മെക്കാനിക്കല്‍ എഞ്ചിനീയറിങ് പഠനകാലത്ത് തൃശൂര്‍ സ്വദേശികളായ റോബിന്‍ തോമസ് പ്രദീപ് കെ വിജയനും ഒന്നിച്ചൊരു ബിസിനസ് സ്വപ്നം കണ്ടിരുന്നു. എന്നാല്‍ സ്വന്തം നാട്ടില്‍ അത് യാഥാര്‍ഥ്യമായത് മൂന്ന് വര്‍ഷത്തെ പ്രവാസ ജീവിതത്തിനു ശേഷം 2011ലാണെന്നു മാത്രം. പ്രവാസി ജീവിതത്തില്‍ നിന്ന് ആര്‍ജിച്ച അറിവും പരിചയസമ്പത്തും ഉപയോഗപ്പെടുത്തി ഈ സുഹൃത്തുക്കള്‍ കോയിനേഴ്‌സ് എഞ്ചിനീയറിങ് എന്ന സംരംഭം പടുത്തിയര്‍ത്തി. വ്യത്യസ്തമായ ഈ സംരംഭ ആശയം അതിന്റെ വ്യത്യസ്തത കൊണ്ടുതന്നെ വിജയപാതയില്‍ മുന്നോട്ടാണ്.

തൃശൂര്‍ കൊടുങ്ങല്ലൂരുള്ള വെക്കോട് ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലാണ് കോയിനേഴ്‌സ് എഞ്ചിനീയറിങ് പ്രവര്‍ത്തിക്കുന്നത്. രാജ്യത്തിനകത്തും പുറത്തുമുള്ള വ്യവസായ ശാലകള്‍ക്ക് ആവശ്യമായ കസ്റ്റമൈസ്ഡ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ പ്രൊഡക്റ്റുകളുടെ നിര്‍മാണമാണ് പ്രധാനമായും ഇവര്‍ ചെയ്യുന്നത്.

5 ലക്ഷത്തോളം രൂപ ഇന്‍വെസ്റ്റ് ചെയ്ത്,ചെറിയ രീതിയിലുള്ള പ്രോജക്ടുകള്‍ ഏറ്റെടുത്തുകൊണ്ടായിരുന്നു കോയിനേഴ്‌സ് എഞ്ചിനിയറിങിന്റെ തുടക്കം. നിലവില്‍  Steel product manufacturing for industries, Bulk material handling system, Storage tanks, Waste& water management system, Conveyor system, Conveyor rollers, Solar& MEP works, Fire&safty piping, Centralised LPG lining, Industrial automation, Heavy fabrication and Erection   എന്നിവയും ചെയ്യുന്നുണ്ട്. മാനുഫാക്ചറിങിനു പുറമേ കോണ്‍ട്രാക്റ്റിങ്, ട്രേഡിങ്, ഡിസൈന്‍, കണ്‍സള്‍ട്ടിങ് എന്നിവയും കോയിനേഴ്‌സ് എഞ്ചിനീയറിങ് ഏറ്റെടുത്തു നടത്തുന്നുണ്ട്. ഇന്‍ഫ്രാസ്ട്രക്ചര്‍ വര്‍ക്കുകള്‍ പൂര്‍ണമായും അന്താരാഷ്ട്ര നിലവാരത്തില്‍, ഇന്‍ഡസ്ട്രിയല്‍ സ്‌പെസിഫിക്കേഷനോടു കൂടിയാണ് ചെയ്യുന്നത്. ഇതിനൊപ്പം ഇന്‍ഡസ്ട്രിയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പുര്‍ത്തിയാക്കാനുള്ള കണ്‍സള്‍ട്ടന്‍സി സഹായവും കോയിനേഴ്‌സ് എഞ്ചിനീയറിങ് നല്‍കുന്നുണ്ട്.

ഗ്രീന്‍ എഞ്ചിനീയറിങ് (വേസ്റ്റ് ആന്‍ഡ് വാട്ടര്‍ മാനേജ്‌മെന്റ്), കൊച്ചിന്‍ ഇംപീരിയല്‍ (മറൈന്‍ എഞ്ചിനീയറിങ്) എന്നീ സഹസ്ഥാപനങ്ങളും കോയിനേഴ്‌സ് എഞ്ചിനീയറിങ്ങുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. ഐഎസ്ഒ 90012015 സര്‍ട്ടിഫിക്കേഷന്‍ ഉള്ള എംഎസ്എംഇ എഞ്ചിനീയറിങ് കമ്പനിയാണിത്. നിരവധി ദേശീയ സംസ്ഥാന ഇന്‍ഡസ്ട്രിയല്‍ അസോസിയേഷനുകളില്‍ സ്ഥാപനം അംഗവുമാണ്. സ്വദേശത്തും വിദേശത്തുമുള്ള വിവിധ സ്ഥാപനങ്ങളുമായി സഹകരിച്ച് നിരവധി പ്രോജക്ടുകളാണ് ഇതിനകം കോയിനേഴ്‌സ് എഞ്ചിനീയറിങ് പൂര്‍ത്തികരിച്ചത്.

സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വ്യാപിപ്പിക്കാനും വേസ്റ്റ്‌വാട്ടര്‍ മാനേജ്‌മെന്റില്‍ ഇന്‍ഡസ്ട്രിയല്‍ ട്രെയിനിങ് കോഴ്‌സ് ആരംഭിക്കാനും ഇവര്‍ ലക്ഷ്യമിടുന്നു. ഗുണമേന്മയുള്ള ഉത്പന്നങ്ങളും സേവനങ്ങളും നല്‍കുക വഴി കൂടുതല്‍ സംരംഭങ്ങള്‍, കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍, രാജ്യത്തിനും ജനത്തിനും അഭിവൃദ്ധി എന്നതാണ് കോയിനേഴ്‌സ് എഞ്ചിനീയറിങിന്റ പ്രവര്‍ത്തന ലക്ഷ്യം.

Corporate Office:
XXI/535, Vekode Industrial Estate,
Vemballur, Kodungallur, Thrissur Dt, Kerala-680671
Phone: 0480-2859295.
Web: http://coiners.info/services.html