മികച്ച കരിയര്‍ ഉറപ്പാക്കാന്‍ കമ്പ്യൂട്ടര്‍ പാര്‍ക്ക്

നമുക്കുചുറ്റും ഇന്ന് നിരവധി തൊഴില്‍ അവസരങ്ങളുണ്ട്. എന്നാല്‍ വേണ്ടത്ര പരിശീലനം ലഭിക്കാത്തത് മൂലം പലര്‍ക്കും അവരുടെ അവസരങ്ങള്‍ നഷ്ടമാകുന്നു. ഇത്തരത്തില്‍ തൊഴില്‍ പ്രശ്നങ്ങള്‍ നേരിടുന്നവര്‍ക്ക് വേണ്ടി സിന്‍സ് ജോസ് എന്ന സംരംഭകന്‍ നടത്തുന്ന സ്ഥാപനമാണ് കമ്പ്യൂട്ടര്‍ പാര്‍ക്ക്. നവീന തൊഴില്‍ മേഖലകളില്‍ പുത്തന്‍ തലമുറയ്ക്ക് പരിശീലനം നല്‍കാന്‍ ഇരുപത്തിമൂന്ന് വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള ഈ സ്ഥാപനത്തിന് കഴിയുന്നു.

അധ്യാപകനില്‍ നിന്നും സംരംഭകനിലേയ്ക്ക്

കോളേജ് അധ്യാപകനായാണ് സിന്‍സ് ജോസ് കരിയര്‍ ആരംഭിച്ചത്. പിന്നീട് വിദേശത്ത് ജോലിയിലിരിക്കെയാണ് നാട്ടില്‍ സ്വന്തമായി ഒരു സംരംഭം എന്ന ആശയം മനസ്സില്‍ ഉണ്ടായത്. വിദ്യാഭ്യാസരംഗവും തൊഴില്‍ മേഖലയും തമ്മിലെ അന്തരം മനസ്സിലാക്കിക്കൊണ്ടാണ് കമ്പ്യൂട്ടര്‍ പാര്‍ക്കിന് തുടക്കം കുറിച്ചത്. പഠിച്ചിറങ്ങുന്ന വിദ്യാര്‍ഥികളിലെ സ്‌കില്‍ വളര്‍ത്തി എടുത്തുകൊണ്ട് നവീന തൊഴില്‍ മേഖലകളില്‍ അവരെ നൈപുണ്യമുള്ളവരാക്കാന്‍ ഈ സ്ഥാപനത്തിന് കഴിയുന്നു.

കമ്പ്യൂട്ടര്‍ പാര്‍ക്കിലൂടെ കരിയര്‍ ഡെവലപ്മെന്റ്

ഐടി, വിദ്യാഭ്യാസ മേഖലകളില്‍ വര്‍ഷങ്ങളോളം പ്രവൃത്തിപരിചയമുള്ള സിന്‍സ് ജോസ് നടത്തുന്ന കമ്പ്യൂട്ടര്‍ പാര്‍ക്ക് ഇന്ന് കേരളത്തിലെ ഏറ്റവും മികച്ച അഡീഷണല്‍ സ്‌കില്‍ ഡെവലപ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ആയി വളര്‍ന്നുകൊണ്ടിരിക്കുകയാണ്. തൊടുപുഴയിലും കട്ടപ്പനയിലുമാണ് നിലവില്‍ പരിശീലന കേന്ദ്രങ്ങളുള്ളത്. ഇവിടെ നിന്നും ഇരുപത്തിഅയ്യായിരത്തില്‍ അധികം വിദ്യാര്‍ഥികള്‍ ഉയര്‍ന്ന തൊഴില്‍ മേഖലകളില്‍ പ്രവേശിച്ചിട്ടുണ്ട്. ഓരോ കോഴ്സുകളും പ്രത്യേക ഡിപ്പാര്‍ട്ട്മെന്റുകളായി പ്രവര്‍ത്തിക്കുന്നതിനാല്‍ മികച്ച അധ്യാപകരുടെ പരിശീലനം വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കാന്‍ കഴിയുന്നു. മികച്ച പരിശീലനത്തിലൂടെ വിദ്യാര്‍ത്ഥികളുടെ കരിയര്‍ മികച്ച നിലവാരത്തിലെത്തിക്കാന്‍ കമ്പ്യൂട്ടര്‍ പാര്‍ക്ക് പ്രത്യേകം ശ്രദ്ധിക്കുന്നു. നേരിട്ടുള്ള ക്ലാസുകള്‍ക്ക് പുറമെ happylearnings.com എന്ന സൈറ്റിലൂടെ ഓണ്‍ലൈന്‍ പഠനവും വിദ്യാര്‍ഥികള്‍ക്കായി സജ്ജമാക്കിയിട്ടുണ്ട്. പഠനത്തോടൊപ്പം പ്രമുഖ സ്ഥാപനങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് ഇന്റേണ്‍ഷിപ്പും ലഭ്യമാക്കുന്നു. ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട്, ഐടി സൊല്യൂഷന്‍സ്, ഹാപ്പി ലേണിങ്സ് എന്നീ മൂന്ന് വിഭാഗങ്ങളിലായാണ് കമ്പ്യൂട്ടര്‍ പാര്‍ക്കിന്റെ സേവനങ്ങള്‍ വിന്യസിച്ചിരിക്കുന്നത്.

അക്കൗണ്ടിംഗ്, മള്‍ട്ടിമീഡിയ ആന്റ് ആനിമേഷന്‍, എന്‍ജിനീയറിങ്, പിഎസ്സി അംഗീകൃത കോഴ്സുകള്‍, കേന്ദ്ര ഗവണ്‍മെന്റ് കോഴ്സുകള്‍, ഇന്റര്‍നാഷണല്‍ കോഴ്സുകള്‍ തുടങ്ങി നിരവധി കോഴ്സുകളിലൂടെ ഉയര്‍ന്ന നിലവാരമുള്ള കമ്പ്യൂട്ടര്‍ വിദ്യാഭ്യാസം കമ്പ്യൂട്ടര്‍ പാര്‍ക്കില്‍ സജ്ജീകരിച്ചിരിക്കുന്നു. ഇതിനുപുറമെ ടാലിയുടെ അംഗീകൃത പരിശീലന കേന്ദ്രം കൂടിയാണ് കമ്പ്യൂട്ടര്‍ പാര്‍ക്ക്. കേരളത്തിലെ പ്രമുഖ പട്ടണങ്ങളിലേയ്ക്കുകൂടി കമ്പ്യൂട്ടര്‍ പാര്‍ക്കിന്റെ സേവനം ലഭ്യമാക്കുക എന്നതാണ് സിന്‍സ് ജോസ് എന്ന സംരംഭകന്റെ അടുത്ത ലക്ഷ്യം.

Leave comment

Your email address will not be published. Required fields are marked with *.