നീലച്ചിറകുകൾ വിടർത്തുന്ന പുത്തൻ താരോദയം സോണി മണിരഥൻ

ബ്ലൂ വിംഗ്‌സ് – ‘പഠിച്ചിറങ്ങിയാല്‍ പറന്നിരിക്കും’ എന്ന ബ്രാന്‍ഡ് അംബാസിഡര്‍ മേജര്‍ രവിയുടെ വാക്കുകള്‍ കുളിര്‍മഴയായി പെയ്തിറങ്ങുന്നത് ഏവിയേഷന്‍, ഏയര്‍പോര്‍ട്ട് മേഖലയില്‍ കരിയര്‍ സ്വപ്നം കാണുന്ന ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ മനസ്സിലേക്കാണ്. നമ്മള്‍ കുട്ടിക്കളിയായി കാണുന്ന പലതും മറ്റുചിലര്‍ക്ക് ആകാശം മുട്ടെയുള്ള സ്വപ്നങ്ങളായിരിക്കും. ആകാശം മുട്ടെയുള്ള സ്വപ്നങ്ങള്‍ കീഴടക്കാന്‍ മികച്ച കോഴ്‌സുകള്‍ കണ്ടെത്താനും പഠിക്കാനും സാധിക്കണം. അതിനുള്ള അവസരം ഒരുക്കുകയാണ് ബ്ലൂ വിം?ഗ്‌സ് ?ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍. നൂറു ശതമാനം പ്ലേസ്‌മെന്റ് റെക്കോര്‍ഡുള്ള ബ്ലൂ വിം?ഗ്‌സിലൂടെ ആയിരത്തിലേറെ മികച്ചു പ്രൊഫഷണലുകളാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. ഏവിയേഷന്‍ രം?ഗത്തെ ഇന്ത്യയിലെ തന്നെ മികച്ച ഇന്‍സ്റ്റിറ്റിയൂഷനുകളില്‍ ഒന്നായ ബ്ലൂ വിം?ഗ്‌സ് എഡ്യൂ. പ്രൈവറ്റ് ലിമിറ്റഡ് മാനേജിം?ഗ് ഡയറക്ടര്‍ സോണി മണിരഥന്‍ സംസാരിക്കുന്നു.

ബ്ലൂ വിംഗ്‌സിന്റെ തുടക്കം

അമേരിക്കന്‍ ക്രൂസ് ഷിപ്പിങ് കമ്പനിയായ കാര്‍ണിവല്‍ ക്രൂസ് ലൈനില്‍ വര്‍ഷങ്ങളോളം ഞാന്‍ ജോലി ചെയ്തിരുന്നു. ആ കാലം മുതലേ മനസ്സില്‍ ഉണ്ടായിരുന്ന ആശയമാണിത്. മുപ്പത്തിയഞ്ചോളം രാജ്യങ്ങള്‍ സന്ദര്‍ശിക്കുകയും വിവിധ ഏയര്‍ലൈന്‍സുകളില്‍ യാത്ര ചെയ്യുകയും ചെയ്ത അനുഭവത്തില്‍ നിന്നാണ് ഏവിയേഷന്‍ മേഖലയില്‍ മികച്ച പ്രൊഫഷണലുകളെ വാര്‍ത്തെടുക്കുന്ന ബ്ലൂ വിം?ഗ്‌സ് ഏവിയേഷന് തുടക്കമിടാന്‍ സാധിച്ചത്. ഏവിയേഷന്‍ മേഖലയില്‍ ഏറ്റവും മികച്ച സേവനത്തിനുതകുന്ന രീതിയില്‍ നമ്മുടെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രൊഫഷണല്‍ കോഴ്‌സ് ലഭ്യമാക്കണം എന്ന ചിന്തയാണ് ഈ സ്റ്റാര്‍ട്ട്അപ്പിലേക്ക് നയിച്ചത്. അനന്തമായ വളര്‍ച്ച എന്ന ആശയത്തൊടെ ബ്ലൂ വിം?ഗ്‌സ് എന്ന് പേരും നല്‍കി. അന്താരാഷ്ട്ര ഏവിയേഷന്‍ മേഖലയെക്കുറിച്ച് വിശദമായി പഠനം നടത്തിയതിനുശേഷമാണ് സ്ഥാപനത്തിന് തുടക്കം കുറിച്ചത്. ക്രൂസില്‍ ജോലി ചെയ്ത് സമ്പാദിച്ച തുകയ്ക്ക് പുറമേ കെഎസ്എഫ്ഇയില്‍ നിന്നും എടുത്ത വായ്പ കൂടി ഇതിനായി ഉപയോഗപ്പെടുത്തി.

ഉദ്യോഗാര്‍ത്ഥികള്‍ നിന്നും ഉദ്യോഗസ്ഥരിലേക്ക്

സാധാരണ കോഴ്‌സുകളില്‍ ഉദ്യോഗാര്‍ത്ഥികള്‍ ആയാണ് കുട്ടികള്‍ പഠനം കഴിഞ്ഞ് ഇറങ്ങുന്നതെങ്കില്‍ ബ്ലൂ വിംഗ്‌സില്‍ കുട്ടികള്‍ ഉദ്യോഗസ്ഥരായാണ് പഠനം പൂര്‍ത്തിയാക്കി ഇറങ്ങുന്നത്. കേവലം ഒരു കോഴ്‌സ് സര്‍ട്ടിഫിക്കറ്റിനു വേണ്ടിയുള്ള പഠനമല്ല ഇവിടെ നടക്കുന്നത്. ഇവിടെ പഠിച്ചിറങ്ങുന്ന മുഴുവന്‍ കുട്ടികള്‍ക്കും ഭാവി സുരക്ഷിതമാക്കാനുള്ള മികച്ച ജോലിയാണ് ബ്ലൂ വിംഗ്‌സ് ഏവിയേഷന്‍ ഉറപ്പുനല്‍കുന്നത്. നൂറു ശതമാനമാണ് ഇതു വരെയുള്ള പ്ലേസ്‌മെന്റ് ചരിത്രം. ക്യാംപസ് ഇന്റര്‍വ്യൂവിലൂടെ പരീക്ഷയ്ക്ക് മുന്‍പു തന്നെ മിക്കവര്‍ക്കും ജോലി ലഭിക്കുന്നുണ്ട്.

