കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ ഇന്റീരിയര്‍ ഡിസൈനിങ് എന്ന കണ്‍സെപ്റ്റിന് പ്രാധാന്യം ലഭിച്ചിട്ട് അധികകാലമായില്ല. അതിനാല്‍ ഇന്റീരിയര്‍ ഡിസൈനിങ് പ്രൊഫഷണലായി കൈകാര്യം ചെയ്യുന്നവരുടെ എണ്ണവും വളരെ കുറവാണ്. ഡിസൈനിങിനെ കുറിച്ച് കൃത്യമായ അറിവോ പരിചയമോ ഇല്ലാത്തവര്‍ പോലും ഇന്ന് ഇന്റീരിയര്‍ ഡിസൈനര്‍ എന്ന മേല്‍വിലാസത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഇത്തരക്കാരില്‍ നിന്നുമാണ് ‘ഡിമേക്കേഴ്സ് ഇന്റീരിയര്‍ ആര്‍ക്കിടെക്ച്ചറല്‍ കണ്സള്ട്ടന്സും’ അതിന്റെ സാരഥി അഭിരാമും യുണിക്കായി മാറുന്നത്. കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരിലാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. ഇന്റീരിയര്‍ ഡിസൈനിങ് ആന്റ് ആര്‍ക്കിടെക്ചറലില്‍ ബാച്ലര് ഡിഗ്രിയും കേരളത്തിലെ മികച്ച കണ്‍സ്ട്രക്ഷന്‍ കമ്പനികളിലെ വര്‍ഷങ്ങളുടെ പ്രവര്‍ത്തിപരിചയവും ഇന്‍വെസ്റ്റ് ചെയ്താണ് ഡിമേക്കേഴ്സ് എന്ന സ്ഥാപനം കണ്ണൂര്‍ ജില്ലയിലെ എറ്റവും മികച്ച ഇന്റീരിയര്‍ ആര്‍ക്കിടെക്ച്ചറല്‍ ഡിസൈനിങ് സ്ഥാപനങ്ങളില്‍ ഒന്നായി മാറിയത്.
2010ലാണ് മാംഗ്ലൂരിലെ ശ്രീദേവി കോളേജില്‍ നിന്ന് അഭിരാം ഇന്റീരിയര്‍ ഡിസൈനിങ് ആന്റ് ആര്‍കിടെക്ചറില്‍ ബിഎസ്സി ഡിഗ്രി കരസ്ഥമാക്കിയത്. തുടര്‍ന്ന് ബിസിനസ് അഡ്മിനിസ്ട്രേഷനില്‍ മാസ്റ്റര്‍ ഡിഗ്രി നേടിയെടുത്തതും സ്വന്തമായൊരു സംരംഭം എന്ന ലക്ഷ്യം മനസ്സില്‍ വെച്ചുകൊണ്ടാണ്. സ്വന്തം സ്ഥാപനം ആരംഭിക്കുമ്പോള്‍ പ്രാക്ടിക്കല്‍ എക്സ്പീരിയന്‍സ് ആവശ്യമാണെന്ന തിരിച്ചറിവ് അഭിരാമിനെ സ്കൈലൈന്‍ ബില്‍ഡേഴ്സ്, അസറ്റ് ഹോംസ് എന്നീ മുന്‍നിര ബില്‍ഡര്‍മാരുടെ ഇന്റീരീയര്‍ ഡിസൈനര്‍ എന്ന പോസ്റ്റില്‍ എത്തിച്ചു. അഞ്ച് വര്‍ഷത്തിലധികം ഇവരുടെ കൂടെ പ്രവര്‍ത്തിച്ച ശേഷമാണ് പയ്യന്നൂരില്‍ ഡിമേക്കേഴ്സ് എന്ന സ്ഥാപനം അഭിരാം ആരംഭിച്ചത്.
റെഡി ടു മൂവ് പ്രൊജക്റ്റുകള്‍
കസ്റ്റമറിന്റെ ആവശ്യവും ബജറ്റും പരിഗണിച്ചു കൊണ്ടുള്ള ‘റെഡി ടു മൂവ്’ പ്രോജക്റ്റുകള്‍ ഡിമേക്കേഴ്സിന്റെ സവിശേഷതയാണ്. റെസിഡന്‍ഷ്യല്‍ അല്ലെങ്കില്‍ കൊമേഴ്സ്യല്‍ കെട്ടിടങ്ങളുടെ സ്ട്രക്ച്ചര്‍ പൂര്‍ത്തിയാക്കി നല്കിയാല് ഇന്റീരിയറും എക്സ്റ്റീരിയറും ലാന്‍ഡ്സ്കേപിങ്ങും മനോഹരമായി പൂര്‍ത്തിയാക്കി തിരിച്ചേല്‍പ്പിക്കുന്നതാണ് ഇത്തരം പ്രോജറ്റുകളിലൂടെ ചെയ്യുന്നത്. കസ്റ്റമറുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമാണ് ഇന്റീരിയര്‍- എക്റ്റീരിയര്‍ ഡിസൈന്‍ കണ്സൈപ്റ്റില് ഏറ്റവും മികച്ച ഔട്ട്പുട്ട് ഉണ്ടാക്കിയെടുക്കുന്നത്. ഫാള്‍സ്സീലിങ്, ലൈറ്റിങ്, കര്‍ട്ടന്‍സ്, ഫര്‍ണിച്ചര്‍, ഫ്ളോറിങ്, ഹോം അപ്ലെയിന്‍സസ് തുടങ്ങി ഒരു കെട്ടിടത്തിനു ആവശ്യമായതെന്തും പൂര്‍ത്തിയാക്കി റെഡി ടു മൂവ് എന്ന നിലയിലാണ് കസ്റ്റമറിന് കൈമാറുന്നത്. ഇത്തരം പ്രോജക്റ്റുകള്‍ക്ക് ഇന്ന് ധാരാളം ആവശ്യക്കാരുണ്ടെന്ന് അഭിരാം പറയുന്നു. വിദേശങ്ങളില്‍ ജോലി ചെയ്യുന്നവരും വീടുപണിയില്‍ കൂടുതലായി ശ്രദ്ധകേന്ദ്രികരിക്കാന്‍ പറ്റാത്തവരും കൂടുതലായും തെരഞ്ഞെടുക്കുന്നത് ഇതാണ്. ആവശ്യക്കാര്‍ക്ക് പ്രത്യേക വര്‍ക്കുകള്‍ മാത്രമായും ഡിമേക്കേഴ്സ് ചെയ്തു നല്‍കുന്നുണ്ട്.
