികവുകൊണ്ട് ശ്രദ്ധേയമായ ഈ രംഗത്തെ മുന്‍നിര സ്ഥാപനമാണ് ഇന്‍ഫിനിറ്റി പ്ലസ് സ്റ്റഡി എബ്രോഡ് ആന്റ് ഇമിഗ്രേഷന്‍.

കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള ഇന്‍ഫിനിറ്റി പ്ലസിന്റെ പ്രധാന പ്രവര്‍ത്തനങ്ങള്‍ ഈസ്റ്റ് ലണ്ടനിലെ ഓഫീസ് കേന്ദ്രീകരിച്ചാണ്. ഇടുക്കി കട്ടപ്പനയിലും ഇന്‍ഫിനിറ്റി പ്ലസിന് ഓഫീസുണ്ട്. കൊച്ചിയിലും കോഴിക്കോടും ഉടന്‍ ഓഫീസ് പ്രവര്‍ത്തനം ആരംഭിക്കും. തൃശൂര്‍ സ്വദേശിയായ ഫര്‍സീന്‍ ഉസ്മാന്‍ 2015ലാണ് ഈ സ്ഥാപനം ആരംഭിക്കുന്നത്. പിന്നീട് ഇടുക്കി സ്വദേശിയായ ജോര്‍ജ്ജ് ജോസഫും ഇന്‍ഫിനിറ്റി പ്ലസിനോടൊപ്പം ചേര്‍ന്നു. വിദ്യാഭ്യാസ മേഖലയിലെ പ്രവൃത്തി പരിചയമാണ് ഫര്‍സീന് ഈ മേഖലയിലേക്ക് തിരിയാനുള്ള പ്രചോദനം.

യുകെ, കാനഡ, യുഎസ്എ, ഓസ്‌ട്രേലിയ, യുഎഇ, യൂറോപ്പ്, ന്യൂസിലാന്റ് എന്നിവിടങ്ങളില്‍ ഉപരിപഠനം, ജോബ്, എമിഗ്രേഷന്‍ എന്നീ സേവനങ്ങളാണ് പ്രധാനമായും ഇന്‍ഫിനിറ്റി പ്ലസ് നല്‍കുന്നത്. ആദ്യ കാലത്ത് ഉപരിപഠനത്തിനാവശ്യമായ സഹായം മാത്രമാണ് നല്‍കിയിരുന്നതെങ്കില്‍ പിന്നീട് എമിഗ്രേഷന്‍, ജോലി എന്നീ സേവനങ്ങള്‍ കൂടി ആരംഭിക്കുകയായിരുന്നു.

പ്രീ ആപ്ലിക്കേഷന്‍ നടപടികള്‍ക്കുള്ള പിന്തുണ, യൂണിവേഴ്സിറ്റികള്‍ തെരഞ്ഞെടുക്കുന്നതിന് മാര്‍ഗനിര്‍ദേശം, അഡ്മിഷന്‍, സ്‌കോളര്‍ഷിപ്പ്/സാമ്പത്തിക സഹായത്തിനുള്ള പിന്തുണ, ബാങ്ക് വായ്പകള്‍ ലഭിക്കാനുള്ള സഹായം, വിസ ഗൈഡന്‍സ്, കുറഞ്ഞ നിരക്കിലെ എയര്‍ ടിക്കറ്റിങ് തുടങ്ങി കുറഞ്ഞ ചെലവിലെ താമസത്തിന് വരെയുള്ള സഹായങ്ങളും ഇന്‍ഫിനിറ്റി പ്ലസ് ചെയ്തു നല്‍കുന്നുണ്ട്.

ഉപരിപഠനത്തിനാവശ്യമായ എല്ലാ കാര്യങ്ങളും വിദ്യാര്‍ത്ഥികള്‍ക്ക് പൂര്‍ണ ഉത്തരവാദിത്തത്തോടെ ചെയ്തു നല്‍കാന്‍ സാധിക്കുന്നു എന്നതാണ് ഈ സ്ഥാപനത്തിന്റെ വളര്‍ച്ചയുടെ പ്രധാന ഘടകം. കോഴ്‌സുകള്‍ കണ്ടെത്തല്‍, യൂണിവേഴ്‌സിറ്റി തെരഞ്ഞെടുക്കല്‍, താമസം തുടങ്ങി വിസ പ്രോസസിങ് വരെയുള്ള എല്ലാഘട്ടത്തിലും മികച്ച സേവനം ഉറപ്പു വരുത്തുന്നു. ഓരോ സ്ഥലത്തും സ്റ്റുഡന്റ്‌സ് കൗണ്‍സില്‍ ഇതിനായി പ്രവര്‍ത്തിക്കുന്നുണ്ട്. പരിചയസമ്പന്നരായ പ്രൊഫണഷലുകള്‍, ലോകോത്തര നിലവാരത്തിലുള്ള സേവനം, ലളിതമായ നടപടിക്രമങ്ങള്‍, വേഗതയേറിയ പൂര്‍ത്തീകരണം എന്നിവയും ഇന്‍ഫിനിറ്റി പ്ലസിന്റെ പ്രത്യേകതകളാണ്. ഓരോ സേവനം നല്‍കുമ്പോഴും തങ്ങളുടെ ജീവനക്കാര്‍ പുലര്‍ത്തുന്ന പ്രൊഫഷണല്‍ സമീപനവും ഉത്തരവാദിത്തവും ഇതോടൊപ്പം ഉപഭോക്താക്കളുടെ സംതൃപ്തിയുമാണ് ഇന്‍ഫിനിറ്റി പ്ലസിന്റെ വളര്‍ച്ചക്ക് കരുത്തേകുന്നതെന്ന് ഫര്‍സീന്‍ അടിവരയിടുന്നു.

 

Related posts