പാചകം കളറാക്കും ഗ്രീന്‍ കിച്ചണ്‍

ഷബീര്‍ ബാബുവിന്റേത് വെല്ലുവിളിയിലൂടെ നേടിയ വിജയം

സുരക്ഷിതമായ ജോലി ഉപേക്ഷിച്ച് ബിസിനസ് ആരംഭിക്കുക. അതും, ആരും അത്ര പെട്ടെന്ന് കൈകടത്താന്‍ ധൈര്യപ്പെടാത്ത മേഖലയില്‍. വിമര്‍ശകര്‍ക്കുള്ള മറുപടി കൂടിയാണ് ഷബീര്‍ ബാബുവിന്റെ ഈ സംരംഭക വിജയം. ഗ്രീന്‍ കിച്ചണ്‍ എന്ന പേരില്‍ സ്റ്റെയിന്‍ലെസ് സ്റ്റീല്‍ മോഡുലാര്‍ കിച്ചണ്‍സിന്റെ നിര്‍മാണത്തിലൂടെ മികച്ച നേട്ടമാണ് ഈ സംരംഭകന്‍ കൈവരിച്ചത്.

സ്റ്റെയിന്‍ലെസ് സ്റ്റീല്‍ മോഡുലാര്‍ കിച്ചണ്‍ നിര്‍മാണ, വിപണന മേഖലയില്‍ 22 വര്‍ഷത്തെ പരിചയസമ്പത്തുള്ള ഷബീര്‍ പത്തു വര്‍ഷം മുന്‍പാണ് സ്വന്തമായി ഒരു ബിസിനസിനെക്കുറിച്ച് ആലോചിക്കുന്നത്. മോഡുലാര്‍ കിച്ചണ്‍ നിര്‍മാതാക്കളായ ഇറ്റാലിയന്‍ കമ്പനിയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനും ഇന്ത്യയിലെ ഒരു പ്രമുഖ കമ്പനിയുടെ കേരളത്തിലെ തലവനും ആയിരുന്നു അദ്ദേഹം. ഉയര്‍ന്ന ശമ്പളവും പദവിയും ഉണ്ടായിരുന്നിട്ടും ജോലി ഉപേക്ഷിക്കാന്‍ തീരുമാനിച്ചപ്പോള്‍ ബന്ധുക്കളും സുഹൃത്തുക്കളും എതിര്‍ത്തു. എന്നാല്‍ സ്വന്തം ബിസിനസ് എന്ന തീരുമാനത്തില്‍ ഇദ്ദേഹം ഉറച്ചുനിന്നു. അതുവരെ നേടിയ അനുഭവസമ്പത്തും പിതാവ് ഏങ്ങണ്ടിയൂര്‍ അബ്ദുള്‍ ഖാദറിന്റെ ബിസിനസ് പാരമ്പര്യവും കൈമുതലാക്കി സ്വന്തം ബിസിനസ് എന്ന സ്വപ്നവും കണ്ട് ഷബീര്‍ ബംഗളുരുവിലേക്ക് പോയി. അവിടെ പ്രൊഡക്ഷനുവേണ്ടി സ്റ്റെയിന്‍ലെസ് സ്റ്റീല്‍ കമ്പനി ഏറ്റെടുത്തു. വൈകാതെ ഗ്രീന്‍ കിച്ചണ്‍ എന്ന ബ്രാന്‍ഡില്‍ ഉത്പന്നം വിപണിയില്‍ ഇറക്കുകയും ചെയ്തു.

സ്റ്റെയിന്‍ലെസ് സ്റ്റീല്‍ 304 / ജിഐ ( പൗഡര്‍ കോട്ടഡ്) ഷട്ടേഴ്സും, ക്യാബിനറ്റ്സുമാണ് ഷബീറിന്റെ കമ്പനി നിര്‍മിക്കുന്നത്. ബിസിനസില്‍ ഇടനിലക്കാര്‍ ഇല്ലാത്തതിനാല്‍ പ്രോഡക്ടുകള്‍ കസ്റ്റമേഴ്സിന് ഏറ്റവും കുറഞ്ഞ വിലയില്‍ നല്‍കാനും കഴിയുന്നു. ഗുണമേന്മയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ഷബീര്‍ ചെയ്യാറില്ല. അതുകൊണ്ടു തന്നെ ഏറ്റവും നല്ല ഫിനിഷിങ്ങിലാണ് ഗ്രീന്‍ കിച്ചണ്‍ വിപണിയില്‍ എത്തിക്കുന്നത്. ദുബൈയിയില്‍ പഠിച്ചു വളര്‍ന്ന ഷബീറിനു ലോകത്തുള്ള എല്ലാ കിച്ചണ്‍ മാതൃകകളും പരിചയപ്പെടാന്‍ സാധിച്ചിട്ടുള്ളതിനാല്‍ ഏതു ഡിസൈനും ഒറ്റനോട്ടത്തില്‍ എസ്റ്റിമേറ്റെടുക്കാനും നിര്‍മിച്ചു നല്‍കാനും കഴിയും.

