കഴിഞ്ഞമാസങ്ങളില്‍ മികച്ച വര്‍ദ്ധന നേടിയ യു.പി.ഐ പേമെന്റ് ഇടപാട് മൂല്യം കഴിഞ്ഞമാസം കുറഞ്ഞു. 11.90 ലക്ഷം കോടി രൂപയുടെ ഇടപാടുകളാണ് കഴിഞ്ഞമാസം നടന്നതെന്ന് നാഷണല്‍ പേമെന്റ്സ് കോര്പ്പറേഷന് ഒഫ് ഇന്ത്യ (എന്‍.പി.സി.ഐ) വ്യക്തമാക്കി. ഒക്ടോബറില്‍ ഇടപാട് മൂല്യം 12.11 ലക്ഷം കോടി രൂപയായിരുന്നു; കഴിഞ്ഞമാസം ഇടിവ് 1.7 ശതമാനം. മൊത്തം ഇടപാടുകളുടെ എണ്ണം ഒക്ടോബറിലെ 730.5 കോടിയില്‍ നിന്ന് 730.9 കോടിയിലെത്തി. 2021 നവംബറിനെ അപേക്ഷിച്ച് കഴിഞ്ഞമാസത്തെ ഇടപാട് മൂല്യത്തില്‍ 55 ശതമാനം വര്‍ദ്ധനയുണ്ട്.
Tag: Business
ജിഎസ്ടി: കേരളത്തിലെ സമാഹരണത്തില്‍ ഇടിവ്
ജി.എസ്.ടി സമാഹരണത്തില്‍ മുന്മാസങ്ങളില് മികച്ച വളര്‍ച്ച കാഴ്ചവച്ച കേരളം കഴിഞ്ഞമാസം നേരിട്ടത് നഷ്ടം. 2021 നവംബറിലെ 2,?129 കോടി രൂപയില്‍ നിന്ന് 2,094 കോടി രൂപയായാണ് സമാഹരണം കുറഞ്ഞത്; വളര്‍ച്ച നെഗറ്റീവ് രണ്ടുശതമാനം. ഒക്ടോബറില്‍ 29 ശതമാനം വളര്‍ച്ചയോടെ 2,485 കോടി രൂപയും സെപ്തംബറില്‍ 27 ശതമാനം വളര്‍ച്ചയോടെ 2,246 കോടി രൂപയും നേടിയിരുന്നു. ജൂലായില്‍ 2,161 കോടി രൂപ (വളര്‍ച്ച 29 ശതമാനം) ആഗസ്റ്റില്‍ 2,036 കോടി രൂപ (വളര്‍ച്ച 26 ശതമാനം) എന്നിങ്ങനെ കേരളത്തില്‍ നിന്ന് ലഭിച്ചിരുന്നു. ഹിമാചല്‍ പ്രദേശ് (12 ശതമാനം) പഞ്ചാബ് (10 ശതമാനം) ചണ്ഡീഗഢ് (3 ശതമാനം) രാജസ്ഥാന് (2 ശതമാനം) ഗുജറാത്ത് (2 ശതമാനം) ഗോവ (14 ശതമാനം) ലക്ഷദ്വീപ് (79 ശതമാനം) ആന്‍ഡമാന്‍ നിക്കോബാര്‍ (7 ശതമാനം) എന്നിവയും കഴിഞ്ഞമാസം കുറിച്ചത് നെഗറ്റീവ് വളര്‍ച്ചയാണ്.
