ദേശീയ ശ്രദ്ധനേടി ഫാംആയുഷ്

 

ആയുര്‍വേദ, സിദ്ധ, ഹോമിയോപ്പതി, യുനാനി ഉത്പന്നങ്ങളുടെ ഓണ്‍ലൈന്‍ വിപണനത്തിലൂടെ ദേശീയതലത്തില്‍ ശ്രദ്ധേയമാവുകയാണ് ഫാംആയുഷ് ഡോട്ട് കോം എന്ന ഇ-കൊമേഴ്‌സ് സംരംഭം. തിരുവനന്തപുരം സ്വദേശിയായ ഡോ.അരുണ്‍ ഡിഎമ്മിന്റെ നേതൃത്വത്തില്‍ മൂന്നുവര്‍ഷം മുമ്പ് ആരംഭിച്ച ഫാം ആയുഷില്‍ ഇന്ത്യയിലെ മിക്കവാറും സംസ്ഥാനങ്ങളില്‍ നിന്ന് ദിവസവും മികച്ചരീതിയില്‍ ഓര്‍ഡര്‍ ലഭിക്കുന്നുണ്ട്. കേരളത്തില്‍ നിന്നുള്ള ആദ്യത്തെ ആയുഷ് ഹെല്‍ത്ത്‌കെയര്‍ വിഭാഗത്തില്‍പ്പെട്ട ഇ- കൊമേഴ്‌സ് പ്ലാറ്റ് ഫോം കൂടിയാണ് ഫാംആയുഷ്. ലേഹ്യം, അരിഷ്ടം, രസായനം, തൈലം, ചൂര്‍ണം, ലേപനം തുടങ്ങിയ വിഭാഗങ്ങളിലായി അഞ്ഞൂറില്‍ പരം ഉത്പന്നങ്ങളാണ് ഫാംആയുഷ് ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നത്. ആയുര്‍വേദ, സിദ്ധ ഉത്പന്നങ്ങള്‍ക്ക് വിദേശങ്ങളില്‍നിന്നുപോലും ഓര്‍ഡര്‍ എത്തുന്നുണ്ട്. കൂടാതെ സൗന്ദര്യസംരക്ഷണ ഉത്പന്നങ്ങളും യോഗാ പ്രോഡക്ടുകളും ഫാംആയുഷ് വിപണനം ചെയ്യുന്നു. ഡാബര്‍, ചരക് ഫാര്‍മ, കോട്ടയ്ക്കല്‍ ആര്യവൈദ്യശാല, നാഗാര്‍ജുന ഹെര്‍ബല്‍സ്, ശ്രീ ശ്രീ ആയുര്‍വേദ, പതഞ്ജലി, പങ്കജകസ്തൂരി, വൈദ്യരത്‌നം, ധാത്രി, കെ പി നമ്പൂതിരീസ് തുടങ്ങി ഇന്ത്യയിലെ പ്രമുഖ ബ്രാന്‍ഡുകളുടെയെല്ലാം ഉത്പന്നങ്ങള്‍ ഫാംആയുഷില്‍ ലഭ്യമാണ്. ഫാംആയുഷ് ഡോട്ട് കോംഎന്ന വെബ്‌സൈറ്റിലൂടെയും ഫാം ആയുഷ് ആന്‍ഡ്രോയ്ഡ് ആപ്പ് വഴിയും ആയുഷ് ഉത്പന്നങ്ങള്‍ കാഷ് ഓണ്‍ ഡെലിവറി സംവിധാനത്തിലൂടെയും  ഓര്‍ഡര്‍ ചെയ്യാവുന്നതാണ്. തിരുവനന്തപുരം ശാന്തിഗിരി സിദ്ധ മെഡിക്കല്‍ കോളേജില്‍നിന്ന് ബിരുദം പൂര്‍ത്തിയാക്കിയശേഷമാണ് ഡോ.അരുണ്‍ ഫാംആയുഷിലൂടെ സംരംഭകലോകത്തേക്ക് എത്തിയത്.

Related posts

Leave a Comment