ബുട്ടീക് എന്ന ആശയം കേരളത്തില്‍ വന്നതോടെയാണ് ഡിസൈന്‍ ചെയ്ത വസ്ത്രങ്ങള്‍ക്ക് ഡിമാന്റ് കൂടിയത്. ഇത് കേരളത്തിലെ ഫാഷന്‍ സങ്കല്‍പ്പങ്ങളെയും വസ്ത്ര വിപണിയെയും മാറ്റിമറിച്ചു. പുതിയകാലത്തിന്റെ ഓളത്തില്‍ വസ്ത്രസങ്കല്‍പ്പങ്ങള്‍ മണിക്കൂറുകളുടെയും മിനിറ്റുകളുടെയും ഇടവേളയില്‍ മാറിക്കൊണ്ടിരിക്കുന്നു. ഫാഷന്റെ ഈ ലോകത്തേക്കുള്ള കടന്നുവരവ് ഒരു സംരംഭകയുടെ തലവരതന്നെ മാറ്റിമറിച്ചു.
കുട്ടിക്കാലം മുതല്‍ മനസില്‍ കൂടുകൂട്ടിയ സ്വപ്നത്തിന് ഊടുംപാവും നെയ്താണ് ആലപ്പുഴ പള്ളിപ്പുറം സ്വദേശിനി ദേവിക ഉണ്ണികൃഷ്ണന്‍ ഫാഷന്‍ രംഗത്തേക്ക് കടക്കുന്നത്. ഏറെ സാധ്യതയുള്ളതും മികച്ച വരുമാനം നേടാന്‍ കഴിയുന്നതപുമായ കോസ്റ്റ്യൂം ഡിസൈന്‍ രംഗമായിരുന്നു ദേവികയുടെയും സ്വപ്നം. സ്‌കൂള്‍ പഠനകാലത്ത് ക്രാഫ്റ്റ് വര്‍ക്കുകള്‍ മികച്ച രീതിയില്‍ ചെയ്തിരുന്ന ദേവിക സംസ്ഥാനതല മത്സരങ്ങളിലടക്കം നിരവധി സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്. ഈ അനുഭവസമ്പത്തും ഫാഷന്‍ ലോകത്തേക്കുള്ള കടന്നുവരവിന് ദേവികയ്ക്ക് കരുത്തേകി. പഠനത്തില്‍ മിടുക്കിയായിരുന്നിട്ടും പ്ലസ്ടു കഴിഞ്ഞ് മറ്റുമേഖല തിരഞ്ഞെടുക്കാതെ ഫാഷന്‍ ഡിസൈനിങ്ങിനു ചേര്‍ന്നപ്പോള്‍ പലരും വിമര്‍ശിച്ചു. എന്നാല്‍ ഡിസൈനിങ് മേഖലയോടുള്ള ഇഷ്ടത്തില്‍ നിന്ന് പിന്മാറാന്‍ ദേവിക തയാറായില്ല. പഠനം പൂര്‍ത്തിയാക്കി 2018 ല്‍ സ്വന്തം നാടായ പള്ളിപ്പുറത്ത് പര്‍പ്പിള്‍ ഡിസൈന്‍സ് എന്ന പേരില്‍ ബുട്ടീക് ആരംഭിച്ചു. നാല് വര്‍ഷം പിന്നിടുമ്പോള്‍ അഴകുള്ള വസ്ത്രങ്ങള്‍ തുന്നി, ആവശ്യക്കാരെ തന്നിലേക്കടുപ്പിച്ച് മികച്ച വരുമാനമാണ് ഈ ഇരുപത്തിയാറുകാരി നേടുന്നത്.