ചില്ലറ ഇടപാട് തുടങ്ങി: 1.71 കോടിയുടെ ഡിജിറ്റല്‍ രൂപയുമായി ആര്‍ബിഐ
രാജ്യത്ത് ഇതാദ്യമായി ഡിജിറ്റല്‍ കറന്‍സി(ഇ രൂപ)യുടെ ചില്ലറ ഇടപാടിന് തുടക്കമായി. പരീക്ഷണാടിസ്ഥാനത്തിലുള്ള ഇടപാടിനായി നാല് ബാങ്കുകള്‍ക്ക് 1.71 കോടി രൂപയാണ് റിസര്‍വ് ബാങ്ക് അനുവദിച്ചത്. എസ്ബിഐ, ഐസിഐസിഐ ബാങ്ക്, യെസ് ബാങ്ക്, ഐഡിഎഫ്സി ഫെസ്റ്റ് ബാങ്ക് എന്നിവയുടെ നേതൃത്വത്തില്‍ മുംബൈ, ഡല്‍ഹി, ബെംഗളുരു, ഭുവനേശ്വര്‍ എന്നീ നാല് നഗരങ്ങളിലെ തിരഞ്ഞെടുത്ത സംഘങ്ങള്‍ക്കിടയിലാണ് ഇടപാട് നടത്തുന്നത്. ചെറുകിട ഇടപാടുകാരുടെ ആവശ്യം, ബാങ്കുകളുടെ പണലഭ്യത എന്നിവ കണക്കിലെടുത്താകും കൂടുതല്‍(ഡിജിറ്റല്‍ രൂപ)തുക അനുവദിക്കുക. സുഹൃത്തുക്കള്‍ക്കിടയിലും കച്ചവടക്കാര്‍ ഉപഭോക്താക്കള്‍ തമ്മിലും ഇടപാടുകള്‍ നടത്തിതുടങ്ങി. തെരുവ് കച്ചവടക്കാര്‍ മുതല്‍ വന്‍കിട വ്യാപാരികള്‍വരെ ഇതില്‍ ഉള്‍പ്പെടും. ഭക്ഷ്യ വിതരണ ആപ്പുകളും വരുംദിവസങ്ങളില്‍ ഡിജിറ്റല്‍ രൂപ സ്വീകരിച്ചുതുടങ്ങും.
മദ്യത്തിനു 4% വില്പന നികുതി വര്‍ധന; മന്ത്രിസഭയുടെ അംഗീകാരം
വിദേശ മദ്യം ഉല്പാദിപ്പിക്കുന്ന കമ്പനികളുടെ വിറ്റുവരവു നികുതി ഒഴിവാക്കുന്നതിനും ഇതിലൂടെ സര്‍ക്കാരിനുണ്ടാകുന്ന നഷ്ടം നികത്തുന്നതിനു വില്പന നികുതി 4% വര്‍ധിപ്പിക്കുന്നതിനുമുള്ള പൊതുവില്പന നികുതി നിയമ ഭേദഗതി ബില്ലിന്റെ കരടിനു മന്ത്രിസഭാ യോഗം അംഗീകാരം നല്കി. ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചു പാസാക്കുകയും ഗവര്‍ണര്‍ അംഗീകരിക്കുകയും ചെയ്യുന്നതോടെ മദ്യ വില ഉയരും. നിലവില്‍ മദ്യത്തിന്റെ നികുതി 247 % ആണ്. ഇത് 251 % ആയി ഉയരും. സംസ്ഥാനത്ത് വിദേശമദ്യം ഉല്പാദിപ്പിക്കുന്ന കമ്പനികളുടെ 5% വിറ്റുവരവു നികുതിയാണ് ഒഴിവാക്കിയത്. ഇതു മൂലം മദ്യക്കമ്പനികള്‍ക്ക് വര്‍ഷം 170 കോടി രൂപയുടെ അധിക ലാഭമുണ്ടാകും. ഇതു മൂലം ഖജനാവിനുണ്ടാകുന്ന നഷ്ടം നികത്താന്‍ മദ്യ ഉപഭോക്താക്കളുടെ മേല്‍ അധിക നികുതി അടിച്ചേല്പിക്കാനാണ് തീരുമാനം. വില്പന നികുതി 4% ഉയര്‍ത്തുന്നതിനൊപ്പം ബവ്റിജസ് കോര്‍പറേഷന്റെ കൈകാര്യച്ചെലവ് ഇനത്തിലുള്ള തുകയില്‍ 1% വര്‍ധന വരുത്താനും തീരുമാനിച്ചിരുന്നു. കൈകാര്യച്ചെലവ് ഉയര്‍ത്താന്‍…
ഇന്റീരിയര്‍ മനോഹരമാക്കാന്‍ സീബ്ര ലൈന്‍സ് ഇന്റീരിയര്‍ സൊലൂഷന്‍സ്
