കുട്ടികളുടെ ആരോഗ്യകരമായ വളര്‍ച്ചക്ക് ബി ഫോര്‍ ബ്രെയിന്‍

ഒരുകുഞ്ഞ് ജനിക്കുമ്പോള്‍ ഓരോ മാതാപിതാക്കള്‍ക്കും പ്രതീക്ഷകളും സ്വപ്നങ്ങളും ഏറെയാണ്. ഗര്‍ഭാവസ്ഥയില്‍ തന്നെ ആ കുഞ്ഞിനുവേണ്ടിയുള്ള എല്ലാ ഒരുക്കങ്ങളും അവര്‍ ആരംഭിക്കും. കുഞ്ഞിന്റെ ജനനശേഷവും എന്തൊക്കെ വാങ്ങി നല്‍കും എന്നതിലും ഓരോ മാതാപിതാക്കളും ആകുലരാണ്. അതില്‍ ഏറ്റവും പ്രധാനമാണ് ഓരോ കുട്ടിയുടേയും തലച്ചോറിന്റെ വികസനവും വളര്‍ച്ചയും. അത്തരത്തില്‍ ഉള്ള ഉത്പന്നങ്ങള്‍ വിപണിയില്‍ വിരളമാണ്. അച്ഛനമ്മമാരുടെ ഈ പ്രശ്‌നത്തിന് ഒരു പരിഹാരമായാണ് B4BRAINന്റെ കടന്നുവരവ്. കുട്ടികള്‍ക്കായുള്ള സുരക്ഷിതവും വിശ്വാസ്യമുള്ളതുമായ തലച്ചോറിന്റെ വികസനത്തിന് സഹായിക്കുന്ന എല്ലാ ഉത്പന്നങ്ങളും കേരളത്തില്‍ ആരംഭിച്ച ഈ നൂതനസംരംഭത്തിനു കീഴില്‍ ലഭ്യമാണ്.

 

സംരംഭത്തിന്റെ ആരംഭം

വിപണിയില്‍ കുഞ്ഞുങ്ങള്‍ക്ക് വേണ്ടിയുള്ള നിരവധി ഉത്പന്നങ്ങള്‍ ലഭ്യമാണ്. എന്നാല്‍ അവയെല്ലാം വിദേശ നിര്‍മിതമോ വിശ്വാസയോഗ്യമല്ലാത്തതോ ആണ്. അതിനുപുറമേ വില ഒരു സാധാരണ കുടുംബത്തിന് വാങ്ങാന്‍ കഴിയുന്നതിലും അധികമായിരിക്കും. ഈ സാഹചര്യത്തില്‍ വിശ്വാസ്യമായ പ്രൊഡക്ട്സ്സിന്റെ വിപണി സാധ്യത മനസ്സിലാക്കികൊണ്ട് ബ്രെയിന്‍ ഡെവലെപ്‌മെന്റിന് വേണ്ടി 2021 ഫെബ്രുവരിയില്‍ ആരംഭിച്ച സംരംഭമാണ് B4BRAIN. പൂര്‍ണമായും കുട്ടികളുടെ തലച്ചോറിന്റെ വളര്‍ച്ചയ്ക്ക് സഹായകമാകുന്ന ഉത്പന്നങ്ങള്‍ കുറഞ്ഞ വിലയില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യമാണ് ഈ സംരംഭത്തിന് ഉള്ളത്. കുട്ടികളിലെ മസ്തിഷ്‌ക വികസനത്തെ കുറിച്ച് റിസര്‍ച്ച് ചെയ്യുന്ന പീഡിയാട്രിഷ്യന്‍ ഡോക്ടര്‍ അഹമ്മദ് ഷാഫിയും സുഹൃത്തും മെക്കാനിക്കല്‍ എന്‍ജിനീയറുമായ ജുനൈദ് അഹമ്മദും ആണ് ഈ സംരംഭത്തിന്റെ അമരക്കാര്‍.

 

ആരോഗ്യകരമായ വളര്‍ച്ചയ്ക്ക് B4BRAIN

മനുഷ്യ മസ്തിഷ്‌ക വളര്‍ച്ചയുടെ 85ശതമാനവും മൂന്ന് വയസ്സിന് മുമ്പാണ് സംഭവിക്കുന്നത്. ഈ പ്രായത്തില്‍ നല്‍കുന്ന ഗൈഡിംഗ് അവരുടെ മാനസിക വളര്‍ച്ചയെ സ്വാധീനിക്കുന്നു. ഒരു കുഞ്ഞിന്റെ തലച്ചോറിന്റെ ആദ്യകാല വളര്‍ച്ചയുടെ പ്രസക്തി മനസ്സിലാക്കിയാണ് B4BRAIN ആരംഭിച്ചത്. അതുകൊണ്ട് തന്നെ കുട്ടികള്‍ക്കായി സൗന്ദര്യാത്മകവും ശാസ്ത്രീയവുമായ രീതിയില്‍ രൂപകല്‍പ്പന ചെയ്ത ഒരു ആരോഗ്യകരമായ പാക്കേജ് ഈ സംരംഭം അവതരിപ്പിക്കുന്നു. ശിശുരോഗ വിദഗ്ധര്‍, ചൈല്‍ഡ് സൈക്കോളജിസ്റ്റുകള്‍, ചൈല്‍ഡ് ഡെവലപ്മെന്റ് വിദഗ്ധര്‍, ശാസ്ത്രജ്ഞര്‍, എഞ്ചിനീയര്‍മാര്‍, അധ്യാപകര്‍ എന്നിവരുടെ സഹായത്തോടെ വികസിപ്പിച്ചെടുത്ത ഉത്പന്നങ്ങളാണ് B4BRAIN വിപണിയില്‍ ഇറക്കുന്നത്. എല്ലാ ഉത്പന്നങ്ങളും പരിശോധിച്ച് അംഗീകരിക്കപ്പെട്ടവയും പ്ലാസ്റ്റിക് മുക്തവും പരിസ്ഥിതി സൗഹൃദവും വിഷരഹിതവും കുഞ്ഞിന് സുരക്ഷിതത്വം നല്‍കുന്നതുമാണ്.

