ആഗ്രഹിക്കുന്ന കാര്യങ്ങള്‍ സത്യസന്ധമാണെങ്കില്‍ അത് നടക്കുമെന്ന് പറഞ്ഞു കേട്ടിട്ടില്ലേ, അത് ശരിവെക്കുന്നതാണ് ഇര്‍ഷാദിന്റെ സംരംഭക ജീവിതം. കോവിഡും ലോക്ക്ഡൗണും തീര്‍ത്ത പ്രതിസന്ധിയാണ് ഇദ്ദേഹത്തെ ഒരു സംരംഭകനാക്കി മാറ്റിയത്്. പഠനത്തിനുശേഷം ഏറെ ആഗ്രഹിച്ചു നേടിയ ജോലി കോവിഡില്‍ കൈവിട്ടുപോയപ്പോള്‍ സ്വപ്നതുല്യമായ കാര്യങ്ങളാണ് ഇര്‍ഷാദ് എന്ന ചെറുപ്പക്കാരന്റെ ജീവിതത്തില്‍ സംഭവിച്ചത്.
കേരളത്തിലെ ഏറ്റവും മികച്ച ട്രാവല്‍ കമ്പനികളിലൊന്നായ യാത്രാ ബുക്കിങ്ങിന്റെ അമരക്കാരനാണ് ഇരുപത്തിയഞ്ചുകാരനായ ഇര്‍ഷാദ്. ഇഷ്ടപ്പെട്ട യാത്രകളെ കഷ്ടപ്പെട്ട് സ്വന്തമാക്കുന്നവരാണ് നമ്മളില്‍ ഏറിയപങ്കും. അങ്ങനെ ഇഷ്ടപ്പെട്ടു നടത്തിയ യാത്രകളിലൂടെ സ്വന്തമായൊരു ട്രാവല്‍ കമ്പനി ഇര്‍ഷാദ് സ്വന്തമാക്കി. യാത്രാ പ്രേമികള്‍ക്ക് കണ്ണടച്ച് വിശ്വസിക്കാവുന്ന ഏറ്റവും മികച്ച സ്ഥാപനമാണ് യാത്രാ ബുക്കിങ്. മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണ ആസ്ഥാനമായി മൂന്ന് വര്‍ഷം മുന്‍പാണ് ഈ സ്ഥാപനം ആരംഭിക്കുന്നത്.
ഫിസിയോതെറാപ്പിസ്റ്റായിരുന്ന ഇര്‍ഷാദിന്റെ ഉന്നത വിദ്യാഭ്യാസമൊക്കെ കോയമ്പത്തൂരിലായിരുന്നു. പഠനകാലത്ത് വീട്ടില്‍ പറയാതെ ചെറിയ യാത്രകള്‍ പോകുമായിരുന്ന ഇര്‍ഷാദിന്റെ ആഗ്രഹമായിരുന്നു സ്വന്തമായൊരു ട്രാവല്‍ ഏജന്‍സി. യാത്രകള്‍ പോകുന്നതിനു മുമ്പ് ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്കിലും സ്റ്റാറ്റസിട്ട് താല്‍പര്യം ഉള്ളവര്‍ കൂടെ കൂടാന്‍ പറയുമായിരുന്ന ഇര്‍ഷാദ് അവരെക്കൂട്ടി യാത്രകള്‍ ആരംഭിച്ചു. വീട്ടുകാര്‍ അറിയാതെയായിരുന്നു ഈ യാത്രകളെല്ലാം. പഠനം പൂര്‍ത്തിയാക്കി ജോലി കിട്ടിയപ്പോള്‍ ലീവെടുത്തായി ഇത്തരം യാത്രകള്‍. ജോലിയില്‍ ഒരുവര്‍ഷമായപ്പോഴാണ് കോവിഡും തുടര്‍ന്ന് ലോക്ക്ഡൗണും വരുന്നത്. ജോലിക്ക് ലഭിച്ച ഈ അപ്രതീക്ഷിതമായ ഇടവേളയില്‍ പോയ യാത്രകളുടെ വീഡിയോസ് പോസ്റ്റ് ചെയ്യാനായി ഇന്‍സ്റ്റഗ്രാമില്‍ ഉണ്ടാക്കിയ ഒരു യാത്രാ പേജിന് ഒരുലക്ഷം ഫോളേവേഴ്സ് പിന്നിടുകയും ചെയ്തു. ലോക്ക്ഡൗണ്‍ ഇളവ് വന്നതോടെ യാത്രകള്‍ വീണ്ടും ആരംഭിച്ചു. ആദ്യ യാത്രകളില്‍ ഉണ്ടായിരുന്നതില്‍ കൂടുതല്‍ ആളുകള്‍ ഇര്‍ഷാദിനൊപ്പം ചേരാന്‍ തുടങ്ങി. എല്ലാവരെയും കൊണ്ടു പോകുന്നതിനും അവരെ നയിക്കുന്നതിനും ചെറിയ തുക വാങ്ങാന്‍ തുടങ്ങി. യാത്രകള്‍ കേരളത്തിന് പുറത്തേക്കും വ്യാപിപ്പിച്ചു. അങ്ങനെ കമ്പനി രജിസ്റ്റര്‍ ചെയ്തു. റിസോര്‍ട്ട് ബുക്കിങ്ങും ഇന്ത്യക്ക് പുറത്തേക്കുള്ള പാക്കേജുകളും എടുത്തു തുടങ്ങി. ഇതിനിടെ ജോലിയില്‍ തിരികെ പ്രവേശിക്കാന്‍ വിളി വന്നെങ്കിലും ഇര്‍ഷാദ് സ്വപ്നം കണ്ടതിലും വലിയ നിലയിലേക്ക് സ്വന്തം കമ്പനി വളരുകയായിരുന്നു.
