വിദേശത്ത് ഉപരിപഠനമോ? ജോലിയോ ?ഒപ്പമുണ്ട്  അനിക്സ്

വിദേശത്ത് മികച്ച യൂണിവേഴ്‌സിറ്റിയില്‍ ഉപരിപഠനവും മികച്ച ജോലിയും എതൊരു വിദ്യാര്‍ഥിയുടെയും സ്വപ്നമാണ്. ഈ സ്വപ്‌നം സാക്ഷാത്കരിക്കാന്‍ നല്ല യൂണിവേഴ്‌സിറ്റികളും നല്ല കോഴ്‌സുകളും കണ്ടെത്തുകയെന്നതാണ് ശ്രമകരം. ഈ രംഗത്ത് വര്‍ഷങ്ങളുടെ പ്രവര്‍ത്തിപരിചയമുള്ളതും ഇതിനകംതന്നെ വിശ്വാസ്യത നേടിയെടുത്തതുമായ ഓവര്‍സീസ് എഡ്യൂക്കേഷന്‍ കണ്‍സള്‍ട്ടന്‍സികള്‍ക്ക് മാത്രമേ ഇതിന് സാധിക്കൂ. അത്തരത്തില്‍ ഒരു സ്ഥാപനമാണ് കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അനിക്‌സ് ഓവര്‍സീസ് എഡ്യൂക്കേഷന്‍ കണ്‍സള്‍ട്ടന്‍സി.

അലക്‌സ് തോമസും ഭാര്യ ആനി ജോസഫും ചേര്‍ന്ന് 2006ല്‍ കണ്ണൂരിലാണ് അനിക്‌സ് ഓവര്‍സീസ് എഡ്യൂക്കേഷന്‍ കണ്‍സള്‍ട്ടന്‍സി ആരംഭിക്കുന്നത്. അനിക്‌സ് ഇന്ന് പത്തിലധികം ബ്രാഞ്ചുകളുള്ള ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച ഓവര്‍സീസ് എഡ്യൂക്കേഷന്‍ കണ്‍സള്‍ട്ടന്‍സികളില്‍ ഒന്നായി മാറിയിട്ടുണ്ട്. നടപടിക്രമങ്ങളിലെ സുതാര്യതയും വേഗമേറിയ പ്രോസസിങും പ്ലേസ്‌മെന്റിലെ ഉറപ്പുമാണ് അനിക്‌സിനെ ഏറ്റവും വിശ്വസനീയമായ കണ്‍സള്‍ട്ടന്റാക്കി മാറ്റിയത്.

വിദ്യാര്‍ഥികളുടെ അഭിരുചിക്കും തൊഴില്‍ സാധ്യതകള്‍ക്കും ഉതകുന്ന കോഴ്‌സ് തെരഞ്ഞെടുത്ത് നല്‍കുന്നു എന്നതാണ് അനിക്‌സിന്റെ ഒരു സവിശേഷത. യോഗ്യത നേടുന്ന വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പുകള്‍ നേടിയെടുക്കുന്നതിനുള്ള എല്ലാം സഹായവും സ്ഥാപനം വഴി ലഭിക്കും. നിലവില്‍ യുകെ, കാനഡ, യുഎസ്എ, ന്യൂസിലാന്‍ഡ്, അയര്‍ലാന്‍ഡ് തുടങ്ങി മുപ്പതിലധികം രാജ്യങ്ങളിലെ മികച്ച യൂണിവേഴ്‌സിറ്റികളില്‍ അഡ്മിഷന്‍ നേടിയെടുക്കാനുള്ള സൗകര്യം അനിക്‌സ് ഓവര്‍സീസ് എഡ്യൂക്കേഷന്‍ കണ്‍സള്‍ട്ടന്‍സി ഒരുക്കുന്നുണ്ട്. കൂടാതെ ജോര്‍ജിയ, ബള്‍ഗേറിയ, മോള്‍ഡോവ, കസാക്കിസ്ഥാന്‍, ഉസ്ബക്കിസ്ഥാന്‍ എന്നിവിടങ്ങളിലെ ഗവണ്‍മെന്റ് യൂണിവേഴ്‌സിറ്റികളില്‍ സ്‌കോളര്‍ഷിപ്പോടെ മെഡിസിന്‍ അഡ്മിഷന്‍ നേടാനുള്ള സൗകര്യവും അനിക്‌സ് വഴി സാധ്യമാകും.