 

ഉത്പന്നങ്ങളിലെ വൈവിധ്യം

 

വിദഗ്ധര്‍ ഇതുവരെ നടത്തിയ എല്ലാ ശാസ്ത്രീയവും വൈദ്യശാസ്ത്രപരവും സാങ്കേതികവുമായ ഗവേഷണങ്ങളും അറിവുകളും പ്രയോജനപ്പെടുത്തി, ഒരു കുട്ടിയുടെ മസ്തിഷ്‌കത്തിന്റെ പരമാവധി വളര്‍ച്ച സാധ്യതകള്‍ കൈവരിക്കുന്നതിനുള്ള ഒരു സമ്പൂര്‍ണ പാക്കേജ് ടീം തയ്യാറാക്കിയിട്ടുണ്ട്. ജനനം മുതല്‍ മൂന്നുവയസ്സുവരെ പ്രായമുള്ള കുട്ടികള്‍ക്കായി, പ്രായത്തിനനുസരിച്ചുള്ള കളിപ്പാട്ടങ്ങള്‍, പുസ്തകങ്ങള്‍ തുടങ്ങിയവ അടങ്ങിയ സബ്സ്‌ക്രിപ്ഷന്‍ ബോക്സുകള്‍, സെല്‍ഫ് ഫീഡിംഗ് എസന്‍ഷ്യല്‍സ്, ന്യൂട്രീഷ്യന്‍സ്, ആക്ടിവിറ്റി ഗിയേഴ്‌സ്, ആക്ടിവിറ്റി ബുക്ക് എന്നിവയാണ് അവതരിപ്പിക്കുന്നത്. ഇതിലൂടെ കുട്ടികളുടെ തലച്ചോറിന് ശരിയായ വളര്‍ച്ച നേടാന്‍ സഹായകമാകുന്നു. B4BRAIN അവതരിപ്പിക്കുന്ന ഓരോ ഉത്പന്നങ്ങളിലൂടെയും പുതിയ അറിവുകളും കഴിവുകളും കുഞ്ഞ് ആര്‍ജിച്ചെടുക്കുന്നു. നിറങ്ങള്‍ മനസ്സിലാക്കാനും ആകൃതികള്‍ തിരിച്ചറിയാനും സ്വന്തമായി ഭക്ഷണം കഴിക്കാനും തുടങ്ങി നിരവധി കാര്യങ്ങളില്‍ അവര്‍ പ്രാപ്തരാകുന്നു. ഇതിനുപുറമെ കുട്ടിയുടെ തലച്ചോറിന്റെ മികച്ച വളര്‍ച്ച സാധ്യതകള്‍ കൈവരിക്കുന്നതിന് മാതാപിതാക്കള്‍ക്ക് ആവശ്യമായ അവബോധവും B4BRAIN നല്‍കുന്നു.

 

വിപണി

www.b4brain.com എന്ന വെബ്‌സൈറ്റിലൂടെയും ആമസോണ്‍, ഫ്‌ലിപ്കാര്‍ട്ട് എന്നിവവഴിയും ഇന്ത്യയില്‍ എവിടെയും ഫ്രീ ഡെലിവറിയായി B4BRAIN ന്റെ പ്രൊഡക്ട് ലഭ്യമാണ്. കൂടാതെ b4brain_ എന്ന ഇന്‍സ്റ്റാഗ്രാം പേജിലൂടെയും എല്ലാ ബ്രെയിന്‍ ഡെവെലപ്‌മെന്റ് പ്രൊഡക്ടുകളും വാങ്ങാന്‍ സാധിക്കും. B4BRAIN ന്റെ ഉത്പന്നങ്ങള്‍ ഓഫ്ലൈന്‍ ആയി വാങ്ങുവാനുള്ള അവസരം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് അണിയറ പ്രവര്‍ത്തകര്‍. ആരോഗ്യവും ബുദ്ധിയുമുള്ള പുതിയ തലമുറയെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഈ നൂതനസംരംഭം കുറഞ്ഞ കാലയളവുകൊണ്ട് തന്നെ വിപണിയില്‍ ശ്രദ്ധനേടിക്കഴിഞ്ഞു.

 

 

Leave comment

Your email address will not be published. Required fields are marked with *.