ആദ്യ കാലത്ത് കോസ്റ്റ്യൂം ഡിസൈനിങ്ങും സ്റ്റിച്ചിങ്ങും ദേവിക ഒറ്റയ്ക്കായിരുന്നു ചെയ്തിരുന്നത്. കസ്റ്റമേഴ്സിന്റെ എണ്ണം കൂടിയതോടെ കൂടുതല്‍ ജീവനക്കാരെ നിയമിച്ചു. കേരളത്തിലും പുറത്തും വിദേശരാജ്യങ്ങളിലും ദേവികയുടെ ഡിസൈനിങ്ങിന് ആരാധകര്‍ ഏറെയാണ്. ആഘോഷവേളകളില്‍ ഉപയോഗിക്കുന്ന വസ്ത്രങ്ങള്‍ ഏറ്റവും മനോഹരവും വ്യത്യസ്തവുമാക്കാനാണ് ഇന്ന് എല്ലാവരും ആഗ്രഹിക്കുന്നതെന്ന് ദേവിക പറയുന്നു. അധികം വിലപിടിപ്പില്ലാത്ത ഒരു സാരിയോ, ചുരിദാറോ ഡിസൈനിങ്ങിലൂടെ ഏറ്റവും മനോഹരമാക്കാം എന്നതും ഇത്തരം സ്ഥാപനങ്ങളുടെ പ്രചാരം വര്‍ധിപ്പിച്ചെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.
സ്ത്രീകളുടെയും കുട്ടികളുടെയും കോസ്റ്റ്യൂമാണ് പര്‍പ്പിള്‍ പ്രധാനമായും ഡിസൈന്‍ ചെയ്യുന്നത്. കൂടാതെ ഫാമിലി കോമ്പോ പാക്കേജുകള്‍ ആവശ്യമുള്ളവര്‍ക്ക് അതും ചെയ്തു നല്‍കുന്നു. വിവാഹം, വിവാഹനിശ്ചയം, ബാപ്റ്റിസം, പേരിടല്‍ ചടങ്ങ്, ബര്‍ത്ത്ഡേ, വിവാഹ വാര്‍ഷികം, ബേബി ഷവര്‍, ഫോട്ടോഷൂട്ട് ഏത് വിശേഷപ്പെട്ട ചടങ്ങിനും ഡിസൈന്‍ വസ്ത്രങ്ങള്‍ തയാറാക്കി നല്‍കാന്‍ പര്‍പ്പിള്‍ എപ്പോഴും ഒരുക്കമാണ്. കസ്റ്റമേഴ്സിന്റെ ആഗ്രഹത്തിനും ആശയങ്ങള്‍ക്കും മുന്‍ഗണന നല്‍കുമ്പോള്‍ അവര്‍ കൊണ്ടുവന്ന് ചെയ്തുതരാന്‍ ആവശ്യപ്പെടുന്ന തരത്തില്‍തന്നെ പര്‍പ്പിളില്‍ പുനര്‍നിര്‍മിക്കപ്പെടുന്നു. പര്‍പ്പിളിന്റെ തനത് മോഡല്‍ മതിയെന്നു പറയുന്നവര്‍ക്ക് പൂര്‍ണ സംതൃപ്തിയേകുന്ന തരത്തില്‍ സ്വന്തം ഡിസൈനും പര്‍പ്പിള്‍ ലഭ്യമാക്കുന്നു.
ഓണം, ക്രിസ്തുമസ്, വിഷു തുടങ്ങിയ ആഘോഷവേളകളില്‍ പ്രത്യേക ഡിസൈനുകളാണ് പര്‍പ്പിള്‍ അവതരിപ്പിക്കുന്നത്. ഈ ആഘോഷങ്ങളുടെ കാലത്ത് സെറ്റ് സാരി, ദാവണി, കുര്‍ത്തി, കുട്ടികളുടെ ഫ്രോക്ക് എന്നിവ ഏറ്റവും വ്യത്യസ്തമാക്കാന്‍ ശ്രമിക്കാറുണ്ട്. പര്‍പ്പിളിന്റെ ഫാമിലി കോമ്പോ പാക്കേജുകളും ഹിറ്റാണ്. കഴിഞ്ഞ ഓണക്കാലത്ത് കോസ്റ്റ്യൂം ഡിസൈനിങ്ങിന് മികച്ച പ്രതികരണമാണ് ഉണ്ടായിരുന്നത്. കേരളത്തിലും പുറത്തുമായി വലിയ വിപണിയാണ് പര്‍പ്പിളിന് ലഭിച്ചത്.
ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം പേജുകള്‍ വഴിയുള്ള വില്‍പ്പനയ്ക്ക് പുറമെ ക്വിക്ക് സ്റ്റോര്‍ എന്ന ആപ്പിലൂടെയും പര്‍പ്പിളിന്റെ വസ്ത്രങ്ങള്‍ പര്‍ച്ചേസ് ചെയ്യാം. ഷോപ്പില്‍ നേരിട്ടെത്തി പര്‍ച്ചേസ് ചെയ്യുന്ന നിരവധി കസ്റ്റമേഴ്സും ദേവികയ്ക്കുണ്ട്. ഡിസൈനിങ്ങിലും ക്വാളിറ്റിയിലും യാതൊരു കോംപ്രമൈസും ചെയ്യാറില്ലെന്നതാണ് പര്‍പ്പിളിന്റെ, പ്രത്യേകിച്ച് ദേവികയുടെ വിജയത്തിന് അടിസ്ഥാനം. ഷോപ്പിലെ സ്ഥിരം ജീവനക്കാര്‍ക്ക് പുറമെ വീടുകളില്‍ ഇരുന്ന് പര്‍പ്പിള്‍ ഡിസൈന്‍സിനുവേണ്ടി ജോലി ചെയ്യുന്നവരുമുണ്ട്. ദേവികയുടെ പ്രവര്‍ത്തനങ്ങള്‍ക്കും ആശയങ്ങള്‍ക്കും ഭര്‍ത്താവ് സെല്‍ബന്‍ മാത്യു നല്‍കുന്ന പിന്തുണയും ഈ വിജയങ്ങള്‍ക്കെല്ലാം ആധാരമാണെന്ന് ദേവിക പറയുന്നു.
ഓരോ വസ്ത്രവും ഡിസൈന്‍ ചെയ്യുമ്പോള്‍ തന്റെ കൈയൊപ്പ് അതിലുണ്ടാവണമെന്ന പക്ഷക്കാരിയാണ് ദേവിക. കസ്റ്റമേഴ്സിന്റെ സംതൃപ്തിയാണ് തന്റെ സംരംഭത്തിന്റെ വിജയത്തിന് അടിത്തറയെന്നും ഈ സംരംഭക അടിവരയിടുന്നു. സ്ത്രീകള്‍ക്കുവേണ്ടി സ്പെഷ്യല്‍ ഹാന്‍ഡ് വര്‍ക്ക്, ക്രാഫ്റ്റ് എന്നിവയില്‍ പരിശീലനവും ദേവിക നല്‍കുന്നുണ്ട്. യുഎന്‍ഒ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജൂനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ എന്ന യൂത്ത് ഫെഡറേഷന്‍ സ്ഥാപനത്തിന്റെ ബിസിനസ് എക്സലെന്‍സ് അവാര്‍ഡ് പര്‍പ്പിള്‍ ഡിസൈന്‍സിന് ലഭിച്ചിട്ടുണ്ട്. ഫേസ്ബുക്കില്‍ വലിയ പ്രചാരമുള്ള വനിതാ സംരംഭകരുടെ ക്വീന്‍സ് ബിസിനസ് ഗ്ലോബല്‍ (QBG) എന്ന പേജിലെ ഒരംഗം കൂടിയാണ് ദേവിക ഉണ്ണികൃഷ്ണന്‍.
instagram-purple -design – fashions
https://play.google.com/store/apps/details?id=quickstore.multivendor.shop