കോവിഡ് കവര്‍ന്നെടുത്ത ആഘോഷങ്ങളുടെ വീണ്ടെടുപ്പായിരുന്നു കഴിഞ്ഞ ഓണക്കാലം. വിവിധ വര്‍ണങ്ങളിലുള്ള ടീ ഷര്‍ട്ടില്‍ കഥകളിയുടെയും പൂക്കളുടെയും ഡിസൈന്‍ പ്രിന്റായിരുന്നു ഇത്തവണത്തെ ഓണം ഡ്രസിങിലെ ഹൈലൈറ്റ്. ഇത്തരം മിക്ക പ്രിന്റ് ഓണ്‍ ഡിമാന്റ് ടീ ഷര്‍ട്ടുകള്‍ക്ക് പിന്നിലും പ്രവര്‍ത്തിച്ചത് തിരുപ്പൂരുള്ള സെയ്ക്കര്‍സ് ക്ലോത്തിങ്‌സ് എന്ന സ്ഥാപനമാണ്. പട്ടാമ്പിക്കാരനായ സുഹൈല്‍ സക്കീര്‍ ഹുസൈന്‍ എന്ന യുവ സംരംഭകനാണ് ട്രെന്‍ഡ് സെറ്ററായ നൂതന സംരംഭത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. ടീ ഷര്‍ട്ടുകളില്‍ കസ്റ്റമറുടെ ആവശ്യപ്രകാരമുള്ള പിക്ചറോ ലോഗോയോ നെയിമോ ഇംപോര്‍ട്ടഡ് മെഷിന്റെ സഹായത്തോടെ പ്രിന്റ് ചെയ്തുനല്‍കുകയാണ് സെയ്ക്കര്‍സ് ക്ലോത്തിങ്‌സ് പ്രധാനമായും ചെയ്യുന്നത്.
കസ്റ്റമൈസ്ഡ് സൈസ് ആന്റ് പ്രിന്റ്
ഡിഗ്രി പഠനകാലത്ത് തന്നെ സുഹൈല്‍ ടീഷര്‍ട്ടുകള്‍ കടകളില്‍ നിന്നും വാങ്ങി പ്രിന്റു ചെയ്ത് ആവശ്യക്കാര്‍ക്ക് എത്തിച്ചു നല്‍കിയിരുന്നു. പഠനശേഷമാണ് ടെക്സ്റ്റല്‍ സിറ്റിയായ തിരുപ്പൂരില്‍ ബിസിനസിന് തുടക്കമിട്ടത്. വളരെ പരിമിതമായ സൗകര്യങ്ങളോടെയാണ് ഫാക്ടറി ആരംഭിച്ചതെങ്കിലും ക്വാളിറ്റിയില്‍ മുന്‍നിര ബ്രാന്‍ഡുകളോടൊപ്പമായിരുന്നു സ്ഥാനം. നിലവില്‍ ടീഷര്‍ട്ടുകളും ഷര്‍ട്ടുകളുടെ സ്റ്റിച്ചിങിനായി മാത്രം പ്രത്യേക യൂണിറ്റ് സെയ്ക്കര്‍സ് ക്ലോത്തിങ്‌സില്‍ സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ ഹൂഡ്ഡിസ്, കുര്‍ത്ത, ടോപ്പ്‌സ് എന്നിവയും ഇവിടെ ലഭ്യമാണ്. സൈസും ഡിസൈനും സെലക്ട് ചെയ്തു നല്‍കിയാല്‍, പ്രിന്റ് ചെയ്ത് മനോഹരമാക്കിയ വസ്ത്രങ്ങള്‍ കസ്റ്റമറുടെ കൈകളില്‍ എത്തും. കാലങ്ങളോളം നീണ്ടു നില്‍ക്കുന്ന ഫിനിഷിങും കളറുമുള്ള പ്രിന്റ് സെയ്ക്കര്‍ ക്ലോത്തിങ്‌സിന്റെ മാത്രം സവിശേഷതയാണ്. ഓണക്കാലത്ത് കഥകളിയുടെ ഡിസൈന്‍ പ്രിന്റിനായിരുന്നു ആവശ്യക്കാര്‍ ഏറെയുണ്ടായിരുന്നതെന്ന് സുഹൈല്‍ പറയുന്നു.