നൂറു ശതമാനം പ്ലേസ്‌മെന്റ്

ആദ്യ ബാച്ചിലെ ഏല്ലാവര്‍ക്കും പ്ലേസ്‌മെന്റ് ലഭിച്ചത് സ്ഥാപനത്തിന് നേട്ടമായി. കോഴ്‌സ് പൂര്‍ത്തിയാക്കിയ മുഴുവന്‍ വിദ്യാര്‍ഥികളും ഇന്ത്യയിലെയും വിദേശത്തെയും വിവിധ ഏയര്‍പോര്‍ട്ടുകളിലും ഏയര്‍ലൈനുകളിലും ജോലി ചെയ്യുകയാണ്. 2021ല്‍ കേന്ദ്രമന്ത്രി ഭ?ഗതത്സിം?ഗ് ഖുലാസയില്‍ നിന്ന് ഏവിയേഷന്‍ സ്ഥാപനങ്ങള്‍ക്കുള്ള മോസ്റ്റ് ഇന്നവേറ്റീവ് എക്‌സലന്‍സ് അവാര്‍ഡും 2018ല്‍ കേരള ഡെപ്യൂട്ടി സ്പീക്കറായിരുന്ന പി ശശിയില്‍ നിന്നു സംസ്ഥാനത്തെ ഏറ്റവും മികച്ച പ്ലേസ്‌മെന്റ് എക്‌സലന്‍സ് ബ്രാന്‍ഡ് അവാര്‍ഡും നേടാനായി.

വിദേശത്തും സ്ഥാപനങ്ങള്‍

ആലപ്പുഴയിലും കൊച്ചിയിലുമായാണ് ബ്ലൂ വിംഗ്‌സ് ക്യാംപസുകള്‍ പ്രവര്‍ത്തിക്കുന്നത്. മുപ്പതോളം വരുന്ന ഏവിയേഷന്‍ പ്രൊഫഷണലുകളാണ് ഇവിടെ ക്ലാസുകള്‍ കൈകാര്യം ചെയ്യുന്നത്. അന്താരാഷ്ട്ര വ്യോമയാന മേഖലകളിലെ വിവിധ കമ്പനികളില്‍ പ്രവര്‍ത്തി പരിചയം ഉള്ളവരാണിവര്‍. പ്ലേസ്‌മെന്റും അവര്‍ തന്നെ കൈകാര്യം ചെയ്യുന്നു. മറ്റുസ്ഥാപനങ്ങളില്‍ നിന്നും പഠിച്ചിറങ്ങിയ വിദ്യാര്‍ത്ഥികള്‍ക്ക് പ്ലേസ്‌മെന്റ് നേടാനുള്ള സഹായവും ഞങ്ങള്‍ നല്‍കുന്നുണ്ട്. വെസ്റ്റ് ആഫ്രിക്കന്‍ രാജ്യങ്ങളായ സെനഗല്‍, ഗാംബിയ എന്നിവിടങ്ങളിലും സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

മെട്രോ നഗരത്തില്‍ മോഡല്‍ എയര്‍പോര്‍ട്ട്

പായോഗിക പഠനം സാധ്യമാക്കുന്നതിനായി രാജ്യത്തെ ഒരു മെട്രോ നഗരത്തില്‍ മോഡല്‍ എയര്‍പോര്‍ട്ട് സ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങളിലാണ്. ചെക്ക് ഇന്‍, കാര്‍ഗോ ഹാന്‍ഡ്ലിംഗ് സേവനങ്ങളെല്ലാം ഒരു എയര്‍പോര്‍ട്ടില്‍ ഉള്ളതുപോലെ വിദ്യാര്‍ഥികള്‍ക്ക് പഠിക്കാന്‍ ഇവിടെ നിന്ന് അവസരം ലഭിക്കുന്നു. യഥാര്‍ത്ഥത്തിലുളള എയര്‍ ക്രാഫ്റ്റ്, റണ്‍വേ എന്നിവയെല്ലാം പദ്ധതിയുടെ ഭാ?ഗമായി ഒരുക്കും. നിലവില്‍ ബാംഗ്ലൂര്‍, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂര്‍ എന്നിവിടങ്ങളില്‍ ഫ്രാഞ്ചൈസികള്‍ നല്‍കാനുള്ള തയ്യാറെടുപ്പിലാണ്. രാജ്യത്തിന്റെ വിവിധ ഭാ?ഗങ്ങളില്‍ നിന്നും ഫ്രാഞ്ചൈസികള്‍ക്കായുള്ള അന്വേഷണങ്ങള്‍ വരുന്നുണ്ട്. ഇന്ത്യയിലെല്ലായിടത്തും ഫ്രാഞ്ചൈസികള്‍ തുറക്കുക എന്ന ലക്ഷ്യത്തോടെയാണ് ഞങ്ങള്‍ മുന്നേറുന്നത് – സോണി മണിരഥന്‍ പറഞ്ഞു നിര്‍ത്തുന്നു.

 

Leave comment

Your email address will not be published. Required fields are marked with *.