ഡിജിറ്റല്‍ മാധ്യമങ്ങളുടെ പ്രചാരം സര്‍വമേഖലയിലും സൃഷ്ടിച്ചിരിക്കുന്ന മാറ്റം ചെറുതല്ല. പ്രത്യേകിച്ച് ബിസിനസ് രംഗത്ത് ഡിജിറ്റല്‍ മാധ്യമങ്ങളുടെ ഇടപെടല്‍ വലിയ വിപ്ലവമാണ് സൃഷ്ടിച്ചിരിക്കുന്നത്. കോവിഡിനുശേഷം ബിസിനസ് മേഖലയില്‍ ഉണ്ടായിട്ടുള്ള ഏറ്റവും വലിയ മാറ്റങ്ങളില്‍ ഒന്നാണ് ഡിജിറ്റല്‍ മാര്‍ക്കറ്റിങ്. ഐടി അധിഷ്ഠിത സേവനങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തി ബിസിനസ് മുന്നോട്ട് കൊണ്ടുപോകാനാണ് ഇന്ന് എല്ലാവരും ശ്രമിക്കുന്നത്. കുറഞ്ഞ നിരക്കില്‍ കൂടുതല്‍ പേരിലേക്ക് ബിസിനസ് എത്തിക്കാന്‍ കഴിയുന്ന ഒരു പ്ലാറ്റ്ഫോം എന്ന നിലയില്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങിനെ സംരംഭകര്‍ ഉപയോഗിക്കുന്നത്. സംരംഭങ്ങളുടെ വളര്‍ച്ചക്ക് ഏറെ സഹായിക്കുന്ന ഐടി സേവനങ്ങളുടെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തി ഇടുക്കി സ്വദേശി ജിനോ സേവ്യര്‍ ആരംഭിച്ചതാണ് കോര്മൈന്റ്സ് (coreminds) എന്ന സ്ഥാപനം, കേരളത്തിലെ വിശ്വസനീയമായ ഐടി കമ്പനികളില്‍ ഒന്ന്.
ബി ടെക് ബിരുദധാരിയായ ജിനോ സേവ്യര്‍ പഠനശേഷം ജോലിയില്‍ പ്രവേശിച്ചെങ്കിലും സ്വന്തമായി ഒരു സംരംഭമായിരുന്നു മനസ് നിറയെ. അങ്ങനെ 2012 ല്‍ കോര്മൈന്റ്സിന് രൂപം നല്കി. കോര്മൈന്റ്സിനെ സംരംഭകര്‍ക്കുവേണ്ടിയുള്ള ഒരു ഐടി ബിസിനസായി വിശേഷിപ്പിക്കാനാണ് ഈ യുവ സംരംഭകന് ഇഷ്ടപ്പെടുന്നത്. രണ്ടായിരത്തോളം ക്ലൈന്റുകളെയാണ് കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഇന്ത്യയിലും വിദേശത്തുമായി ഇവര്‍ സമ്പാദിച്ചത്. എറണാകുളം ഇന്‍ഫോപാര്‍ക്കിലാണ് കോര്മൈന്റ്സ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്.
ബിസിനസ് ഏതുമാകട്ടെ അതിന്റെ ആരംഭം മുതല്‍ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങളില്‍ ഐടി അധിഷ്ഠിതമായ എല്ലാ സേവനങ്ങളും ഈ സ്ഥാപനം നല്കുന്നു. മൊബൈല്‍ ആപ്ലിക്കേഷന്‍ നിര്‍മാണം, വെബ് ഡിസൈനിങ്, ഇ കൊമേഴ്സ് വെബ്സൈറ്റ്, സോഷ്യല്‍ മീഡിയ പ്രമോഷന്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്, മൊബൈല്‍ ആപ്പ് ഡെവലപ്പ്മെന്റ്, സോഫ്റ്റ്വെയര് ഡെവലപ്പ്മെന്റ്, സെര്‍ച്ച് എഞ്ചിന് ഒപ്റ്റിമൈസേഷന്‍ തുടങ്ങി നിരവധി ഐടി സേവനങ്ങള്‍ ഇവര്‍ ലഭ്യമാക്കുന്നു. ഏറ്റെടുക്കുന്ന ഉത്തരവാദിത്തങ്ങള്‍ ഏറ്റവും ഗുണമേന്മയോടെ നിര്‍വഹിക്കാന്‍ കഴിയുന്നതാണ് ഈ മേഖലയില്‍ വ്യക്തിമുദ്ര പതിപ്പിക്കാന്‍ കോര്മൈന്റ്സിന് സഹായകമായത്.
