ആയിരത്തി തൊള്ളായിരത്തി എണ്‍പതുകളിലാണ് ടാപ്കോയുടെ ചരിത്രം ആരംഭിക്കുന്നത്. കേരളത്തിന് അകത്തും പുറത്തും കളിമണ്‍ ഓടുകള്‍ക്ക് ധാരാളം ആവശ്യക്കാര്‍ ഉണ്ടായിരുന്ന കാലം. ആ കാലത്താണ് കാര്‍ഷിക വൃത്തിയില്‍നിന്ന് കാലത്തിനനുസരിച്ച് വ്യവസായത്തിലേക്ക് ചുവടുവയ്ക്കാന്‍ അര്ജുനന് എന്ന ദീര്‍ഘദര്‍ശി കളിമണ്‍ ഓടുകള്‍ക്ക് പേരുകേട്ട തൃശൂര്‍ ജില്ലയിലെ കാതിക്കുടത്ത് S N Clay Works ആരംഭിക്കുന്നത്. വെറും അഞ്ച് ജോലിക്കാരുമായി ആരംഭിച്ച ഒരു ചെറു സംരംഭം, ഉത്പന്നങ്ങളുടെ മികച്ച ഗുണനിലവാരവും സേവനവും ഉറപ്പാക്കിയതുമൂലം വളരെച്ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ കേരളത്തിന് അകത്തും പുറത്തുമുള്ള ഉപഭോക്താക്കളുടെ വിശ്വാസം പിടിച്ചുപറ്റി. ഉത്പന്നങ്ങള്‍ക്ക് ആവശ്യക്കാര്‍ വര്‍ദ്ധിച്ചതോടെ 1990ല്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കുകയും ജോലിക്കാരുടെ എണ്ണം അറുപതിലേക്ക് ഉയരുകയും ചെയ്തു.
വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ തന്റെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയതിനുശേഷം അച്ഛന് തുടങ്ങിവച്ച വ്യവസായത്തില്‍ മകന് അനീഷും സജീവ സാന്നിധ്യം ഉറപ്പിക്കുകയായിരുന്നു. അധികം വൈകാതെ തന്നെ പുതിയ കാലഘട്ടത്തിന്റെ ആവശ്യങ്ങള്‍ കൃത്യമായി മനസ്സിലാക്കിയ അനീഷ് ഉത്പന്നങ്ങളുടെ വൈവിധ്യവത്ക്കരണത്തിന്റെ ആവശ്യകത മനസ്സിലാക്കുകയും അതിലേക്ക് ശ്രദ്ധ ഊന്നുകയും ചെയ്തു. അതൊരു വഴിത്തിരിവായിരുന്നു. അധികം വൈകാതെ ചൈനയിലും വിയറ്റ്നാമിലുമായി സെറാമിക് റൂഫ് ടൈലുകളുടെയും ടെറാക്കോട്ട വോള്‍ ടൈലുകള്‍, ഫ്ലോർ ടൈലുകള്‍, ജാളികള്‍ എന്നിവയുടെ ഉത്പാദനം ആരംഭിക്കുകയും ചെയ്തു. മേല്‍പ്പറഞ്ഞ വിദേശ നിര്‍മിത ഉത്പന്നങ്ങളുടെ ഇറക്കുമതിക്കും വിപണനത്തിനുമായി 2017ല്‍ ഡിഫോട്ട് ഇന്റര്‍നാഷണല്‍ ട്രേഡിങ് കമ്പനി സ്ഥാപിതമായി. ടാപ്കോ എന്ന ബ്രാന്‍ഡിലാണ് ഉത്പന്നങ്ങള്‍ വിപണിയില്‍ എത്തിയത്. ചുരുങ്ങിയ കാലം കൊണ്ടുതന്നെ ഉപഭോക്താക്കളുടെ വിശ്വാസം നേടാനും അതുവഴി സെറാമിക് റൂഫ് ടൈലുകളുടെ വിപണിയില്‍ മുന്‍നിരയില്‍ തന്നെ സ്ഥാനം ഉറപ്പിക്കാനും ടാപ്കോവിന് കഴിഞ്ഞു. ഇതിനിടെ AQUAIZOL എന്ന യൂറോപ്യന്‍ ഷിംഗിള്‍സ് ബ്രാന്‍ഡിന്റെ ഇന്ത്യയിലെ തന്നെ ഏക അംഗീകൃത വിതരണക്കാരാകാനും ഡിഫോട്ട് ഇന്റര്‍നാഷണലിന് സാധിച്ചു.