വീടായാലും ഓഫീസായാലും മനസ്സിനിണങ്ങിയ ഇന്റീരിയര്‍ സമ്മാനിക്കുന്ന പോസിറ്റീവ് എനര്‍ജി വളരെ വലുതാണ്. ഇന്റീരിയര്‍ മനോഹരമാകണമെങ്കില്‍ അവ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന പ്രൊഡക്റ്റുകള്‍ മികച്ചതാവണം. പ്രീമിയം ഇന്റീരിയര്‍ ഉത്പന്നങ്ങള്‍ തേടി നടക്കുന്നവര്‍ക്ക് ധൈര്യപൂര്‍വം തെരഞ്ഞെടുക്കാവുന്ന സ്ഥാപനമാണ് തിരുവനന്തപുരം കണ്ണമ്മൂലയില്‍ പ്രവര്‍ത്തിക്കുന്ന സീബ്ര ലൈന്‍സ് ഇന്റീരിയര്‍ സൊലൂഷന്‍സ്. വീടുകള്‍ക്കും ഓഫീസുകള്‍ക്കും ആവശ്യമായ വിവിധ ശ്രേണികളിലുള്ള വാള് പേപ്പര്‍, ബ്ലയിന്റ്സ്, കര്ട്ടന്, വുഡന്‍ ഫ്ളോറിങ് തുടങ്ങി എല്ലാവിധ ഇന്റീരിയര്‍ ഫര്‍ണിഷിങ് പ്രോഡക്റ്റുകളും ഇവിടെ ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ട്. ഉമേഷ് എന്ന യുവസംരംഭകനാണ് സീബ്ര ലൈന്‍സ് ഇന്റീരിയര്‍ സൊലൂഷന്‍സിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. പ്രമുഖ കമ്പനിയുടെ സാനിറ്ററി വെയര്‍ ഡിവിഷനില്‍ ഏരിയ സെയില്‍സ് മാനേജറായിരുന്ന ഉമേഷ്, ഇന്റീരിയര്‍ ഫര്‍ണിഷിങ് മേഖലയുടെ അവസരങ്ങള്‍ കണ്ടറിഞ്ഞാണ് സ്വന്തമായൊരു സംരംഭം ആരംഭിച്ചത്. 2017ല്‍ ആരംഭിച്ച സ്ഥാപനം കുറഞ്ഞകാലം കൊണ്ടാണ് ഫര്‍ണിഷിങ് പ്രൊഡക്റ്റുകള്‍ സംബന്ധിച്ച അവസാന വാക്കായി മാറിയത്. കസ്റ്റമറിന്റെ ബജറ്റിനിണങ്ങിയതും ഗുണനിലവാരത്തില്‍…
സംരംഭകര്‍ക്ക് ഐടി അധിഷ്ഠിത സേവനങ്ങളുമായി കോര്മൈന്റ്സ്
ഡിജിറ്റല്‍ മാധ്യമങ്ങളുടെ പ്രചാരം സര്‍വമേഖലയിലും സൃഷ്ടിച്ചിരിക്കുന്ന മാറ്റം ചെറുതല്ല. പ്രത്യേകിച്ച് ബിസിനസ് രംഗത്ത് ഡിജിറ്റല്‍ മാധ്യമങ്ങളുടെ ഇടപെടല്‍ വലിയ വിപ്ലവമാണ് സൃഷ്ടിച്ചിരിക്കുന്നത്. കോവിഡിനുശേഷം ബിസിനസ് മേഖലയില്‍ ഉണ്ടായിട്ടുള്ള ഏറ്റവും വലിയ മാറ്റങ്ങളില്‍ ഒന്നാണ് ഡിജിറ്റല്‍ മാര്‍ക്കറ്റിങ്. ഐടി അധിഷ്ഠിത സേവനങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തി ബിസിനസ് മുന്നോട്ട് കൊണ്ടുപോകാനാണ് ഇന്ന് എല്ലാവരും ശ്രമിക്കുന്നത്. കുറഞ്ഞ നിരക്കില്‍ കൂടുതല്‍ പേരിലേക്ക് ബിസിനസ് എത്തിക്കാന്‍ കഴിയുന്ന ഒരു പ്ലാറ്റ്ഫോം എന്ന നിലയില്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങിനെ സംരംഭകര്‍ ഉപയോഗിക്കുന്നത്. സംരംഭങ്ങളുടെ വളര്‍ച്ചക്ക് ഏറെ സഹായിക്കുന്ന ഐടി സേവനങ്ങളുടെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തി ഇടുക്കി സ്വദേശി ജിനോ സേവ്യര്‍ ആരംഭിച്ചതാണ് കോര്മൈന്റ്സ് (coreminds) എന്ന സ്ഥാപനം, കേരളത്തിലെ വിശ്വസനീയമായ ഐടി കമ്പനികളില്‍ ഒന്ന്. ബി ടെക് ബിരുദധാരിയായ ജിനോ സേവ്യര്‍ പഠനശേഷം ജോലിയില്‍ പ്രവേശിച്ചെങ്കിലും സ്വന്തമായി ഒരു സംരംഭമായിരുന്നു മനസ് നിറയെ. അങ്ങനെ 2012…