മെഡിസിന്‍, എഞ്ചിനീയറിങ് കോഴ്‌സുകള്‍ക്ക് പുറമേ നേഴ്‌സിങ്, മറ്റ് പ്രൊഫഷണല്‍ കോഴ്‌സുകള്‍, ഡിപ്ലോമ കോഴ്‌സുകള്‍, മാസ്റ്റേഴ്‌സ് പ്രോഗ്രാം തുടങ്ങി എല്ലാം കോഴ്‌സുകള്‍ക്കുമുള്ള അഡ്മിഷന്‍ സൗകര്യവും അനിക്‌സ് ഓവര്‍സീസ് എഡ്യൂക്കേഷന്‍ കണ്‍സള്‍ട്ടന്‍സിക്കുണ്ട്.

ജര്‍മ്മനിയില്‍ ഫ്രീ എഡ്യൂക്കേഷന്‍, Ausbildung പ്രോഗ്രാം, മാസ്റ്റേഴ്‌സ്, ബാച്ചിലേഴ്‌സ് പ്രോഗ്രാം, FSJ പ്രോഗ്രാം, നേഴ്‌സിങ് തുടങ്ങിയ കോഴ്‌സുകളെക്കുറിച്ചുള്ള വ്യക്തമായ ധാരണയും ഒപ്പം തന്നെ ജര്‍മ്മന്‍ ലാംഗ്വേജ് ട്രെയിനിങ്ങും അനിക്‌സ് നല്‍കി വരുന്നു. CNA പ്രോഗ്രാമിനു ശേഷം യു എസില്‍  IELTS ഇല്ലാതെ പ്ലേസ്‌ന്റോടുകൂടി സെറ്റില്‍ ആകാനുള്ള അവസരവും സ്ഥാപനം നല്‍കുന്നുണ്ട്.

വിദേശ പഠനവുമായി ബന്ധപ്പെട്ട ചെലവിനെ സംബന്ധിച്ച് ടെന്‍ഷന്‍ അടിക്കുന്നവരാണ് മിക്ക രക്ഷിതാക്കളും. അതിനുള്ള പരിഹാരവും അനിക്‌സ് ഓവര്‍സീസ് എഡ്യൂക്കേഷന്‍ കണ്‍സള്‍ട്ടന്‍സി ലഭ്യമാക്കുന്നുണ്ട്. പഠനത്തോടൊപ്പം പാര്‍ടൈം ജോലിക്കുള്ള അവസരം ഒരുക്കുന്നതിനാല്‍ ജീവിത ചെലവിനുള്ള പണം സ്വന്തമായി കണ്ടെത്താന്‍ വിദ്യാര്‍ഥികള്‍ക്ക് സാധിക്കും. കൂടാതെ അഡ്മിഷനൊപ്പം തന്നെ വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസ വായ്പ ലഭ്യമാക്കുന്നതിനും യൂണിവേഴ്‌സിറ്റികളും ബാങ്ക് അധികൃതരും തമ്മിലുള്ള എഗ്രിമെന്റുകള്‍ തയാറാക്കി നല്‍കുന്നതിലൂടെ രക്ഷിതാക്കള്‍ക്ക് കൈതാങ്ങായും അനിക്‌സ് ഓവര്‍സീസ് എഡ്യൂക്കേഷന്‍ കണ്‍സള്‍ട്ടന്‍സി പ്രവര്‍ത്തിക്കുന്നു. ഇത്തരത്തില്‍ വിദേശ രാജ്യങ്ങളില്‍ പഠനത്തിനും വിദ്യാഭ്യാസത്തിനും സഹായമായി പ്രവര്‍ത്തിക്കുന്ന ഏതൊരു കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തില്‍നിന്നും വ്യത്യസ്തമായി ഉന്നത നിലവാരത്തില്‍ പ്രവര്‍ത്തിന്നതു തന്നെ അനിക്‌സിന്റെ വളര്‍ച്ചയിലെ ഒരു പ്രധാന ഘടകമാണ്.

9544133999, 7025133999
instagram- anix_education
—————————————–

Related posts