വാഹനവായ്പ എളുപ്പമാക്കി ക്യാഷ്‌ലീപ്പ് ഫിനാന്‍ഷ്യല്‍ ടെക്‌നോളജീസ്

ഒരു പുതിയ വാഹനമെന്ന സ്വപ്ന സാക്ഷാത്കാരത്തിനായി വായ്പയെടുക്കാന്‍ ബാങ്കുകള്‍തോറും കയറിയിറങ്ങി മടുത്ത് ആ ആഗ്രഹം ഉപേക്ഷിച്ചവരായിരിക്കും നമ്മളില്‍ പലരും. പക്ഷേ, ബാങ്കില്‍ പോകാതെ തന്നെ വായ്പയും വായ്പയിലൂടെ വാഹനവും നിങ്ങളുടെ വീട്ടുമുറ്റത്തെത്തുമെങ്കില്‍ അതല്ലേ സന്തോഷം. അത് എങ്ങനെ എന്നല്ലേ?. ക്യാഷ്‌ലീപ്പ് ഫിനാന്‍ഷ്യല്‍ ടെക്‌നോളജീസ് (kashleap financial technologies) ആണ് ഈ മേഖലയില്‍ ഉപഭോക്താക്കള്‍ക്ക് ഏറെ സഹായകരമായ സേവനവുമായി രംഗത്തെത്തിയിരിക്കുന്നത്. അതായത് വായ്പാ അന്വേഷകര്‍ക്ക് കൈത്താങ്ങായി വേറിട്ടൊരു സ്ഥാപനം.

നേരിട്ട് പോകാതെ ആവശ്യമുള്ള വായ്പ ബാങ്കുകളില്‍ നിന്ന് ഏറ്റവും സുഗമമായി ലഭ്യമാക്കുന്നതിന് ക്യാഷ്‌ലീപ്പ് ഫിനാന്‍ഷ്യല്‍ ടെക്‌നോളജീസ് നിങ്ങളെ സഹായിക്കും. സെക്കന്റ് ഹാന്‍ഡ് കാറുകളുടെ വായ്പകള്‍ക്ക് മുന്‍ഗണന നല്‍കുന്ന ക്യാഷ് ലീപ്പ് പുതിയ കാറുകള്‍ക്കുള്ള ലോണുകളും ലഭ്യമാക്കുന്നു.

എങ്ങനെ?

ലോണ്‍ ആവശ്യമുള്ളവരില്‍നിന്ന് രേഖകളെല്ലാം ഡിജിറ്റലായാണ് ക്യാഷ്‌ലീപ്പ് ശേഖരിക്കുന്നത്. ക്യാഷ്‌ലീപ്പിലെ ഉദ്യോഗസ്ഥര്‍ എല്ലാ രേഖകളും പരിശോധിച്ച് ബന്ധപ്പെട്ട ബാങ്കുകളിലേക്ക് നല്‍കുകയും ലോണ്‍ ഇടപാടുകള്‍ തീര്‍പ്പാക്കുകയും ചെയ്യുന്നു. ക്യാഷ്‌ലീപ്പ് ജീവനക്കാര്‍ ഒന്നോ രണ്ടോ പ്രാവശ്യം കസ്റ്റമറെ നേരില്‍കണ്ട് നടപടികളെല്ലാം പൂര്‍ത്തിയാക്കും. വായ്പയുമായി ബന്ധപ്പെട്ട് കസ്റ്റമേഴ്‌സിന് പല തവണ സ്ഥാപനത്തില്‍ എത്തേണ്ടതില്ല എന്നതും ഈ സംവിധാനത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയാണ്.

എറണാകുളം ആസ്ഥാനമായി ഒരു വര്‍ഷം മുമ്പാണ് ക്യാഷ്‌ലീപ്പ് ഫിനാന്‍ഷ്യല്‍ ടെക്‌നോളജീസ് ആരംഭിച്ചത്. നോണ്‍ ബാങ്കിങ് ഫിനാന്‍സ് മേഖലയില്‍ രണ്ട് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള ഒരു സംഘമാണ് ഈ സ്ഥാപനത്തിന്റെ അണിയറ ശില്‍പ്പികള്‍. പതിനഞ്ചോളം ബാങ്കുകളുടെയും നോണ്‍ ബാങ്കിങ് ഫിനാന്‍സ് കമ്പനികളുടെയും സഹകരണത്തോടെയാണ് ക്യാഷ്‌ലീപ്പ് പ്രവര്‍ത്തിക്കുന്നത്. എല്ലാ ബാങ്കിങ് ഇടപാടുകളും ഏറ്റവും സുതാര്യമായി നടപ്പാക്കി എണ്ണമറ്റ കസ്റ്റമേഴ്‌സിനെയാണ് ഒരു വര്‍ഷത്തിനിടെ ക്യാഷ്ലീപ്പ് സമ്പാദിച്ചത്.