കാലത്തിനൊപ്പം കരുത്താര്‍ജ്ജിച്ച് ടാപ്കോ
ആയിരത്തി തൊള്ളായിരത്തി എണ്‍പതുകളിലാണ് ടാപ്കോയുടെ ചരിത്രം ആരംഭിക്കുന്നത്. കേരളത്തിന് അകത്തും പുറത്തും കളിമണ്‍ ഓടുകള്‍ക്ക് ധാരാളം ആവശ്യക്കാര്‍ ഉണ്ടായിരുന്ന കാലം. ആ കാലത്താണ് കാര്‍ഷിക വൃത്തിയില്‍നിന്ന് കാലത്തിനനുസരിച്ച് വ്യവസായത്തിലേക്ക് ചുവടുവയ്ക്കാന്‍ അര്ജുനന് എന്ന ദീര്‍ഘദര്‍ശി കളിമണ്‍ ഓടുകള്‍ക്ക് പേരുകേട്ട തൃശൂര്‍ ജില്ലയിലെ കാതിക്കുടത്ത് S N Clay Works ആരംഭിക്കുന്നത്. വെറും അഞ്ച് ജോലിക്കാരുമായി ആരംഭിച്ച ഒരു ചെറു സംരംഭം, ഉത്പന്നങ്ങളുടെ മികച്ച ഗുണനിലവാരവും സേവനവും ഉറപ്പാക്കിയതുമൂലം വളരെച്ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ കേരളത്തിന് അകത്തും പുറത്തുമുള്ള ഉപഭോക്താക്കളുടെ വിശ്വാസം പിടിച്ചുപറ്റി. ഉത്പന്നങ്ങള്‍ക്ക് ആവശ്യക്കാര്‍ വര്‍ദ്ധിച്ചതോടെ 1990ല്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കുകയും ജോലിക്കാരുടെ എണ്ണം അറുപതിലേക്ക് ഉയരുകയും ചെയ്തു. വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ തന്റെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയതിനുശേഷം അച്ഛന് തുടങ്ങിവച്ച വ്യവസായത്തില്‍ മകന് അനീഷും സജീവ സാന്നിധ്യം ഉറപ്പിക്കുകയായിരുന്നു. അധികം വൈകാതെ തന്നെ പുതിയ കാലഘട്ടത്തിന്റെ ആവശ്യങ്ങള്‍ കൃത്യമായി മനസ്സിലാക്കിയ അനീഷ്…
പേപ്പറില്‍ തീര്‍ത്ത സംരംഭക വിജയം
പേപ്പര്‍ ഒരു നിസാരക്കാരനല്ല. ഒരു പേപ്പറിന്റെ എത്രയെത്ര വകഭേദങ്ങള്‍ ആണ് നമ്മള് ദിവസേന ഉപയോഗിക്കുന്നത്.പേപ്പര്‍ നാപ്കിന്സ് , ടോയ്ലറ്റ് റോള്‍സ് , കിച്ചണ്‍ നാപ്കിന്സ് , N ഫോള്‍ഡ് ടിഷ്യൂസ്,ഫേഷ്യല്‍ ടിഷ്യൂസ് തുടങ്ങി എണ്ണിയാല്‍ തീരാത്ത രൂപങ്ങള്‍.ഇതൊക്കെ ഉപയോഗിക്കുന്നതിനിടയില്‍ ഇതിലൊളിഞ്ഞിരിക്കുന്ന മികച്ചൊരു സംരംഭകത്തെ കുറിച്ച് എത്രപേര്‍ ചിന്തിക്കും? എന്നാല്‍ അങ്ങനെ ചിന്തിച്ച രണ്ട് വനിതകള്‍ ഉണ്ട്. അശ്വതി ഷിംജിത്തും മിഥിലയും. വ്യവസായത്തില്‍ പിന്നില്‍ നില്ക്കുന്ന വയനാടില്‍,De Mass paper converters & traders LLP എന്ന പേപ്പര്‍ കണ്‍വെര്‍ട്ടിങ് യൂണിറ്റിലൂടെ ഒരു പുതു ചരിത്രം കുറിക്കാന്‍ യാത്ര തിരിച്ച സുഹൃത്തുക്കള്‍ . തുടക്കം? കേരളം – തമിഴ്നാട് – കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളുടെ സംഘമ കേന്ദ്രമായ വയനാട് ഒരു വ്യവസായത്തിന് ഏറ്റവും അനുയോജ്യമായ ഇടം എന്ന തിരിച്ചറിവാണ് ഇത്തരം ഒരു യൂണിറ്റിലേക്ക് അവരെ നയിച്ചത്. അതോടൊപ്പം വ്യവസായ…