ഇന്ത്യയിലും ഇന്ത്യക്ക് പുറത്തുമുള്ള പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് ആകര്‍ഷകമായ ടൂര്‍ പാക്കേജുകള്‍ ഉള്‍പ്പെടുത്തി ഏറ്റവും മികച്ച സര്‍വീസാണ് യാത്രാ ബുക്കിങ്ങില്‍ ലഭ്യമാക്കിയിട്ടുള്ളത്. യാത്രയുടെ ആരംഭം മുതല്‍ വാഹനം, താമസം, ഭക്ഷണം തുടങ്ങി എല്ലാ സേവനങ്ങളും പൂര്‍ണ ഉത്തരവാദിത്തത്തോടെ ഉറപ്പാക്കുന്നതിനാല്‍ ‘യാത്രാ ബുക്കിങ്’ ഇന്ന് യാത്രാ പ്രേമികളുടെ ഫസ്റ്റ് ചോയ്സാണ്. ഇന്ത്യക്കകത്തും പുറത്തുമുള്ള സംതൃപ്തരായ കസ്റ്റമേഴ്സും നവ മാധ്യമങ്ങളിലൂടെയുള്ള പ്രചാരവും കമ്പനിയുടെ വളര്‍ച്ചക്ക് ഏറെ സഹായകമായി.
കേരളത്തിലെ ഏറ്റവും മനോഹരമായ ടൂറിസ്റ്റ് കേന്ദ്രങ്ങളായ വയനാട്, മൂന്നാര്‍, വാഗമണ്‍, തേക്കടി, ആലപ്പുഴ, ചെറായി, വര്‍ക്കല, ആതിരപ്പള്ളി, കേരളത്തിന് പുറത്ത് ഊട്ടി, കൊടൈക്കനാല്‍, ഗോവ, കശ്മീര്‍, കുളു, മണാലി, ഇന്റര്‍നാഷണല്‍ ട്രിപ്പുകള്‍ ആഗ്രഹിക്കുന്നവര്‍ക്ക് മാലിദ്വീപ്, മലേഷ്യ എന്നിവിടങ്ങളിലേക്കും ആകര്‍ഷകമായ പാക്കേജുകള്‍ യാത്രാ ബുക്കിങ്ങില്‍ ലഭ്യമാണ്. കുറഞ്ഞ നിരക്കില്‍ റിസോര്‍ട്ടുകള്‍ ബുക്ക് ചെയ്യുന്നതിനുളള സംവിധാനവും യാത്രാ ബുക്കിങ്ങില്‍ ഉണ്ട്. റിസോര്‍ട്ടുകളില്‍ നേരിട്ട് വിളിച്ചു ബുക്ക് ചെയ്യുന്നതിനേക്കാള്‍ കുറഞ്ഞ നിരക്കില്‍ റൂമുകള്‍ ലഭ്യമാകുമെന്നതാണ് ഇതിലൂടെയുള്ള പ്രധാന സവിശേഷത.
മൂന്ന് വര്‍ഷത്തിനിടെ കെട്ടിപ്പൊക്കിയ സംരംഭത്തിന്റെ അടിത്തറയില്‍ നിന്ന് പുതിയ മേഖലയിലേക്കും ഇര്‍ഷാദ് ഇതിനിടെ ചുവടുവച്ചു. ട്രാവല്‍ കമ്പനിയില്‍ നിന്നും ലഭിച്ച ലാഭവും സഹോദരന്റെ സഹായവുംകൊണ്ട് വയനാട്ടില്‍ ഒരു ഫോറസ്റ്റ് റിസോര്‍ട്ടും അദ്ദേഹം ആരംഭിച്ചു. zeno village എന്നാണ് റിസോര്‍ട്ടിന്റെ പേര്. ഇന്ന് റിസോര്‍ട്ടും ട്രാവല്‍സുമായി ഇര്‍ഷാദ് തന്റെ സംരംഭക യാത്ര തുടരുകയാണ്.
For All India Tour packages And Resort Booking: 9497124023,
instagram- yathrabooking