ഡെയിലി സ്നാക്സ് ആയി ഡെയിലി ഫുഡ്സ്

സ്നാക്ക്സ് ഉണ്ടാക്കുന്ന തികച്ചും സാധാരണമായൊരു സംരംഭം, ഒരു മെക്കാനിക്കല്‍ എഞ്ചിനിയറുടെ കരങ്ങളില്‍ എത്തിച്ചേര്‍ന്നപ്പോള്‍ ഉണ്ടായ അസാധാരണ വിജയം. അതിന്റെ പേരാണ് ഡെയ്‌ലി  കോപ്രൈവറ്റ് ലിമിറ്റഡ്. തിരുവനന്തപുരം ജില്ലയിലെ കല്ലറയെന്ന കൊച്ചു ഗ്രാമത്തില്‍ അഫ്‌സല്‍ എന്ന യുവ സംരംഭകന്റെ നേതൃത്വത്തിലുള്ള ഡെയ്‌ലി ഫുഡ്സിന്റെ രുചി ഇന്ന് കേരളം കടന്ന് മറ്റ് സംസ്ഥാനങ്ങളിലും  എത്തിനില്‍ക്കുന്നു.

ബി ടെക്ക് അവസാന വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്നപ്പോഴാണ് അഫ്സല്‍ തന്റെ സഹോദരനില്‍ നിന്ന് ബിസിനസ് ഏറ്റെടുത്തത്. അന്ന് മൂന്ന് ജീവനക്കാരും ഒരു കടമുറിയുമുള്ള തീരെ ചെറിയൊരു സംരംഭമായിരുന്നു അത്. ബിസിനസ് ഏറ്റെടുത്തെങ്കിലും അത് ജോലിക്കാരെ ഏല്‍പ്പിച്ച് അഫ്സല്‍ പ്രവാസജീവിതം തെരഞ്ഞെടുത്തു. തുടര്‍ന്ന് ഗള്‍ഫില്‍ നല്ല രീതിയില്‍ ഒരു സ്പെയര്‍പാട്സ് ഷോപ്പ് ആരംഭിക്കുകയും ചെയ്തു. ആ കാലയളവിലാണ് സ്വദേശിവത്കരണം ഗള്‍ഫില്‍ ശക്തമായി നിലവില്‍ വന്നത്. അന്ന് കടുത്ത പ്രതിസന്ധികളിലൂടെയായിരുന്നു താന്‍ കടന്നു പോയിരുന്നതെന്ന് അഫ്സല്‍ ഓര്‍ക്കുന്നു. ചെറുതാണെങ്കിലും താന്‍ ഏറ്റെടുത്ത ഒരു സംരംഭം നാട്ടിലുണ്ട് എന്ന ആശ്വാസമായിരുന്നു അന്ന് മുന്നോട്ടു പോകാനുള്ള ഊര്‍ജ്ജം നല്‍കിയത്. 2018 മാര്‍ച്ചോടെ പ്രവാസജീവിതം പൂര്‍ണ്ണമായും മതിയാക്കി നാട്ടില്‍ തിരിച്ചെത്തി ബിസിനസ് വിപുലമാക്കാനുള്ള കഠിനമായ ശ്രമങ്ങള്‍ ആരംഭിച്ചു. നല്ല ക്വാളിറ്റിയില്‍ രുചിയോടെ സ്നാക്ക്സ് ഉണ്ടാക്കുന്നവരെ കണ്ടെത്തി അവരില്‍ നിന്നും പര്‍ച്ചേസ് ചെയ്ത് മാര്‍ക്കറ്റ് ചെയ്യുകയായിരുന്നു ആദ്യം ചെയ്തത്. അധികം വൈകാതെ പതിനായിരം ചതുരശ്രയടിയില്‍ അത്യാധുനിക സൗകര്യങ്ങളൊടു കൂടിയ സ്വന്തം മാനുഫാക്ചറിങ് യൂണിറ്റ് ആരംഭിക്കുകയും ചെയ്തു. തുടര്‍ന്ന് ഡെയ്‌ലി  കോപ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ കമ്പനി രൂപീകരിച്ച് പ്രവര്‍ത്തനം വിപുലീകരിക്കുകയും ചെയ്തു. സ്ഥാപനം ഏറ്റെടുക്കുമ്പോള്‍ അഞ്ചുലക്ഷം രൂപയുടെ വിറ്റുവരവായിരുന്നു ഉണ്ടായിരുന്നത്. ഇന്ന് ഡെയ്‌ലി  ഫുഡ്സ് പ്രൈവറ്റ് ലിമിറ്റഡ് നൂറു കോടിയുടെ വിറ്റുവരവ് ലക്ഷ്യം വെച്ച് മുന്നേറുകയാണ്. വരുന്ന രണ്ട് വര്‍ഷത്തിനുള്ളില്‍ മുന്നൂറു തൊഴിലാളികളും 250 കോടി വിറ്റുവരവുമാണ് പ്രതീക്ഷിക്കുന്നതെന്ന് അഫ്സല്‍ കൂട്ടിച്ചേര്‍ത്തു. കേരളത്തിലുടനീളമുള്ള പ്രീമിയം സൂപ്പര്‍മാര്‍ക്കറ്റുകളിലുള്‍പ്പടെ ഡെയ്‌ലി  ഫുഡ്സിന്റെ ഉത്പന്നങ്ങള്‍ ലഭ്യമാണ്.