ഇതിനിടെ ടാപ്പ്കോ ബില്‍ഡ്വെയര്‍ ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയും ഗ്രൂപ്പിന് കീഴില്‍ സ്ഥാപിതമായി. ടാപ്കോ ബ്രാന്‍ഡില്‍ ഉന്നത ഗുണനിലവാരമുള്ള സെറാമിക് റൂഫ് ടൈലുകള്‍, ടെറാക്കോട്ട വോള്‍ ടൈലുകള്‍, ഫ്ലോർ ടൈലുകള്‍, ജാളികള്‍ എന്നിവയ്ക്ക് പുറമെ ഷീല്‍ഡര്‍ എന്ന ബ്രാന്‍ഡില്‍ റൂഫ് ടൈലുകളുടെ തന്നെ മറ്റൊരു ശ്രേണി, ടെറാക്യൂട്ട് എന്ന ബ്രാന്‍ഡില്‍ ഇന്ത്യന്‍ നിര്‍മിത ടെറാക്കോട്ട ഉത്പന്നങ്ങള്‍, ഇറക്കുമതി ചെയ്യപ്പെടുന്ന റൂഫിങ് ഷിംഗിള്‍സ് എന്നിവയും ടാപ്കോ ഗ്രൂപ്പ് ഇപ്പോള്‍ വിപണിയില്‍ എത്തിക്കുന്നുണ്ട്.
ഉത്പന്ന വൈവിധ്യവല്‍ക്കരണത്തിന്റെ ഭാഗമായി ഒന്നിന് പുറകെ മറ്റൊന്നായി പുതിയ ഉത്പന്നങ്ങള്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് ടാപ്കോ. കളിമണ്ണില്‍ നിര്‍മിക്കുന്ന ബില്‍ഡിംഗ് ബ്ലോക്കുകളുടെയും ഓടുകളുടെയും നിര്‍മാതാക്കളായ, ലോകത്തിലെതന്നെ മുന്‍നിര ബ്രാന്‍ഡുകളിലൊന്നായ വീനര്ബര്ഗറിന്റെ വിപണന പങ്കാളിയാകാനും ടാപ്കോ കരാറില്‍ ഏര്‍പ്പെട്ടുകഴിഞ്ഞു. ഇതിനു പുറമെ അഇഇ ബ്ലോക്കുകളുടെ ഇന്ത്യയിലെതന്നെ മുന്‍നിര ബ്രാന്‍ഡുകളിലൊന്നായ മെപ്ക്രീറ്റിന്റെ കേരളത്തിലെ വിപണന പങ്കാളിത്തവും പ്രമുഖ റൂഫിങ് ഷിംഗിള്‍സ് ബ്രാന്‍ഡായ സി.ടി.ഐ കൊറിയയുടെ ഇന്ത്യയൊട്ടുക്കുമുള്ള വിപണന അവകാശവും ടാപ്കോ നേടിയിട്ടുണ്ട്. സ്വദേശത്തും വിദേശത്തും ഉത്പാദിപ്പിക്കപ്പെടുന്ന നിര്‍മാണ ഉത്പന്നങ്ങളുടെ സുഗമമായ വിതരണത്തിനും വിപണനത്തിനുമായി മികച്ച ഒരു വിപണന ശൃംഖലയും ടാപ്കോ സജ്ജമാക്കിയിട്ടുണ്ട്. ഉത്പന്നങ്ങളുടെ വൈവിധ്യവല്‍ക്കരണത്തിലൂടെയും വിപണന ശൃംഖല വ്യാപിപ്പിക്കുന്നതിലൂടെയും നിര്‍മാണ സാമഗ്രികളുടെ വിപണിയില്‍ ഇന്ത്യയിലെതന്നെ മുന്‍നിര ബ്രാന്‍ഡായി മാറുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ടാപ്കോയുടെ സിഇഒ അനീഷ് പറയുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്കും വിപണന അന്വേഷണങ്ങള്‍ക്കും