ഇത് ഹണി ഹഗിന്റെ സക്സസ് സ്റ്റോറി

ബേക്കറി പ്രൊഡക്റ്റ്‌സ് അലര്‍ജിയായിരുന്ന തന്റെ കുഞ്ഞുങ്ങള്‍ക്ക് വേണ്ടി മാത്രം ചോക്ലേറ്റ് കേക്ക് ഉണ്ടാക്കി, അതിനെ പിന്നീട് ഹണി ഹഗ് എന്ന ബ്രാന്‍ഡ് ആക്കി വളര്‍ത്തിയ കൊയിലാണ്ടിക്കാരി ഫാത്തിമയുടെ മധുരമുള്ള കഥ ആരംഭിക്കുന്നത് ഒരു സാധാരണ ഹോം മെയ്ക്കറില്‍ നിന്നാണ്. ഹോം മെയ്ക്കിങ് പാഷനായി മാറിയപ്പോള്‍ പിന്നേട് അതിനെ പ്രൊഫഷനാക്കി മാറ്റാനുള്ള ശ്രമമായിരുന്നു. ഫാത്തിമ സംഘടിപ്പിച്ച മെല്‍റ്റിങ് മെമ്മറീസ് എന്ന ചോക്ലേറ്റ് എക്‌സ്‌പോ കേരളത്തിലെ തന്നെ ഈ മേഖലയിലെ ആദ്യ പ്രൈവറ്റ് എക്‌സ്‌പോയായി മാറുകയും ചെയ്തു.

ഹോം മെയ്ക്കറില്‍ നിന്നും ഹോം ബേക്കറിലേക്ക്

സ്വന്തമായി ഒരു കൊച്ചു സംരംഭം എല്ലാ വീട്ടമ്മമാരെയും പോലെ ഫാത്തിമ ആഗ്രഹിച്ചിരുന്നു. യൂട്യൂബ് ചാനലും ഓണ്‍ലൈന്‍ ബുട്ടീക്കും പരീക്ഷിച്ചെങ്കിലും അതൊന്നും സംരംഭകയെന്ന നിലയില്‍ സന്തോഷിപ്പിച്ചിരുന്നില്ല. ആ സമയത്താണ് മക്കളായ ഇസയ്ക്കും മറിയത്തിനും ബേക്കറി ഫുഡിനോടുള്ള അലര്‍ജി ശ്രദ്ധിക്കാന്‍ തുടങ്ങിയതെന്ന് ഫാത്തിമ പറയുന്നു. കേക്ക്, ചോക്ലേറ്റ്, സ്വീറ്റ്സ് തുടങ്ങി എന്തുകഴിച്ചാലും ഹെല്‍ത്ത് ഇഷ്യു. കുഞ്ഞുങ്ങള്‍ക്കാണെങ്കില്‍ ഇതെല്ലാം വലിയ ഇഷ്ടവും. ഭര്‍ത്താവ് അബ്ദുള്‍ റസാഖാണ് വീട്ടില്‍ തന്നെ ബേക്കറി പ്രൊഡക്റ്റ്‌സ് ഉണ്ടാക്കി നോക്കിയാലോ എന്ന ആശയം മുന്നോട്ട് വെച്ചത്. കേക്കും ബിസ്‌ക്കറ്റുമൊക്കെയാണ് ആദ്യം ട്രൈ ചെയ്തത്. പിന്നാലെ ചോക്ലേറ്റും ഉണ്ടാക്കാന്‍ തുടങ്ങി. ചോക്ലേറ്റ് ടേസ്റ്റ് ചെയ്യാന്‍ കൊടുത്തവരെല്ലാം മികച്ച അഭിപ്രായമായിരുന്നു പറഞ്ഞത്. ആ ആത്മവിശ്വാസത്തിലാണ് ചെറിയ ഓര്‍ഡറുകള്‍ ഏറ്റെടുത്ത് ഹോം മെയ്ഡ് ചോക്ലേറ്റ്‌സ് എന്ന നിലയില്‍ സെയില്‍സ് ആരംഭിച്ചത്. ഇതിനെ സംരംഭമാക്കാമെന്ന് ആദ്യം പറഞ്ഞതും ഭര്‍ത്താവാണ്. അദ്ദേഹത്തിന് തന്റെ ഉള്ളിലെ പാഷന്‍ നന്നായി അറിയാമായിരുന്നുവെന്ന് ഫാത്തിമ കൂട്ടിച്ചേര്‍ക്കുന്നു.