സര്‍വീസ് ഓറിയന്റഡ് കണ്സള്ട്ടല്സി
ഇന്റീരിയര്‍ വര്‍ക്കുകള്‍ക്ക് നല്കുന്ന അതേ പ്രാധാന്യം തന്നെയാണ് കണ്‍സള്‍ട്ടേഷനും ഡിമേക്കേഴ്സ് നല്‍കുന്നത്. ഇന്റീരിയറില്‍ ഒരോ പാര്‍ട്ടും വളരെ വ്യക്തമായി രേഖപ്പെടുത്തിയ സ്പേയ്സ് പ്ലാന്‍ ലേഔട്ടുകള്‍, ത്രീഡി ഡിസൈനുകള്‍, വാക്ക് ത്രൂ അനിമേഷന്‍ വീഡിയോകള്‍ എന്നിവയും ചെയ്തു നല്കുന്നു. സ്വപ്നഭവനത്തിന്റെ നിര്‍മാണം നേരിട്ടുകണ്ട് നിര്‍ദേശം നല്കാന് സാധിക്കാത്ത പ്രവാസികളാണ് കണ്‍സള്‍ട്ടന്‍സി സര്‍വീസ് ആവശ്യപ്പെട്ട് കൂടുതലായും ഡിമേക്കഴ്സിനെ സമീപിക്കുന്നത്. സമയാസമയം വര്‍ക്ക് നേരിട്ടുകണ്ട് ആവശ്യമായ പ്ലാനിങും മാര്‍ഗനിര്‍ദേശവും നല്‍കുകയാണ് ഇതിലൂടെ ചെയ്യുന്നത്. കൃത്യമായ പ്ലാനിങും മേല്‍നോട്ടവും ഇല്ലാത്തതാണ് പല വീടിന്റെ പൂര്ണതയില്ലായ്മയ്ക്കു കാരണമാകുന്നതെന്നു അഭിരാം പറയുന്നു. ഇതിന് മികച്ച പരിഹാരമാകുകയാണ് ഡിമേക്കേഴ്സ് കണ്‍സള്‍ട്ടന്‍സി സര്‍വീസ്.
കോസ്റ്റ് എഫക്റ്റീവ് ഇന്റീരിയേര്‍സ്
ഒരു കാലത്ത് ലക്ഷ്വറി പ്രോജക്റ്റുകള്‍ക്ക് മാത്രം ഉള്‍പ്പെടുത്തിയ ഇന്റീരിയര്‍ ഡിസൈനിങ് ഇന്ന് എല്ലാവര്ക്കും കൈയെത്തി പിടിക്കാവുന്ന തരത്തിലേക്ക് എത്തിക്കുകയാണ് ഡി മേക്കേഴ്സ്. കോസ്റ്റ് എഫക്റ്റീവായി ബജറ്റ് ഹോമുകള്‍ക്ക് ആവശ്യമായ ക്വാളിറ്റിയുള്ള ഇന്റീരിയര്‍ എന്ന കണ്‍സെപ്റ്റിലാണ് നിലവില്‍ കൂടുതല്‍ ശ്രദ്ധ പുലര്ത്തുന്നതന്ന് അഭിരാം കൂട്ടിച്ചേര്‍ത്തു. സോളിഡ് മരങ്ങള്‍, മറൈന്‍ പ്ലൈവുഡ്, യുപിവിസി പാനല്‍ ബോര്‍ഡുകള്‍ എന്നിവയാണ് കൂടുതലായും വര്‍ക്കുകള്‍ക്കായി ഉപയോഗപ്പെടുത്തുന്നത്. ഇതില്‍ നിന്നും വ്യത്യസ്തമായി വിവിധ തരത്തിലുള്ള മെറ്റീരിയലുകള്‍ ഉപയോഗപ്പെടുത്തി, ക്വാളിറ്റിയില്‍ യാതൊരു വിട്ടുവീഴ്ചയും ചെയ്യാതെ സാധാരണക്കാരുടെ ബജറ്റില്‍ ഒതുങ്ങുന്ന ഇന്റീരിയര്‍ ഡിസൈനിങ് കണ്സൈപ്റ്റ് രൂപീകരിക്കുകയെന്നതാണ് അഭിരാമിന്റെ സ്വപ്നം. ഇതിനുള്ള ശ്രമങ്ങളിലാണ് അഭിരാമും ഡിമേക്കേഴ്സ് ഇന്റീരിയര്‍ ആര്‍ക്കിടെക്ച്ചറല്‍ കണ്സള്ട്ടന്സും.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
D’ Makers Interior Architectural Consultants
Near Federal Bank, Royal City Complex, Main Road, Payyanur, Kannur
Mob: 09037109037, 04985209955
Email: info@dmakers.in
Web: www.dmakers.in