മാതൃത്വത്തെ ആഘോഷമാക്കാന്‍ സിവ

 

”മാര്‍ക്കറ്റില്‍ കാണുന്ന പ്രൊഡക്റ്റുകളാണ് സാധാരണയായി കസ്റ്റമേഴ്സിന് ആവശ്യമായി വരുന്നത്. മാര്‍ക്കറ്റില്‍ കാണാത്ത പ്രൊഡക്റ്റിനെ കുറിച്ച് കസ്റ്റമേഴ്സ് ഒരിക്കലും ചിന്തിക്കില്ല. കസ്റ്റമേഴ്സിന്റെ ആവശ്യം കണ്ടറിഞ്ഞ് പുതിയ പ്രൊഡക്റ്റുകള്‍ ഡിസൈന്‍ ചെയ്യേണ്ടതും വിപണിയിലെത്തിക്കേണ്ടതും സംരംഭകനാണ്. അതിന് സാധിച്ചാല്‍ ഏതൊരു പുതിയ പ്രൊഡക്റ്റും കസ്റ്റമേഴ്സ് ഏറ്റെടുക്കും”.

 

അമ്മയാകാനുള്ള കാത്തിരിപ്പിനിടയില്‍ കംഫേര്‍ട്ട്നസും കോണ്‍ഫിഡന്‍സും പ്രദാനം ചെയ്യുന്ന വസ്ത്രങ്ങള്‍ ഏതൊരു സ്ത്രീയുടേയും ആഗ്രഹമാണ്. അതുവരെ ഉപയോഗിച്ചിരുന്ന വസ്ത്രങ്ങള്‍ മിക്കതും ആ ദിനങ്ങളില്‍ ഉപയോഗശൂന്യമായി മാറും. ഏതൊരു സ്ത്രീയേയും പോലെ പ്രെഗ്നന്‍സി പീരിഡില്‍ കംഫേര്‍ട്ട്നസ് നല്‍കുന്ന വസ്ത്രങ്ങള്‍ക്കായി മെയ് ജോയ് എന്ന ഫാഷന്‍ ഡിസൈനറുടെ അന്വേഷണം എത്തി നിന്നത് സിവ മെറ്റേണിറ്റി വെയര്‍ എന്ന ബ്രാന്‍ഡിന്റെ ഉദയത്തിലാണ്. പ്രഗ്നന്‍സി കാലത്തും അമ്മയായതിനു ശേഷവും തങ്ങള്‍ക്കനുയോജ്യമായ വസ്ത്രങ്ങള്‍ തെരഞ്ഞെടുക്കാനുള്ള സ്ത്രീകകളുടെ ബുദ്ധിമുട്ട് മനസ്സിലാക്കുകയും പരിഹാരം കണ്ടെത്തി അതിനെ സംരംഭമാക്കി വന്‍ വിജയം നേടുകയും ചെയ്ത കഥയാണ് സിവ മെറ്റേണിറ്റി വെയറിനും ഫൗണ്ടറായ മെയ് ജോയ്ക്കും പറയാനുള്ളത്.

അനുഭവം സംരംഭമാക്കിയ കഥ

 