ഗ്രാനൈറ്റ് / നാനോ വൈറ്റിനു പുറമെ സ്റ്റീലില്‍ സിങ്കോടുകൂടി ഫ്ളഷ് ചെയ്ത സ്‌ക്രാച്ച് റെസിസ്റ്റന്റ് ടോപ്പും ഷബീര്‍ ബാബുവിന്റെ ഗ്രീന്‍ കിച്ചണിന്റെ പ്രത്യേകതയാണ്. ബ്രാന്‍ഡഡ് കമ്പനികളുടെ ഷട്ടേഴ്സും ആക്സസറികളും ഗ്രീന്‍ കിച്ചണ്‍ സപ്ലൈ ചെയ്യുന്നുണ്ട്. അസംബിള്‍ ചെയ്തെടുക്കാവുന്ന ബ്രോക്കണ്‍ ഡൗണ്‍ പീസസ്, ഫുള്ളി ഫിനിഷ്ഡ് ആന്റ് വെല്‍ഡ് പ്രൊഡക്ട്. കൂടാതെ പൗഡര്‍ കോട്ടിങ്ങോടുകൂടിയ ഗാല്‍വനൈസ്ഡ് പ്രൊഡക്ട് എന്നിവയാണ് പ്രധാനമായും നിര്‍മിക്കുന്നത്. എല്ലാ ഉത്പന്നങ്ങളും ഇറ്റാലിയന്‍ ടെക്നോളജിയിലാണെന്നതും പ്രധാന സവിശേഷതയാണ്. ചിതലോ തുരുമ്പോ എടുക്കില്ല എന്നു മാത്രമല്ല ആജീവനാന്തകാല വാറന്റിയും കമ്പനി ഉറപ്പു നല്‍കുന്നു.ബിസിനസ് വളര്‍ച്ചയുടെ പാതയിലായതുകൊണ്ടുതന്നെ ഇതുവരെയുള്ള നേട്ടങ്ങളില്‍ പൂര്‍ണ സംതൃപ്തനാണെന്ന് ഷബീര്‍ പറയുന്നു.

പുതിയ വീടുകളിലും ഫല്‍റ്റുകളിലും മാത്രമല്ല അടുക്കളകള്‍ പുതുക്കിപ്പണിയുന്നിടങ്ങളിലും മോഡുലാര്‍ കിച്ചണ്‍ നിര്‍മാണത്തിന് ഷബീറിന്റെ സാന്നിധ്യമുണ്ടാകും. ഉപഭോക്താക്കള്‍ക്ക് കമ്പനിയുടെ സെയില്‍സ് സ്റ്റാഫ്, ഡീലര്‍മാരുടെ ജീവനക്കാര്‍, ഡിസൈനേഴ്സ് എന്നിവരുടെ സേവനത്തിനു പുറമെ കസ്റ്റമര്‍ സര്‍വീസും ഷബീര്‍ ഉറപ്പാക്കുന്നു. സാധാരണക്കാര്‍ക്കുപോലും സ്വീകാര്യമാകുന്ന തരത്തിലുള്ള വിലയിലാണ് ഗ്രീന്‍ കിച്ചണ്‍ മാര്‍ക്കറ്റില്‍ ലഭിക്കുന്നത്. കമ്പനിയുടേതായി ഒരു ഷോറും പ്രവര്‍ത്തിക്കുന്നില്ല എന്നതുകൊണ്ടാണ് കോസ്റ്റ് എഫക്ടീവായി ഉത്പന്നം നല്‍കാന്‍ സാധിക്കുന്നതെന്ന് ഷബീര്‍ പറയുന്നു.

അളവ് എടുക്കുന്നതു മുതല്‍ 2D എടുത്ത് നല്‍കുന്നതുവരെയുള്ള സേവനങ്ങള്‍ സൗജന്യമാണ്. 3D യിലൂടെ മൂന്ന് കളര്‍ ഓപ്ഷനുകളും ഉപഭോക്താവിന് നല്‍കുന്നുണ്ട്. തിരുവനന്തപുരം, കൊട്ടാരക്കര, പത്തനംതിട്ട, തൃശൂര്‍, മാള, മലപ്പുറം, കോഴിക്കോട്, മാഹി എന്നിവിടങ്ങളിലാണ് നിലവില്‍ ഡീലര്‍ഷിപ്പ് ഉള്ളത്. കേരളത്തില്‍ മറ്റിടങ്ങളിലേക്കും ബിസിനസ് വ്യാപിപ്പിക്കാന്‍ ഒരുങ്ങുകയാണ് ഇദ്ദേഹം. അതിനായി നിക്ഷേപകരെയും തേടുന്നുണ്ട്. മാറുന്ന വീട് നിര്‍മാണ രീതികള്‍ക്കൊപ്പം മലയാളിയുടെ അടുക്കളയെ അലങ്കരിക്കാന്‍ അത്യന്താപേക്ഷിത ഘടകമായി മാറുന്ന ഗ്രീന്‍ കിച്ചണിന്റെ ഭാഗമാകാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് ഈ നമ്പറില്‍ ബന്ധപ്പെടാം.

Green kitchen
9847223667, 8921982093