നോ മിനിമം ഓര്‍ഡര്‍ !
ബള്‍ക്ക് ഓര്‍ഡറുകള്‍ക്ക് പുറമേ സിംഗിള്‍ ഓര്‍ഡറും സെയ്ക്കര്‍സ് ചെയ്തുകൊടുക്കുന്നുണ്ട്. തിരുപ്പൂരിലാണ് മെയിന്‍ മാനുഫാക്ച്ചറിങ് യൂണിറ്റ്. പട്ടാമ്പി, എടപ്പാള്‍ എന്നിവിടങ്ങളിലും പ്രിന്റിങ് ഔട്ട്‌ലെറ്റുകളും സ്ഥിതിചെയ്യുന്നുണ്ട്. ദുബായില്‍ മിനിമം ക്വാണ്ടിറ്റിക്കു പോലും ഡോര്‍ ഡെലിവറി എന്നതും സെയ്ക്കര്‍സ് ക്ലോത്തിങിന്റെ പ്രത്യേകതയാണ്. കൂടാതെ ഖത്തര്‍, ബഹറിന്‍ തുടങ്ങിയ ജിസിസി രാഷ്ട്രങ്ങളിലും ഓര്‍ഡര്‍ പ്രകാരം ഡ്രസ്സുകളും യൂണിഫോമുകളും എത്തിച്ചു നല്‍കുന്നുണ്ട്. വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ZAKERS CLOTHINGS എന്ന പേജ് വഴിയും ധാരാളം ഓര്‍ഡറുകള്‍ ലഭിക്കുന്നുണ്ട്. സിംഗിള്‍ ഓര്‍ഡറുകള്‍ ഇരുപത്തിനാലു മണിക്കൂറിനുള്ളിലും ബള്‍ക്ക് ഓര്‍ഡറുകള്‍ നാലു ദിവസത്തിനുള്ളിലും ഡെസ്പാച്ച് ചെയ്യാനുള്ള സജ്ജീകരണം ഒരുക്കിയിട്ടുണ്ട്.
സെലിബ്രിറ്റി ആന്റ് കോര്‍പ്പറേറ്റ് കസ്റ്റമേഴ്‌സ്
കുടുക്ക് എന്ന സിനിമയുടെ പ്രമോഷന്‍ സമയത്ത് നടി ദുര്‍ഗാ കൃഷ്ണയും സംഘവും ധരിച്ചിരുന്നത് സെയ്ക്കര്‍സ് ക്ലോത്തിങിന്റെ ടീഷര്‍ട്ടുകളാണെന്ന് സുഹൈല്‍ പറഞ്ഞു. നിരവധി സെലിബ്രേറ്റികള്‍ ബ്രാന്‍ഡിന്റെ സ്ഥിരം കസ്റ്റമേഴ്‌സാണ്. ധാരാളം കോര്‍പ്പറേറ്റ് കസ്റ്റമേഴ്‌സുമുണ്ട്. യൂണിഫോം പ്രിന്റിങും പ്രധാന സേവനങ്ങളില്‍ ഉള്‍പ്പെടും. അടുത്തിടെ സെയ്ക്കര്‍സ് പുറത്തിറക്കിയ ടീ ഷര്‍ട്ടിന്റെ മെറ്റീരിയലിലുള്ള ലേഡീസ് കുര്‍ത്തയ്ക്ക് ഗള്‍ഫ് മാര്‍ക്കറ്റിലും വന്‍ ഡിമാന്റുണ്ട്. മികച്ച കംഫേര്‍ട്ട്‌നസും ഡ്യൂറബിളിറ്റിയും കുര്‍ത്തകളുടെ പ്രത്യേകതയാണ്. കൂടുതല്‍ വുമണ്‍വെയറുകള്‍ പുറത്തിറക്കാനുള്ള പ്രവര്‍ത്തനങ്ങളിലാണ് സെയ്ക്കര്‍സ് ക്ലോത്തിങ്‌സ്.
കൂടുതൽ വിവരങ്ങൾക്ക് 9037686143