ഹണി ഹഗ് എന്ന ബ്രാന്‍ഡിലേക്ക്

അത്യാവശ്യം സെയില്‍സ് ഒക്കെ മെച്ചപ്പെട്ട സമയത്താണ് ഒരു ബ്രാന്റ് നെയിമിനെ കുറിച്ച് ആലോചിച്ചത്. ഒരുപാട് ആലോചനകള്‍ക്കൊടുവിലാണ് ഹണി ഹഗിനെ കൂടെ കൂട്ടിയത്. ചോക്ലേറ്റ് പോലെ മധുരമുള്ള ഹണി ഹഗ് എന്ന പേര് കണ്ടെത്തിയതിന് പിന്നിലും ഫാത്തിമ തന്നെയാണ്. ബിസിനസിന്റെ ആദ്യ നാളുകളില്‍ ബേക്കിങിനുള്ള ഉത്പന്നങ്ങളൊന്നും കോഴിക്കോട് സുലഭമല്ലായിരുന്നു. അക്കാലത്ത് മിഠായി തെരുവില്‍ ഓരോ ഐറ്റവും കണ്ടെത്തിവാങ്ങാന്‍ തന്റെ സുഹൃത്ത് സയ്ജയാണ് കൂടെയുണ്ടായിരിന്നുന്നതെന്ന് ഫാത്തിമ ഓര്‍ക്കുന്നു. ഇന്ന് ഇരുപത്തിനാലിലധികം വെറൈറ്റിയുള്ള ചോക്ലേറ്റും ചോക്ലേറ്റ് ബാറുകളും ലോലിപ്പോപ്പുകളും ഹണി ഹഗ് ബ്രാന്‍ഡില്‍നിന്നും പുറത്ത് വരുന്നുണ്ട്. ചോക്ലേറ്റ്‌സിന്റെ റാപ്പേഴ്‌സ് ഏറ്റവും ഭംഗിയുള്ളതും ഇഷ്ടമുള്ളതുമാക്കാന്‍ ഹണി ഹഗ് ശ്രദ്ധിക്കാറുണ്ട്. കസ്റ്റം മെയ്ഡ് ചോക്ലേറ്റുകള്‍ക്കാണ് ഇന്ന് ആവശ്യക്കാര്‍ ഏറെയുള്ളത്. വെഡിങ്, ബര്‍ത്ത്‌ഡേ, ഉദ്ഘാടനം തുടങ്ങി എല്ലാ സ്‌പെഷ്യല്‍ ഡേയിലും കസ്റ്റമറുടെ ഇഷ്ടമനുസരിച്ചുള്ള ചോക്ലേറ്റും കേക്കും ഡെസേര്‍ട്ടുകളും ചെയ്തു നല്‍കുന്നുണ്ട്. വെഡിങ് സെലിബ്രേഷന് കപ്പിള്‍സിന്റെ പേര് വെച്ചുള്ള ഗിഫ്റ്റ് ബോക്‌സിനും ആവശ്യക്കാര്‍ ഏറെയാണ്.
ഇപ്പോഴും വീട്ടില്‍ തന്നെയാണ് മാനുഫാക്ച്ചറിങ് യൂണിറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ ഫാമിലിയുടെ മുഴുവന്‍ സപ്പോര്‍ട്ടും ഫാത്തിമയ്ക്ക് ലഭിക്കുന്നുണ്ട്. ഹണി ഹഗിന്റെ ഇന്‍സ്റ്റഗ്രാം പേജ് വഴിയും അല്ലാതെയും കേരളത്തിന് അകത്തുനിന്നും പുറത്ത് നിന്നും നിരവധി ഓര്‍ഡറുകള്‍ ലഭിക്കുന്നുണ്ട്. കൃത്യസമയത്തുള്ള ഡെലിവറി ഹണി ഹഗിന്റെ സവിശേഷതയാണ്.

ചോക്ലേറ്റിനെ സ്‌പൈസിയാക്കിയ ഹണി ഹഗ്

ഹോം ബേക്കിങില്‍ എന്നും വ്യത്യസ്തത കാത്തുസൂക്ഷിക്കുന്ന ഫാത്തിമ അവതരിപ്പിച്ച സ്‌പൈസി ചോക്ലേറ്റ് വിപണിയില്‍ ഹിറ്റാണ്. സ്‌പൈസി റെഡ് ചില്ലി ,ചോക്ലേറ്റ് മധുരം അധികം ഇഷ്ടമല്ലാത്ത ചോക്ലേറ്റ് പ്രേമികള്‍ക്കായാണ് ഒരുക്കിയിരിക്കുന്നത്. തന്റെ സംരംഭക ജീവിതത്തിലെ ടേണിംങ് പോയിന്റായി മാറിയത് കോഴിക്കോട് കടലാസ് കഫെയില്‍ സംഘടിപ്പിച്ച എക്‌സ്‌പോയായിരുന്നുവെന്ന് നിറഞ്ഞ സന്തോഷത്തോടെ ഫാത്തിമ പറയുന്നു. എക്‌സ്‌പോ കാണാന്‍ നിരവധി സംരംഭകരും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാരും അന്ന് അവിടെ എത്തിയിരുന്നു. അത് ബിസിനസിലും നല്ല മാറ്റമാണ് വരുത്തിയത്. ആറു വര്‍ഷമായി ഹണി ഹഗിനൊപ്പമുള്ള ഫാത്തിമയുടെ ജീവിതം ആരംഭിച്ചിട്ട്. Self belief and hard work will always earn you success – എന്ന് വിശ്വസിക്കുന്ന ഫാത്തിമയുടെ അടുത്ത സ്വപ്നം കോഴിക്കോട് നഗരത്തില്‍ ഹണി ഹഗിന്റെ ഒരു ഷോറൂമാണ്.

instagram : honey_ hug_ 2727
whatsapp: 7510502727
email : honeyhug2727@gmail.com

 

Related posts