സ്വന്തമായി ഒരു ബിസിനസ് ആരംഭിക്കണമെന്ന് ഫാഷന്‍ ഡിസൈനിങ് പഠിക്കുമ്പോഴെ മെയ് ജോയ് ആഗ്രഹിച്ചിരുന്നു. എന്നാല്‍ മെറ്റേണിറ്റി വെയര്‍ എന്ന ആശയമുദിച്ചത് രണ്ടാമത്തെ കുഞ്ഞിനെ ഗര്‍ഭം ധരിച്ച സമയത്തായിരുന്നുവെന്ന് മെയ് ജോയ് പറയുന്നു. രണ്ടു വര്‍ഷത്തോളം അനേകം ഗര്‍ഭിണികളിലും അമ്മമാരിലും നടത്തിയ റിസര്‍ച്ചിനു ശേഷമാണ് വസ്ത്രങ്ങളുടെ ഡിസൈനിങ് ആരംഭിച്ചത്. അടുത്ത വീടുകളിലെ സ്ത്രീകളെ സംഘടിപ്പിച്ചാണ് സ്റ്റിച്ചിങ് യൂണിറ്റ് തുടങ്ങിയത്. ബിസിനസില്‍ തുടക്കകാരിയായതിനാലും മെറ്റേണിറ്റി വെയറുകള്‍ക്ക് മുന്‍ മാതൃകകളില്ലാത്തതിനാലും വളരെയധികം കണ്‍ഫ്യൂഷന്‍ ഉണ്ടായിരുന്നു. എല്ലാവര്‍ക്കും ട്രെയിനിങ് നല്‍കിയതിനുശേഷം 2012ലാണ് പൂര്‍ണ അര്‍ത്ഥത്തില്‍ പ്രൊഡക്ഷന്‍ തുടങ്ങാനായത്. എറണാകുളം തമ്മനത്താണ് ആദ്യ ഷോറൂം ആരംഭിച്ചത്. നിലവില്‍ മുപ്പതിലധികം ഷോറൂമുകളുണ്ട്. സിവ മെറ്റേണിറ്റി വെയറിന്റെ വരവോടു കൂടിയാണ് മെറ്റേണിറ്റി വെയര്‍ എന്ന കണ്‍സെപ്റ്റ് തന്നെ മലയാളിക്ക് ലഭിച്ചത്. അമ്മയ്ക്കും കുഞ്ഞിനും പൂര്‍ണ സുരക്ഷ ഉറപ്പുനല്‍കുന്ന മെറ്റീരിയലുകള്‍ ഉപയോഗിച്ചാണ് മുഴുവന്‍ പ്രൊഡക്റ്റുകളും നിര്‍മിക്കുന്നത്. പ്രഗ്നന്‍സി സമയത്തും അമ്മയായതിനു ശേഷവും ധരിക്കാനുള്ള വസ്ത്രങ്ങള്‍, ഇന്നര്‍വെയറുകള്‍, രണ്ടുവയസ്സുവരെയുള്ള കുഞ്ഞുങ്ങള്‍ക്കാവശ്യമായ കുഞ്ഞുടുപ്പുകള്‍, വ്യത്യസ്ത ശ്രേണികളിലുള്ള ന്യൂബോണ്‍ ബേബി കിറ്റുകള്‍, പ്രഗ്നന്‍സി പില്ലോകള്‍, ബേബി ബെഡുകള്‍, എണ്‍പതോളം പ്രൊഡക്റ്റുകളുള്ള മെറ്റേണിറ്റി കിറ്റുകള്‍ തുടങ്ങി അമ്മയ്ക്കും കുഞ്ഞിനും ആവശ്യമായ എല്ലാതരം പ്രൊഡക്റ്റുകളും ഇന്ന് സിവ പുറത്തിറക്കുന്നുണ്ട്.

 

പ്രഥമ പരിഗണന ഉപഭോക്താക്കള്‍ക്ക്

 

മാര്‍ക്കറ്റില്‍ കാണുന്ന പ്രൊഡക്റ്റുകളാണ് സാധാരണയായി കസ്റ്റമേഴ്സിന് ആവശ്യമായി വരുന്നത്. മാര്‍ക്കറ്റില്‍ കാണാത്ത പ്രൊഡക്റ്റിനെ കുറിച്ച് കസ്റ്റമേഴ്സ് ഒരിക്കലും ചിന്തിക്കില്ല. കസ്റ്റമേഴ്സിന്റെ ആവശ്യം കണ്ടറിഞ്ഞ് പുതിയ പ്രൊഡക്റ്റുകള്‍ ഡിസൈന്‍ ചെയ്യേണ്ടതും വിപണിയിലെത്തിക്കേണ്ടതും സംരംഭകനാണ്. അതിന് സാധിച്ചാല്‍ ഏതൊരു പുതിയ പ്രൊഡക്റ്റും കസ്റ്റമേഴ്സ് ഏറ്റെടുക്കും. കാലത്തിന്റെ മാറ്റം പ്രൊഡക്റ്റുകളിലും ടെക്നോളജിയിലുമുണ്ട്. കസ്റ്റമേഴ്സിന്റെ ആവശ്യങ്ങള്‍ക്കും ബുദ്ധിമുട്ടുകള്‍ക്കുമാണ് സിവ പ്രഥമ പരിഗണന നല്‍കുന്നത്. സിവയുടെ കസ്റ്റമേഴ്സ് ഗര്‍ഭിണികളും മുലയൂട്ടുന്ന അമ്മമാരുമാണ്. ഇവരുടെ ബുദ്ധിമുട്ടുകള്‍ എന്തൊക്കെയാണെന്ന് മനസ്സിലാക്കി അപ്പ്ഡേറ്റ് ചെയ്യാനും ശ്രദ്ധിക്കാറുണ്ട്. അത്തരത്തില്‍ ഡിസൈന്‍ ചെയ്തതാണ് പ്രഗ്നന്‍സി പില്ലോസ്. കോവിഡ് കാലത്ത് ആളുകള്‍ ഓണ്‍ലൈന്‍ പര്‍ച്ചേസിലേക്ക് തിരിഞ്ഞതും ടെക്നോളിക്കലി അപ്ഡേറ്റായതും സിവയുടെ വളര്‍ച്ചയ്ക്ക് സഹായകമായിട്ടുണ്ടെന്നും മെയ് ജോയ് പറയുന്നു. സിവയുടെ പ്രൊഡക്ഷന്‍ യൂണിറ്റ് അങ്കമാലി വുമണ്‍ അപ്പാരല്‍ പാര്‍ക്കിലാണ് പ്രവര്‍ത്തിക്കുന്നത്. എറണാകുളത്താണ് മെയിന്‍ ഓഫീസ്. ഓസ്ട്രേലിയ, ദുബായ്, ഖത്തര്‍ എന്നീ രാജ്യങ്ങളിലേക്ക് സിവ എക്സ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

