സ്വപ്ന ഭവനങ്ങള്‍ സാക്ഷാത്കരിക്കാന്‍ ഒപ്പമുണ്ട് ഇന്‍സൈറ്റ്

സങ്കല്‍പ്പങ്ങള്‍ക്കനുസരിച്ചൊരു വീട്, അത് യാഥാര്‍ഥ്യമാക്കുക.. ഇതെല്ലാം ഏതൊരാളിന്റെയും ആഗ്രഹമാണ്. ആഗ്രഹ സാഫല്യത്തിനായി കഷ്ടപ്പെട്ട് സമ്പാദിച്ചും കടംവാങ്ങിയും വീട് നിര്‍മാണത്തിലേക്ക് കടക്കുമ്പോള്‍ കണ്‍സ്ട്രക്ഷന്‍ രംഗത്തെ കമ്പനികളുടെ പിഴവുകള്‍ ഒന്നുകൊണ്ടുമാത്രം കൃത്യസമയത്ത് പണികള്‍ പൂര്‍ത്തിയാകാറില്ല. ഇത്തരത്തിലുള്ള അനുഭവങ്ങള്‍ ധാരാളമുണ്ട്.് കണ്‍സ്ട്രക്ഷന്‍ രംഗത്ത് ഇന്ന് ഒട്ടേറെ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഉപഭോക്താക്കളുടെ ആഗ്രഹത്തിനൊപ്പം നില്‍ക്കുന്നവര്‍ വിരളമാണ്. ഇന്ന് ഇതെല്ലാം പഴങ്കഥയായി മാറിയിരിക്കുന്നു. സുന്ദര ഭവനം സ്വപ്നം കാണുന്ന, അത് കൃത്യസമയത്തിനുള്ളില്‍ നിര്‍മിച്ചു നല്‍കുമെന്ന് ഉറപ്പുള്ള ഇന്‍സൈറ്റ് ആര്‍ക്കിടെക്ചറല്‍ കണ്‍സള്‍ട്ടന്‍സി.

തൃശൂര്‍ ജില്ലയിലെ ഇയ്യാലില്‍ 2009 ലാണ് ഇന്‍സൈറ്റ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. മികച്ച സേവനം ഉപഭോക്താക്കള്‍ക്ക് നല്‍കുക വഴി കേരളത്തിലെ ഏറ്റവും മികച്ച ഗൃഹ നിര്‍മാതാക്കളില്‍ ഒന്നായി ഇന്‍സൈറ്റ് ആര്‍ക്കിടെക്ചറല്‍ കണ്‍സള്‍ട്ടന്‍സി വളര്‍ന്നു. ട്രെന്‍ഡിങ് ഹോമുകള്‍ ഏറ്റവും ഗുണമേന്മയോടെ നിര്‍മിച്ചു നല്‍കി കണ്‍സ്ട്രക്ഷന്‍ രംഗത്ത് മുന്‍ നിരയിലെത്തിയ ഈ സ്ഥാപനത്തിന്റെ അമരക്കാരന്‍ ഹരി എം പി യാണ്.

എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഇന്‍സൈറ്റ് നിലവില്‍ നിര്‍മാണ പ്രവൃത്തികള്‍ ഏറ്റെടുത്ത് ചെയ്യുന്നത്. പ്ലാന്‍, 3 ഡി ഡിസൈന്‍, കണ്‍സ്ട്രക്ഷന്‍, ഇന്റീരിയര്‍ ഉള്‍പ്പെടെ എല്ലാ കാര്യങ്ങളും ഉത്തരവാദിത്തത്തോടെ ഏറ്റെടുത്ത് പൂര്‍ത്തീകരിച്ചു നല്‍കുന്നു. വീട് നിര്‍മാണത്തിനു പുറമെ ഷോപ്പിങ് കോംപ്ലക്സ്, സ്‌കൂള്‍ ബില്‍ഡിങ്, എന്നിവയുടെ നിര്‍മാണവും ഇന്‍സൈറ്റ് ചെയ്യുന്നുണ്ട്. വീടുകളുടെയും വില്ലകളുടെയും നിര്‍മാണം, ലാന്‍ഡ്സ്‌കേപ്പിങ്, ഇന്റീരിയര്‍, എക്സ്റ്റീരിയര്‍ ഫിനിഷിങ്, സിവില്‍ സ്ട്രക്ചറല്‍ കണ്‍സ്ട്രക്ഷന്‍സ്, റിനോവേഷന്‍, സ്മാരകങ്ങളുടെ പുനരുദ്ധാരണം, സൈറ്റ് സര്‍വേയും വിലയിരുത്തലും (സൗജന്യ സേവനം), 3ഡി ആര്‍ക്കിടെക്ചറല്‍ വിഷ്വലൈസിങ് ഉപയോഗിച്ചുള്ള ഡിസൈനിങ് തുടങ്ങി ഒട്ടേറെ സേവനങ്ങള്‍ ഇവര്‍ നല്‍കുന്നുണ്ട്.

പ്ലാന്‍, ഡിസൈനിങ് തുടങ്ങി ഓഫീസ് വര്‍ക്കുകള്‍ കൈകാര്യം ചെയ്യാന്‍ എട്ട് ജീവനക്കാര്‍ ഇന്‍സൈറ്റിനുണ്ട്. കൂടാതെ ഇരുന്നൂറോളം തൊഴിലാളികള്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ഉണ്ട്. വാസ്തു ശാസ്ത്രത്തിന്റെ തത്വങ്ങള്‍ പാലിച്ചാണ് നിര്‍മാണ പ്രവൃത്തികള്‍ ചെയ്യുന്നത്. ഉപഭോക്താവിന്റെ അഭിരുചി കൂടി മനസിലാക്കി നിര്‍മാണം പൂര്‍ത്തീകരിച്ചു നല്‍കാന്‍ കഴിയുന്നതാണ് ഈ സ്ഥാപനത്തിന്റെ വിജയ രഹസ്യം. കസ്റ്റമേഴ്സ് എന്ത് ആഗ്രഹിക്കുന്നുവോ അത് ഏറ്റവും ഗുണമേന്മയില്‍ ചെലവ് കുറഞ്ഞ രീതിയില്‍ പൂര്‍ത്തീകരിച്ചു നല്‍കുകയാണ് ഇന്‍സൈറ്റിന്റെ ലക്ഷ്യം. ആ ലക്ഷ്യം ഭംഗിയായി നിര്‍വഹിക്കുന്നതുകൊണ്ടു തന്നെ ഇന്‍സൈറ്റിന്റെ സേവനം തേടി എത്തുന്നവരുടെ എണ്ണവും നാള്‍ക്കു നാള്‍ വര്‍ധിക്കുന്നു. ലാഭം മാത്രം നോക്കാതെ കസ്റ്റമേഴ്സിന്റെ ബഡ്ജറ്റിനനുസരിച്ച് മനോഹരമായ വീടുകള്‍ നിര്‍മിച്ചു നല്‍കുന്ന ഇന്‍സൈറ്റിന്റെ പ്രവര്‍ത്തനം മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കുകയാണ്. നിരവധി സ്വപ്ന പദ്ധതികളും ഇന്‍സൈറ്റ് ആര്‍ക്കിടെക്ചറല്‍ കണ്‍സള്‍ട്ടന്‍സിയുടെ കീഴില്‍ പണിപ്പുരയിലാണ്.

Insight Architectural Consultancy

1 st Floor , TMK Building
Akkikavu- Kecheri Bypass
Near Karthiyayani Devi temple, Eyyal, Thrissur

9446931681, 7356199111

 

Related posts