ഡിജിറ്റല്‍ കസ്റ്റമര്‍ അക്വസിഷന്‍ ആണ് ക്യാഷ്‌ലീപ്പിന്റെ പ്രധാന ലക്ഷ്യം. സേവനങ്ങളെല്ലാം ഡിജിറ്റല്‍ മാര്‍ക്കറ്റിങ് വഴിയാണ് ഇവര്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നത്. എല്ലാ മാനദണ്ഡങ്ങളും പാലിച്ച് മറ്റ് ഇടനിലക്കാരില്ലാതെ ക്യാഷ് ലീപ്പ് നേരിട്ടാണ് ലോണ്‍ ഇടപാടുകള്‍ തീര്‍പ്പാക്കുന്നത്. വിപണിയില്‍ ഇന്ന് ലഭ്യമായിട്ടുള്ള വിലപിടിപ്പുള്ള എല്ലാ പുതിയ കാറുകള്‍ക്കും ക്യാഷ്‌ലീപ്പ് ലോണ്‍ ലഭ്യമാക്കുന്നുണ്ട്. കസ്റ്റമര്‍, ലെന്റര്‍, ഡീലര്‍ എന്നിവരെ ഒരു കേന്ദ്രത്തില്‍ കണക്ട് ചെയ്യുന്ന പ്രകൃയയാണ് ക്യാഷ്‌ലീപ്പിലൂടെ നടക്കുന്നത്.

യൂസ്ഡ് കാറുകളുടെ വില്‍പ്പന അണ്‍ഓര്‍ഗനൈസ്ഡ് ഡീലര്‍മാര്‍ മുന്‍കൈയെടുത്താണ് ചെയ്യുന്നത്. ഒട്ടും ആസൂത്രിതമല്ലാത്ത ഈ മേഖലയെ ഓര്‍ഗനൈസ്ഡ് ആക്കുക എന്നത് ക്യാഷ്‌ലീപ്പിന്റെ ലക്ഷ്യങ്ങളിലൊന്നാണ്. വലിയതോതില്‍ അസംഘടിതമായിരുന്ന യൂസ്ഡ് കാര്‍ വിപണിയിലേക്ക് സംഘടിതമായ ആളുകളുടെ കടന്നുവരവ് ഈ മേഖലയെ അഭൂതപൂര്‍വമായ വളര്‍ച്ചയിലേക്ക് നയിച്ചു. അനേകം ഓട്ടോമൊബൈല്‍ കമ്പനികളും ഈ മേഖലയിലേക്ക് കടന്നുവന്നിട്ടുണ്ട്. യൂസ്ഡ് കാറുകള്‍ വാങ്ങി ഗുണനിലവാര പരിശോധനകള്‍ നടത്തി വില്‍പനച്ചെലവ് ഇവര്‍ക്ക് നിര്‍ണയിക്കാനും സാധിക്കുന്നു. ഭൂരിഭാഗം റീട്ടേയ്‌ലേഴ്‌സും സേവന പാക്കേജുകളും വാറന്റിയും ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ബിസിനസ് കൊണ്ടുപോകുന്നത്.

കാറിന്റെ പഴക്കം, മോഡല്‍, നിലവിലെ അവസ്ഥ എന്നിവയ്ക്ക് വിധേയമായാണ് ലോണ്‍ തുക അനുവദിക്കുന്നത്. പുതിയ കാര്‍ ലോണുകളേക്കാള്‍ പലിശ നിരക്ക് മൂന്ന് ശതമാനം മുതല്‍ അഞ്ച് ശതമാനം വരെ കൂടുതലായിരിക്കും പഴയവയ്ക്ക്. കൂടാതെ, വായ്പാ തുക പൊതുവെ കാറിന്റെ മൂല്യത്തിന്റെ 70 മുതല്‍ 90 ശതമാനം വരെയും ആയിരിക്കും. അതുകൊണ്ടു തന്നെ വായ്പാ അപേക്ഷകര്‍ ഇക്കാര്യങ്ങള്‍ ഓര്‍മിക്കേണ്ടതുണ്ട്.

വായ്പയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ ക്യാഷ്‌ലീപ്പിന്റെ ജീവനക്കാര്‍ കേരളത്തില്‍ ഉടനീളമുണ്ട്. കേരളത്തില്‍ എല്ലായിടത്തും ക്യാഷ്‌ലീപ്പിന്റെ സേവനം ലഭ്യമാണ്. സേനങ്ങള്‍ ദക്ഷിണേന്ത്യയിലേക്കും വ്യാപിപ്പിക്കാനുള്ള ക്യാഷ്‌ലീപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ഭാവിയില്‍ ബിസിനസ് ലോണുകളും ചെറുകിട സംരംഭങ്ങള്‍ക്കുള്ള ലോണുകളും ഏറ്റവും എളുപ്പത്തില്‍ ലഭ്യമാക്കി പ്രവര്‍ത്തനമേഖല വിപുലീകരിക്കാനും ക്യാഷ്‌ലീപ്പ് ലക്ഷ്യമിടുന്നു.

for trade enquiries :info@kashleap.com

Many reasons can be cited why a customer will opt for a pre owned car, first & foremost reason is value for money, where there is no difference in ex showroom & on road price. Secondly customers can afford aspirational product like owning premium branded car or even MUV /
SUV. Also customer will have a choice from multi brand cars available in the market. Large number of players in the market (organised / unorganised) help the customer to get a fair deal with enhanced customer delight. As a Loan Aggregator its our endevour to connect lenders with Dealers & Customers. We are committed to help the customers fulfill their dream of owning a car of their choice.

A .SATHISH KUMAR, (Founder @ Kashleap )