ഏതൊരു സംരംഭകനും നിരവധി പ്രതിസന്ധികള്‍ തരണം ചെയ്താണ് തങ്ങളുടെ ലക്ഷ്യത്തിലേക്ക് എത്തുന്നത്. അഫ്സല്‍ എന്ന യുവസംരംഭകനും പ്രാരംഭ ഘട്ടത്തില്‍ ബിസിനസ് എളുപ്പമായിരുന്നില്ല. ആദ്യകാലങ്ങളില്‍ മാര്‍ക്കറ്റ് കണ്ടെത്താന്‍ വളരെയധികം ബുദ്ധിമുട്ടായിരുന്നുവെന്ന് അഫ്‌സല്‍ പറയുന്നു. ചെലവും വരുമാനവും തമ്മിലുളള പൊരുത്തമില്ലായ്മയും പ്രശ്നമായിരുന്നു. വാന്‍  ഡിസ്ട്രിബ്യൂഷന്‍ ചെലവു പോലും താങ്ങാന്‍ പറ്റാത്ത പ്രതിസന്ധികളിലൂടെയായിരുന്നു കടന്നുവന്നത്. പതുക്കെ പതുക്കെ ഡെയ്‌ലി  കോ പ്രൈവറ്റ് ലിമിറ്റഡ് ഫുഡ്സ് സക്സസ് ട്രാക്കിലേക്ക് വരികയായിരുന്നു. ഇന്ന് ഐഎസ്ഒ 9001-2015 സര്‍ട്ടിഫിക്കേഷനുള്ള കമ്പനിയാണ് ഡെയ്‌ലി ഫുഡ്‌സ്.

ഫുഡ് മാനുഫാക്ചറിങ് എന്ന തികച്ചും സാധാരണവും എന്നാല്‍  ഡിമാന്റ് നിലനില്‍ക്കുന്നതുമായ ബിസിനസിന് മാര്‍ക്കറ്റ് കണ്ടെത്താന്‍ മികച്ച ക്വാളിറ്റിക്കും മികച്ച ടേസ്റ്റിനും മാത്രമേ സാധിക്കുവെന്ന് അഫ്സലിന് ബോധ്യമുണ്ടായിരുന്നു. അതിനാല്‍ സ്നാക്ക്സുകള്‍ക്ക് പ്രീമിയം ക്വാളിറ്റിയും ടേസ്റ്റും ആദ്യം മുതലേ ഉറപ്പ് വരുത്തിയിരുന്നതായി അഫ്സല്‍ പറയുന്നു. ഉത്പാദനത്തിന് ആവശ്യമായ ഭക്ഷ്യവസ്തുക്കള്‍ കര്‍ഷകരില്‍ നിന്ന് നേരിട്ടാണ് ശേഖരിക്കുന്നത്. കൂടാതെ അരി, കടല, ഗോതമ്പ് തുടങ്ങി എല്ലാം ധാന്യങ്ങളും മില്ലുകളില്‍ നേരിട്ട് വാങ്ങി സ്വന്തം മെഷനറികളിലാണ് പൊടിക്കുന്നത്. അതിനാല്‍ പൂര്‍ണ സുരക്ഷിതത്വവും ഗുണമേന്മയും ഉറപ്പ് വരുത്താന്‍ സാധിക്കുന്നുണ്ട്. കോവിഡിനു ശേഷം പ്രൊഡക്റ്റിന്റെ ഹൈജീനും ക്വാളിറ്റിയും കസ്റ്റമര്‍ ശ്രദ്ധിക്കുന്നുണ്ട്. വെളിച്ചണ്ണയില്‍ പാകം ചെയ്ത സ്‌നാക്ക്‌സുകളാണ് എന്നും മലയാളികള്‍ക്കിഷ്ടം. അതിനാല്‍ ഡെയ്‌ലി ഫുഡ്സിന്റെ മിക്ക പ്രൊഡക്റ്റുകളും ശുദ്ധമായ വെളിച്ചണ്ണയിലാണ് ഉണ്ടാക്കുന്നത്. ശരീരത്തിന് ഹാനികരമായ കെമിക്കലുകളോ പ്രിസര്‍വേറ്റീവുകളോ ചേര്‍ക്കാതെ ശുദ്ധമായി തയ്യാറാക്കിയ സ്നാക്ക്സുകളിലൂടെയാണ് ഡെയ്‌ലി ഫുഡ്സിന്റെ  രുചി വിപണിയില്‍ സ്വന്തം ഇടം കണ്ടെത്തിയത്. കേരളത്തിന്റെ തനതായ പലഹാരങ്ങളാണ് ഡെയ്‌ലി ഫുഡ്സിന്റെ സവിശേഷത. പണ്ട് മുത്തശ്ശിമാര്‍ അടുക്കളയില്‍ ഉണ്ടാക്കിയിരുന്ന ഇവയുടെ രുചിയും മണവും ഗുണവും ഒട്ടും നഷ്ടപ്പെടുത്താതെ വിപണിയിലെത്തിക്കുകയാണ് ഇവര്‍. കൊച്ചുകുട്ടികളാണ് സ്നാക്ക്സിന്റെ പ്രധാന ഇഷ്ടക്കാര്‍ എന്നതിനാല്‍ ക്വാളിറ്റിയില്‍ യാതൊരു വിധത്തിലുള്ള കോമ്പ്രമൈസും  ഇല്ല.

