Build your royal dream with GO ROYAL

തേക്ക് ഫര്‍ണിച്ചറുകള്‍ക്കായി രാജ്യത്തെ ആദ്യ ഓണ്‍ലൈന്‍ സ്റ്റോറുമായി തിരുവനന്തപുരം സ്വദേശിയായ യുവസംരംഭകന്‍. എംബിഎ പഠനകാലത്ത് കൂടെ കൂടിയ ബിസിനസ് മോഹം ഗോകുല്‍രാജ് പൂര്‍ത്തീകരിച്ചത് ഗോ റോയല്‍ അസോസിയേറ്റ്സ് എന്ന നൂതന സംരംഭത്തിലൂടെയാണ്. കോവിഡ് മിക്ക സംരംഭങ്ങളേയും പിന്നോട്ട് വലിച്ചപ്പോള്‍ തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഈ സംരംഭം പ്രതിസന്ധിയെ അവസരമാക്കുകയാണ് ചെയ്തത്. ഒരൊറ്റ ക്ലിക്കിലൂടെ കസ്റ്റമേഴ്സിന് ആവശ്യമായ ഡോറുകളും വിന്‍ഡോകളും മറ്റു ഫര്‍ണിച്ചറുകളും കേരളത്തിനകത്തും പുറത്തും എത്തിക്കുന്ന ഓണ്‍ലൈന്‍ സ്റ്റോറാണ് ഗോ റോയല്‍ അസോസിയേറ്റ്സ്.

ബാങ്കില്‍ നിന്നും ബിസിനസിലേക്ക്

അസംഘടിതമായിരുന്ന ഫര്‍ണിച്ചര്‍ വ്യാപാരമേഖലയില്‍ ഇകൊമേഴ്സിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി മുന്നേറിയ ഗോകുല്‍രാജിന്റെ കരിയര്‍ ആരംഭിച്ചത് സ്വകാര്യ ബാങ്കിലെ റിലേഷന്‍ഷിപ്പ് മാനേജറായാണ്. ബംഗ്ളൂരുവിലെ പ്രശസ്തമായ ഓക്സ്ഫോര്‍ഡ് കോളേജിലെ പഠനകാലത്തു തന്നെ ഓറാക്കിളില്‍ ജോലി ലഭിച്ചെങ്കിലും സ്വന്തം സംരംഭമെന്ന മോഹത്താല്‍ ജോലിക്ക് ചേര്‍ന്നില്ല. സ്വകാര്യ ബാങ്കിലെ ജോലി ഹോം ലോണ്‍ വിഭാഗത്തിലായതിനാല്‍ തിരുവനന്തപുത്തെ ബില്‍ഡര്‍മാരുമായി നല്ല ബന്ധമാണ് ഉണ്ടായിരുന്നത്. ഒരു ബില്‍ഡര്‍ക്ക് ആവശ്യമായ തേക്ക് ഫര്‍ണിച്ചറുകളുടെ ആവശ്യം പരിഹരിച്ചുകൊണ്ടാണ് ഈ രംഗത്ത് കടന്നത്. കൂടാതെ തന്റെ വീടിന് ആവശ്യമായ നല്ല ക്വാളിറ്റിയുള്ള ഡോറുകള്‍ക്കുള്ള അന്വേഷണം കൂടിയാണ് യഥാര്‍ത്ഥത്തില്‍ ഈ രംഗത്ത് എത്തിച്ചതെന്ന് ഗോകുല്‍ രാജ് പറയുന്നു. ആദ്യം സാധാരണ ഷോറൂമായാണ് ആരംഭിച്ചത്. പിന്നീടാണ് ഓണ്‍ലൈന്‍ വിപണിയിലേക്ക് കടന്നത്.

ഇരുനൂറില്‍ നിന്നും രണ്ടായിരത്തിയഞ്ഞൂറിലേക്ക്

2019 ലാണ് സ്വന്തം പേരിനോട് ചേര്‍ന്ന് നില്‍ക്കുന്ന ഗോ റോയല്‍ എന്ന ബ്രാന്‍ഡില്‍ ഗോകുല്‍രാജ് ബിസിനസ് ആരംഭിച്ചത്. തുടക്കത്തില്‍ ഷോറൂം ഇല്ലായിരുന്നു. പിന്നിടാണ് പ്രൊഡക്റ്റുകള്‍ ഡിസ്പ്ലേ ചെയ്യാനായി 200 സ്‌ക്വയര്‍ ഫീറ്റ് ഏരിയയില്‍ ആദ്യഷോറും ആരംഭിച്ചത്. ബിസിനസ് വളര്‍ന്നതിനോപ്പം കൂടുതല്‍ വിശാലമായ ഡിസ്പ്ലേ ഷോറൂമിലേക്ക് ഗോ റോയലിന്റെ പ്രവര്‍ത്തനം വ്യാപിപ്പിച്ചു. 2022 ജനുവരിയില്‍ 2500 സ്‌ക്വയര്‍ ഫീറ്റില്‍ ആരംഭിച്ച ഷോറൂം തിരുവനന്തപുരം കരമനയിലാണ് പ്രവര്‍ത്തിക്കുന്നത്