ഇംഗ്ലീഷ് പഠിക്കാന്‍ സഹായവുമായി ഇംഗ്ലീഷ് ഹബ്ബ്
കരിയര്‍ ഏതുമാകട്ടെ, വിജയം കൈയ്യെത്തി പിടിക്കാന്‍ ഇംഗ്ലീഷ് ഭാഷ നല്കുന്ന ആത്മവിശ്വാസം വളരെ വലുതാണ്. ആത്മവിശ്വാസം നേടിയെടുക്കാനും ഇംഗ്ലീഷിനെ കൈപ്പിടിയില്‍ ഒതുക്കാനും സഹായിക്കുന്ന കംപ്ലീറ്റ് ഓണ്‍ലൈന്‍ ഇംഗ്ലീഷ് ലേണിങ് സൊലൂഷനാണ് ENGLISH HUB. ലോകത്ത് എവിടെ ആയാലും ഏതൊരാള്‍ക്കും സൗകര്യപ്രദമായ സമയത്ത് വാട്ടസ്ആപ്പിലൂടെ ഇംഗ്ലീഷ് പഠിക്കാന്‍ അവസരമൊരുക്കുകയാണ് ENGLISH HUB. ISO 9001-2015 കമ്പനിയായ ENGLISH HUB, UK കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. കേരളത്തില്‍ കോഴിക്കോട് ഹൈലൈറ്റ് ബിസിനസ് പാര്‍ക്കിലും ഓഫീസ് പ്രവര്‍ത്തിക്കുന്നു. Study Method & Medium of Study ENGLISH HUB ല്‍ വാട്ട്സ്ആപ്പ്, ഗൂഗിള്‍ മീറ്റ്, കോളിങ് ആക്റ്റിവിറ്റി എന്നീവയിലൂടെയാണ് പഠനം. ഡെയിലി സെഷന് വാട്ട്സ്ആപ്പിലൂടെയാണ് സ്റ്റുഡന്‍സിന് ലഭിക്കുന്നത്. വാട്ട്സ്ആപ്പിലൂടെ ലഭിക്കുന്നതിനാല്‍ ഓരോരുത്തര്‍ക്കും സൗകര്യപ്രദമായ സമയത്തും സ്ഥലത്തും ഇരുന്ന് പഠിക്കാന്‍ സാധിക്കും. ഇംഗ്ലീഷ് ഭാഷ സംസാരിച്ച് പഠിക്കേണ്ടത് അത്യാവശ്യമാണ് അതിനാല്‍ കോളിങ് ആക്റ്റിവിറ്റിയും സ്റ്റുഡന്‍സിന്റെ…
FRESHEN UP YOUR DAY WITH MOTHERLAND CANDLES AND AGARBATHY
Motherland Candles and Agarbathy is one of the leading manufacturers of Candles and Agarbathy in Kerala. They are mostly famous as dealer of Candles, Agarbathy, Aromatic Agarbatti, Floral Incense Stick, Decorative Candles, Birthday Candles and much more. Sabeesh Guruthipala is the proprietor of the firm. It started as a cottage industry through Kudumbashree units. Now it has been 6 months since it was registered in MSME Udyam at Guruthipala in Thrissur district. Now it is working at Kayaramkulam in Thenkurissi in Palakkad district. The main production unit runs at Upasana…