 

അധ്യാപികയില്‍ നിന്നും സംരംഭകയിലേക്ക്

 

ബിസിനസ് ആരംഭിക്കുന്നതിന് മുന്‍പ് കുറച്ചു കാലം ഫാഷന്‍ ഡിസൈനിങ് അധ്യാപികയായും മെയ് ജോയ് പ്രവര്‍ത്തിച്ചിട്ടുണ്ട്. കുഞ്ഞുണ്ടായതിനുശേഷം സ്വന്തമായൊരു വരുമാനം എന്ന നിലയിലാണ് ചെറിയ രീതിയിലുള്ള സംരംഭത്തിന് തുടക്കമിട്ടത്. സ്റ്റെപ്പ് ബൈ സ്റ്റെപ്പായി സമയമെടുത്താണ് സിവയുടെ വളര്‍ച്ച. സ്ത്രീകള്‍ ബിസിനസില്‍ കൂടുതലായി ഇറങ്ങാത്തത് ഫാമിലിയില്‍ നിന്നും ആവശ്യമായ സപ്പോര്‍ട്ട് ലഭിക്കാത്തതുകൊണ്ടാണെന്ന അഭിപ്രായമാണ് മെയ് ജോയ്ക്കുള്ളത്. ഒരു സ്ത്രീ എതെങ്കിലും മേഖലയില്‍ സക്സസ് ആയാല്‍ ഫാമിലിയും സമൂഹവും അവളെ അംഗീകരിക്കുകയും വേണ്ട സപ്പോര്‍ട്ട് നല്‍കുകയും ചെയ്യുന്നു. എന്നാല്‍ തുടക്കകാര്‍ക്ക് ഈ പരിഗണന നല്‍കിയാല്‍ അവര്‍ക്ക് ബിസിനസില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ സാധിക്കും. താന്‍ ബിസിനസിലേക്ക് ഇറങ്ങിയപ്പോള്‍ കുടുംബം ഫുള്‍ സപ്പോര്‍ട്ടുമായി കൂടെയുണ്ടായിരുന്നു. ഒരു സംരംഭം തുടങ്ങിയാല്‍ ഉടന്‍ അത് വിജയിക്കുമെന്ന് കരുതാന്‍ പാടില്ല. ഒരുപാട് കഷ്ടപ്പാടും ഹാര്‍ഡ്വര്‍ക്കും വേണ്ടിവരുമെന്നും മെയ് ജോയ് പറയുന്നു.

 

സര്‍ക്കാരില്‍ നിന്ന് സഹകരണം

 

സ്ത്രീ സംരംഭകര്‍ക്ക് സര്‍ക്കാരില്‍ നിന്ന് നല്ല സഹകരണമാണ് ലഭിക്കുന്നതെന്ന് മെയ് ജോയ് പറഞ്ഞുവെക്കുന്നു. തങ്ങളുടെ മെയിന്‍ പ്രൊഡക്ഷന്‍ യൂണിറ്റ് സംസ്ഥാന സര്‍ക്കാറിന്റെ കീഴിലുള്ള വുമണ്‍ അപ്പാരല്‍ പാര്‍ക്കിലാണ് പ്രവര്‍ത്തിക്കുന്നത്. സംരംഭങ്ങള്‍ ആരംഭിക്കാനുള്ള ഭൂമി ലഭിക്കാന്‍ കേരളത്തില്‍ ബുദ്ധിമുട്ടാണ്. അപ്പാരല്‍ പാര്‍ക്കില്‍ ഭൂമിയും കെട്ടിടവും ലഭിച്ചതോടെ കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമായി. എന്നാല്‍ സര്‍ക്കാര്‍ സഹായത്തോടെ കാര്യങ്ങള്‍ നടക്കണമെങ്കില്‍ ഇവിടെ ഒരുപാട് ഫോളോഅപ്പുകള്‍ ആവശ്യമാണ്. അതിനനുസരിച്ചുള്ള സമയനഷ്ടവും ഉണ്ടാകും. മറ്റു രാജ്യങ്ങളില്‍ കുറഞ്ഞ സമയത്തിനുള്ളില്‍ ഇത്തരം കാര്യങ്ങള്‍ പൂര്‍ത്തിയാകാന്‍ സാധിക്കും. ഇതിന് മാറ്റം വരുത്താന്‍ സാധിച്ചാല്‍ കൂടുതല്‍ പേര്‍ സംരംഭകരാകാന്‍ മുന്നോട്ടുവരുമെന്നും മെയ് ജോയ് കൂട്ടിചേര്‍ക്കുന്നു.

 

Related posts

Leave a Comment