വേദങ്ങളെ അടിസ്ഥാനമാക്കി നിര്‍വചിക്കപ്പെട്ടതാണ് ജ്യോതിഷം. പ്രപഞ്ചവും പ്രപഞ്ചത്തിലെ ഓരോ ജീവജാലങ്ങളേയും ഗ്രഹങ്ങളേയും നക്ഷത്രങ്ങളേയും അടിസ്ഥാനമാക്കിയുള്ള സമ്പ്രദായമാണിത്. ആധുനിക ലോകത്ത് നിരവധി പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന മനുഷ്യര്‍ മുന്നോട്ട് കുതിക്കാനുള്ള ആത്മവിശ്വാസവും ഊര്‍ജ്ജവും തേടുന്നത് പലപ്പോഴും ജ്യോതിഷത്തില്‍ നിന്നാണ്. ദൈവികമായ ജ്യോതിഷത്തെ ജീവിത നിഷ്ഠയായി കൊണ്ടുപോകുകയും അതിനെ ലൈഫ് കോച്ചിങുമായി സംയോജിപ്പിച്ച് ഈ മേഖലയില്‍ തന്റേതായ സ്ഥാനമുറപ്പിച്ച വ്യക്തിത്വമാണ് മനീഷ് സുബ്രമണ്യ വാര്യര്‍.
ഏറ്റുമാനൂര്‍ കുറുമുള്ളൂറുള്ള പുരാതന ജ്യോതിഷ കുടുംബത്തില്‍ ജനിച്ച ഇദ്ദേഹം ഇരുപത്തിരണ്ട് വര്‍ഷത്തിലധികമായി വേദിക് ആസ്ട്രോളജിയുമായി ബന്ധപ്പെട്ടാണ് പ്രവര്‍ത്തിക്കുന്നത്. കൂടാതെ വാസ്തു ശാസ്ത്രം, ഫേസ് റീഡിങ്, ജെം സ്റ്റോണ്‍ സജഷന്‍, എനര്‍ജി ഹീലിങ്, എനര്‍ജി റീഡിങ്, സ്പേസ് എനര്‍ജി, ന്യൂമറോളജി, ഔറ, പ്രാണയാമം തുടങ്ങി വിവിധ സേവങ്ങളും നല്‍കുന്നുണ്ട്. യോഗ, മെഡിറ്റേഷന്‍, പ്രാണയാമം എന്നിവയില്‍ പരിശീലനവും നല്കുന്നു. നിലവില്‍ ഏറ്റുമാനൂരിലും എറണാകുളത്തുമാണ് പ്രധാന ജ്യോതിഷ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. www.
കുട്ടിക്കാലം മുതലേ ജ്യോതിഷത്തില്‍ അതിയായ താത്പര്യമുണ്ടായിരുന്ന മനീഷ് സുബ്രമണ്യവാര്യര് പല ഗുരുക്കന്മാരില് നിന്നായാണ് പഠനം പൂര്‍ത്തിയാക്കിയത്. എന്നാല്‍ രസതന്ത്രത്തില്‍ ബിരുദവും എംബിഎയേയും നേടിയതിനു ശേഷമാണ് പൂര്‍ണ്ണമായും ജ്യോതിഷത്തിലേക്ക് എത്തിയത്. എതാനും വര്‍ഷങ്ങള്‍ വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്തിരുന്ന ഇദ്ദേഹം ആ കാലമത്രയും ചെലവഴിച്ചത് ലോകത്തിലെ വിവിധ സംസ്ക്കാരങ്ങളുടെ ഭാഗമായി നിലനില്‍ക്കുന്ന ആസ്ട്രോളജിയെ കുറിച്ച് പഠിക്കാനാണ്. വര്‍ഷങ്ങള്‍ നീണ്ട ജ്യോതിഷ പഠനത്തിലൂടെ ആര്‍ജ്ജിച്ച അറിവും പിന്നെ പരമ്പരാഗതമായി പകര്‍ന്നു കിട്ടിയ ജ്ഞാനവും ഇദ്ദേഹത്തെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമാക്കുന്നു.
ആയിരത്തിലധികം ജാതകങ്ങള്‍ വായിക്കുകയും പരിഹാരം നിര്‍ദേശിക്കുകയും ചെയ്തിട്ടുണ്ട് മനീഷ് സുബ്രമണ്യ വാര്യര്‍. തന്നെ സന്ദര്‍ശിക്കുന്നവര്‍ക്ക്, അവരുടെ പ്രശ്നങ്ങള്‍ക്ക്, ലളിതമായ പരിഹാരങ്ങള്‍ നിര്‍ദേശിച്ച്, വേദ ജ്യോതിഷത്തിലൂടെ കൃത്യമായ ഫലപ്രവചനം നടത്തി മുന്നോട്ടു പോകുകയാണ്. ജ്യോതിഷം പ്രവചനമല്ല, സൂചനങ്ങള്‍ മാത്രമാണെന്ന് അദ്ദേഹം പറയുന്നു. ജെമ്മോളജി വിദഗ്ധന്‍ കൂടിയാണ് മനീഷ് സുബ്രമണ്യ വാര്യര്‍, ശാസ്ത്രീയമായ രീതിയില്‍ ഓരോ വ്യക്തിക്കും യോജിച്ച ജന്മനക്ഷത്ര കല്ലുകള്‍ തെരഞ്ഞെടുക്കാനുള്ള സേവനവും നല്‍കുന്നുണ്ട്.
ആസ്ട്രോളജിയുമായി ബന്ധപ്പെടുത്തി തന്നെയാണ് ലൈഫ് കോച്ചിങും നടത്തുന്നത്. ലൈഫ് കോച്ചിങിന്റെ ആത്യന്തിക ലക്ഷ്യം സന്തോഷവും സമാധാനവും നിറഞ്ഞ ജീവിതമാണ്. ലൈഫ് കോച്ചിങിനായി പല മെത്തേഡുകളും ഉപയോഗപ്പെടുത്താറുണ്ട്. ആദ്യം ക്യാരക്ടര്‍ അനാലിസിസാണ് പ്രധാനമായും ചെയ്യുന്നത്. എനര്‍ജി റീഡിങ്/ ഓറ ടെക്നിക്കാണ് ഇതിനായി ഉപയോഗപ്പെടുത്തുന്നത്. ക്യാരക്ടര്‍ അനലൈസ് ചെയ്തതിനുശേഷം ഓരോ വ്യക്തിയുടെയും സ്വഭാവ സവിശേഷതയ്ക്ക് യോജിച്ച കരിയറായാലും കോഴ്സായാലും തെരഞ്ഞെടുക്കാനുള്ള മാര്‍ഗ നിര്‍ദേശം നല്‍കും. പലതരത്തിലുള്ള സ്വഭാവ സവിശേഷതകള്‍ ഉള്ളവരാണ് നാം ഓരോരുത്തരും. നമ്മുടെ സവിശേഷതയ്ക്കനുസരിച്ച് കൃത്യമായ തീരുമാനങ്ങളെടുക്കാനും ജീവിത വിജയത്തിലെത്താനുമുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ വേദ ജ്യോതിഷവും എനര്‍ജി റീഡിങിന്റെയും അടിസ്ഥാനത്തില്‍ നല്‍കുകയാണ് മനീഷ് സുബ്രമണ്യ വാര്യര്‍ ചെയ്യുന്നത്.
കൂടുതൽ വിവരങ്ങൾക്ക് Www.