കോവിഡിനു മുമ്പ് തന്നെ ജീവനക്കാരില്‍ അധികവും വര്‍ക്ക് ഫ്രം ഹോം ആയാണ് പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടുതന്നെ മറ്റ് സ്ഥാപനങ്ങള്‍ വാങ്ങുന്ന അത്രയും ഫീസ് ഈടാക്കാതെ സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കാനും സാധിക്കുന്നു. കോര്മൈന്റ്സിന്റെ ആഫ്റ്റര്‍ സെയില്‍ സര്‍വീസും എടുത്തുപറയേണ്ടതാണ്. മികച്ച സര്‍വീസ് നല്‍കുന്നതിലൂടെ ക്ലൈന്റുകള്‍ക്ക് ലഭിക്കുന്ന സംതൃപ്തിയാണ് സ്ഥാപനത്തെ മുന്നോട്ട് നയിക്കുന്നത്. പ്രവര്‍ത്തന മികവിനാല്‍ ചുരുങ്ങിയ കാലം കൊണ്ട് കേരളത്തിലെ ഡിജിറ്റല്‍ മാര്‍ക്കറ്റിങ് രംഗത്ത് മുന്‍നിര സ്ഥാപനമായി മാറാന്‍ കോര്മൈന്റ്സിനു കഴിഞ്ഞു. യു എ ഇ, യു എസ്, യു കെ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ നിരവധി ക്ലൈന്റുകള്‍ ഇവര്‍ക്കുണ്ട്.
കോര്മൈന്റ്സിലെ വിദഗ്ധരായ സ്റ്റാഫുകളുടെ കൂട്ടായ പ്രവര്‍ത്തനവും എടുത്തുപറയേണ്ടതാണ്. ഓഫീസ് അഡ്മിനിസ്ട്രേഷനും എച്ച് ആറുമായി പ്രവര്‍ത്തിക്കുന്ന ജിനോ സേവ്യറിന്റെ ഭാര്യ നീനു എല്ലാ പിന്തുണയുമായി കൂടെയുണ്ട്. ബിസിനസ് മുന്നോട്ട് കൊണ്ടു പോകുന്നതിനാവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ക്കൊപ്പം സംരംഭത്തെ ഡിജിറ്റലൈസ് ചെയ്യുന്നതിനാവശ്യമായ സാങ്കേതിക സഹായങ്ങള്‍ ഇനിയും നല്കി മുന്നേറാനാണ് ജിനോ സേവ്യറിന്റെയും സംഘത്തിന്റെയും തീരുമാനം. കേരളം ഒരു ഐടി ഹബ്ബാണെങ്കിലും ഇവിടെയുള്ള സംരംഭകര്‍ക്ക് നിലവാരമുള്ള സേവനങ്ങള്‍ ലഭിക്കുന്നില്ല എന്നതും പ്രധാന വസ്തുതയാണ്. ഈ പ്രശ്നം പരിഹരിച്ച് 2025 ഓടുകൂടി ഒരുലക്ഷം സംരംഭകരെ ഡിജിറ്റലൈസ് ചെയ്യുക എന്നതാണ് കോര്മൈന്റിന്റെ സ്വപ്ന പദ്ധതി. ഇതിനായുള്ള നൂതന പദ്ധതികളും കോര്മൈന്റ്സിന്റെ പണിപ്പുരയിലാണ്.
For business support : Coreminds, SBC2 , First floor,
Thapsaya, Infopark, Cochin 682042, Phone : 9539093879
9447128421.