എംഎസ്എംഇകള്‍ക്ക് ആശ്വാസം; അഞ്ച് വര്‍ഷത്തേക്ക് വൈദ്യുതി ഡ്യൂട്ടി ഇല്ല

ആദ്യ അഞ്ച് വര്‍ഷത്തേക്കു സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍(എംഎസ്എംഇ)ക്ക് വൈദ്യുതി ഡ്യൂട്ടി പൂര്‍ണമായി ഒഴിവാക്കും. ഒരു സാധനം വാങ്ങുമ്പോള്‍ നല്‍കുന്നതുപോലെ, വൈദ്യുതി ഉപയോഗിക്കുന്നതിന് ഓരോ മാസവും സര്‍ക്കാരിനു നല്‍കേണ്ട നികുതിയാണു വൈദ്യുതി ഡ്യൂട്ടി. സ്ലാബ് അനുസരിച്ച് നിശ്ചിത ശതമാനം ഓരോ തവണത്തെ ബില്ലിനൊപ്പവും സര്‍ക്കാര്‍ നികുതിയീടാക്കും. വാണിജ്യ ഉപയോക്താക്കള്‍ക്കും ഗാര്‍ഹിക ഉപയോക്താക്കള്‍ക്കും ഇതു ബാധകമാണ്.
എംഎസ്എംഇ ഇതര സംരംഭങ്ങള്‍ക്കു സ്ഥിരമൂലധനത്തിന്റെ 10% വരെ, 10 കോടി രൂപയില്‍ കവിയാതെ നിക്ഷേപ സബ്‌സിഡി നല്‍കും. ഇവയ്ക്കു സ്ഥിര മൂലധനത്തിന്റെ സംസ്ഥാന ജിഎസ്ടി വിഹിതം 5 വര്‍ഷത്തിനകം തിരിച്ചു നല്‍കും. വ്യവസായ മേഖലയില്‍ കൂടുതല്‍ വിദേശനിക്ഷേപം എത്തിക്കുന്നതിനുള്ള നിര്‍ദേശങ്ങളുണ്ടാകുമെന്നും കരട് നയം അവതരിപ്പിച്ചു മന്ത്രി പി.രാജീവ് പറഞ്ഞു.