ബാര്‍ബര്‍ഷോപ്പ് നവീകരണത്തിന് ധനസഹായം

സംസ്ഥാനത്ത് പരമ്പരാഗതമായി ബാര്‍ബര്‍ തൊഴില്‍ ചെയ്തു വരുന്ന മറ്റ് പിന്നാക്ക സമുദായത്തില്‍പ്പെട്ടവര്‍ക്ക് ‘ബാര്‍ബര്‍ ഷോപ്പ് നവീകരണത്തിനുള്ള ധനസഹായം’ എന്ന പദ്ധതിയില്‍ പിന്നാക്ക വിഭാഗ വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ഒ.ബി.സി പട്ടികയില്‍ ഉള്‍പ്പെട്ടവരും പരമ്പതാഗതമായി ബാര്‍ബര്‍ തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുമായിരിക്കണം.

അപേക്ഷകന്റെ കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കൂടരുത്. അര്‍ഹരായവര്‍ക്ക് പരമാവധി ഗ്രാന്റ് 25000 രൂപ വരെ ലഭിക്കും. അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള പരമാവധി പ്രായപരിധി 60 വയസാണ്. അപേക്ഷാ ഫോറം www.bcdd.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. പാസ്‌പോര്‍ട്ട് വലിപ്പത്തിലുള്ള ഫോട്ടോ പതിച്ച പൂരിപ്പിച്ച അപേക്ഷയും അനുബന്ധരേഖകളും സ്ഥാപനം പ്രവര്‍ത്തിക്കുന്ന സ്ഥലത്തെ തദ്ദേശ സ്വയംഭരണ സ്ഥാപന (ഗ്രാമപഞ്ചായത്ത്/ മുന്‍സിപ്പല്‍/കോര്‍പ്പറേഷന്‍) സെക്രട്ടറിക്ക് ജനുവരി 16 ന് മുന്‍പായി സമര്‍പ്പിക്കണം.

ഫോണ്‍: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട: 0474-2914417 – ആലപ്പുഴ, എറണാകുളം, കോട്ടയം, ഇടുക്കി: 0484-2429130 – തൃശ്ശൂര്‍, മലപ്പുറം, പാലക്കാട്: 0491-2505663 – കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ്: 0495-237778