മാര്‍ക്കറ്റില്‍ ലഭ്യമായ ബെസ്റ്റ് ഇന്‍ഗ്രീഡിയന്‍സാണ് പാചകത്തിനായി ഉപയോഗിക്കുന്നത്. അതുപോലെ നിര്‍മാണത്തിന്റെ ഓരോ ഘട്ടത്തിലും പൂര്‍ണ്ണ ശുചിത്വം ഉറപ്പുവരുത്തുന്നുമുണ്ട്. നിലവില്‍ വിവിധ തരത്തിലുള്ള മിക്സ്ചറുകള്‍, ബനാന, പൊട്ടാറ്റോ, ടപ്പിയോക്ക ചിപ്സുകള്‍, ബട്ടര്‍ മുറുക്ക്, റൈസ് മുറുക്ക് തുടങ്ങി വിവിധ തരം മുറുക്കുകള്‍, പീനട്ട് കാന്റി, മിക്സ്ച്ചര്‍ കാന്റി, ജിന്‍ജേര്‍ലി കാന്റി തുടങ്ങി വിവിധ വെറൈറ്റി സ്നാക്ക്സുകള്‍ ഡെയ്‌ലി ഫുഡ്‌സ്  വിപണിയിലെത്തിക്കുന്നുണ്ട്. എല്ലാം പ്രൊഡക്റ്റുകളും പ്രീമിയം ക്വാളിറ്റി പാക്കിങിലാണ് ലഭ്യമാക്കുന്നത്. വിപുലമായി ഡിസ്ട്രിബ്യൂഷന്‍ സിസ്റ്റവും സ്ഥാപനത്തിന്റെ വളര്‍ച്ചയ്ക്ക് പ്രധാന പങ്കാണ് വഹിച്ചത്. കസ്റ്റമേഴ്‌സിന്റെ സപ്പോര്‍ട്ടും സര്‍വേശ്വരന്റെ അനുഗ്രഹവുമാണ് ഡെയ്‌ലി ഫുഡ്‌സിന്റെ വിജയത്തിന് പിന്നിലെന്ന് അഫ്‌സല്‍ പറഞ്ഞു. മാര്‍ക്കറ്റ് വിപുലമാക്കാനുള്ള പരിശ്രമങ്ങളിലാണ് ഈ സംരംഭകന്‍. അധികം വൈകാതെ ജിസിസി രാഷ്ട്രങ്ങളിലേക്കും യുറോപ്പിലേക്കും ഡെയ്‌ലി ഫുഡ് പ്രൊഡക്റ്റുകളുടെ എക്‌സ്പോര്‍ട്ടിങ് ആരംഭിക്കുമെന്നും അഫ്‌സല്‍ കൂട്ടിച്ചേര്‍ത്തു.

കൂടുതൽ വിവരങ്ങൾക്ക്  +91 9037021001