ഹൈ പ്രീമിയം പ്രൊഡക്റ്റുകള്‍

ഉന്നത ഗുണമേന്മയുള്ള പ്രൊഡക്റ്റുകളാണ് ഗോ റോയലിന്റെ സവിശേഷത. മലപ്പുറം നിലമ്പൂരിലും കൊല്ലത്തുമാണ് ഇവ നിര്‍മിക്കുന്നത്. ഗോ റോയലിന്റെ സൈറ്റ് സന്ദര്‍ശിച്ച് ഉപഭോക്താക്കള്‍ക്ക് തങ്ങള്‍ക്ക് ആവശ്യമായ ഉത്പന്നങ്ങള്‍ക്കായി ഓര്‍ഡര്‍ നല്‍കാവുന്നതാണ്. കസ്റ്റമറുടെ ആവശ്യാനുസരണം ബില്‍ഡിംഗ് സൈറ്റിലെത്തി അളവുകള്‍ ശേഖരിച്ച് നിര്‍മിച്ചു നല്‍കുകയും ചെയ്യും. തേക്കിനു പുറമേ ഫോറിന്‍ വയലറ്റ്, മഹാഗണി, കരുവ, ആഞ്ഞിലി, പ്ലാവ്, അക്കേഷ്യേ തുടങ്ങിയ മരങ്ങളിലുള്ള ഫര്‍ണിച്ചറുകളും ലഭ്യമാണ്. ഹൈ പ്രീമിയം പ്രൊഡക്റ്റുകള്‍ മുതല്‍ വിവിധ ശ്രേണികളില്‍ എല്ലാതരം ഉത്പന്നങ്ങളും ഓണ്‍ലൈനായും ലഭ്യമാണ്. മികച്ച വില്‍പനാനന്തര സേവനം, കൃത്യസമയത്തുള്ള ഡെലിവറി, വാറണ്ടി എന്നിവ കമ്പനി ഉറപ്പു തരുന്നു.

പ്രസ്റ്റീജിയസ് പ്രോജക്റ്റുകള്‍

കേരളത്തിലെ മിക്ക ബില്‍ഡര്‍മാരുമായും ഗോ റോയല്‍ അസോസിയേറ്റസ് ചേര്‍ന്നു പ്രവര്‍ത്തിക്കുന്നു. കൂടാതെ വീടുകള്‍, വില്ലകള്‍, ഫ്ളാറ്റുകള്‍, ചര്‍ച്ചുകള്‍, സര്‍ക്കാര്‍ പ്രോജക്റ്റുകള്‍ എന്നിവയ്ക്കാവശ്യമായ ഉത്പന്നങ്ങളും നിര്‍മിച്ചു നല്‍കുന്നു. 2019ല്‍ തന്നെ തിരുവനന്തപുരത്തെ ഏറ്റവും വലിയ വില്ല പ്രോജക്റ്റായ ഐ ക്ലൗഡ് ഹോംസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനായത് കമ്പനിക്ക് നേട്ടമായതായി ഗോകുല്‍രാജ് പറയുന്നു. ട്രിവാന്‍ഡ്രം ആര്‍ച്ച് ബിഷപ്പ് ഹൗസ്, സെന്റ് മേരീസ് ചര്‍ച്ച് എന്നിവ പ്രസ്റ്റീജിയസ് പ്രോജക്റ്റുകളാണ്.

സ്മോള്‍ പ്രോഫിറ്റ് ഹൈ ബിസിനസ് ഓറിയന്റഡ്

കൊവിഡിനെ തുടര്‍ന്ന് ആളുകള്‍ കൂടുതലായി ഓണ്‍ലൈനിനെ ആശ്രയിക്കാന്‍ തുടങ്ങിയത് തന്റെ ബിസിനസിന് നേട്ടമായതായി ഗോകുല്‍രാജ് പറയുന്നു. തുടക്കത്തില്‍ മാര്‍ക്കറ്റിങ് മുതല്‍ ഡെലിവറി വരെ സ്വന്തമായാണ് ചെയ്തിരുന്നത്. ഇന്ന് എല്ലാത്തിനും ടീമുണ്ട്. കമ്പനിയുടെ മുഴുവന്‍ പ്രവര്‍ത്തനവും സോഫ്റ്റ് വെയറിലൂടെയാണ് നിയന്ത്രിക്കപ്പെടുന്നത്. ആ സോഫ്റ്റ് വെയറിനു പിന്നില്‍ പ്രവര്‍ത്തിച്ചതും ഈ യുവസംരംഭകന്‍ തന്നെയാണ്. ഗൂഗിളില്‍ ടോപ്പ് ലിസ്റ്റിലാണ് നിലവില്‍ ഗോ റോയല്‍ അസോസേേിയറ്റ്സിന്റെ സ്ഥാനം. സ്മോള്‍ പ്രോഫിറ്റ് ഹൈ ബിസിനസ് ഓറിയന്റഡ് കണ്‍സെപ്റ്റില്‍ വിശ്വസിക്കുന്ന ഗോകുല്‍രാജ് തന്റെ ബിസിനസില്‍ കൂടുതല്‍ വൈവിധ്യങ്ങള്‍ക്കായി തയാറെടുക്കുകയാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്
www.goroyalasosciates.com
6238454596/ 8848858499

 

Related posts

Leave a Comment